Somebody once told me
To Write Well,
Write What You Know.
This is what I know......

Saturday, 6 November 2010

Strike @ JECC

ഹാ... അങ്ങനെ sms ഫോര്‍വേഡ് ചെയ്യുന്ന പണിയും നിര്‍ത്തി. അത്രയേറെ നല്ല അനുഭവങ്ങളാണ് ആ ഒരു sms വെറും രണ്ടാഴ്ച കൊണ്ട് എനിക്കു സമ്മാനിച്ചത്‌. എല്ലാം എന്റെ കയ്യിലിരിപ്പു കൊണ്ടു തന്നെ!ഇങ്ങനെയാണ്  നാം ഓരോ പാഠങ്ങള്‍ പഠിക്കുന്നത്. പിന്നെ എല്ലാ തെറ്റുകളും ഈ ജന്മം കൊണ്ട് ചെയ്തു തീര്‍ക്കാന്‍ പറ്റാത്തതുകൊണ്ട് മറ്റുള്ളവരുടെ അനുഭവങ്ങളില്‍ നിന്നും മനസ്സിലാക്കുന്നു. ഏതായാലും ഈ തെറ്റില്‍ നിന്ന് ഞാന്‍ പഠിച്ച ചില പാഠങ്ങള്‍:
1 . ആളും തരവും നോക്കിയേ sms അയക്കാന്‍ പാടുള്ളൂ.
2 . എല്ലാവരും എല്ലാ തമാശകളും ഒരുപോലെ ആസ്വദിക്കണം എന്നില്ല.
3 . ടീചേഴ്സിനോട് ഇടപഴകുമ്പോള്‍ "സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട".
ഇതൊക്കെ അറിയാവുന്ന കാര്യങ്ങള്‍ തന്നെയാണ്. പക്ഷെ എനിക്കു ഇരുപത്തി ഒന്നര വയസ്സുവരെ ( കുറച്ചു കൂടെ വ്യക്തമായി പറഞ്ഞാല്‍...കോളേജ് ലൈഫ് തീരുന്നതുവരെ...) കണ്ടക ശനിയോ ഏഴര ശനിയോ അങ്ങനെയെന്തൊക്കെയോ ആണെന്ന് അച്ഛന്‍ പറഞ്ഞത് ഓര്‍മയുണ്ട്. അത് എന്നെയും കൊണ്ടേ പോകൂളൂ എന്നു തോന്നുന്നു ............
എല്ലാവരും ദീപാവലിയൊക്കെ അടിപൊളിയായി ആഘോഷിച്ചോ? ഞങ്ങളുടെ വീട്ടില്‍ രാത്രി ചിരാതുകള്‍ കൊളുത്തി വച്ചിരുന്നു. എന്തൊരു ഭംഗിയാണ് അതു നോക്കിക്കൊണ്ടിരിക്കാന്‍ (വേറെ പണിയൊന്നുമില്ലെങ്കില്‍!) ദീപാവലി സ്വീറ്റ്സ്  വാങ്ങിക്കുന്ന പതിവൊന്നുമില്ല. പക്ഷെ സ്കൂളില്‍ പഠിക്കുന്ന കാലത്ത് ക്ലാസ്സില്‍ കുറെ ഉത്തരേന്ത്യന്‍ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അവര്‍ ദീപാവലി സ്വീറ്റ്സ് കൊണ്ടുത്തരും. അതുതന്നെ വലിയൊരു ആഘോഷമായിരുന്നു. സാദാ ബേക്കറിയില്‍ നിന്നു വാങ്ങുന്ന സ്വീറ്റ്സ് ഒന്നുമല്ലാട്ടോ... വീട്ടില്‍ തന്നെ ഉണ്ടാക്കിയ ജിലേബിയും പേടയും ഘീ പാക്കും സോന്‍ പാപ്പ്ടിയും ബര്‍ഫിയും പിന്നെ പേരറിയാത്ത വേറെ പലതും...ഹോ! ഓര്‍ക്കുമ്പോള്‍ തന്നെ വായില്‍ കപ്പലോടിക്കാനുള്ള വെള്ളം വരുന്നു! അതൊക്കെ ഒരു കാലം... (ദീര്‍ഘ നിശ്വാസം)
നാളെ, അല്ല, ഇന്ന് കാലത്ത്, നാലു മണിക്ക് ചാടിപ്പിടഞ്ഞെഴുന്നേറ്റ്  അഞ്ചേ പത്തിനുള്ള ട്രെയിനില്‍ ഓടിക്കയറി... അങ്ങനെ ഒരുപിടി പരാക്രമങ്ങള്‍ക്കൊടുവില്‍ കോളേജില്‍ എത്തിപ്പെടെണ്ട കാര്യമൊന്നും ഇല്ല. കാരണം കോളേജില്‍ നിലനിന്നിരുന്ന സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് S5 & S7 ക്ലാസുകള്‍ താല്‍കാലികമായി പിരിച്ചുവിട്ടിരിക്കുകയാണ്. കോളേജിന്റെ ചരിത്രത്തിലെ രണ്ടാമത്തെ strike ആണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഈ രണ്ടും സാക്ഷ്യം വഹിക്കാന്‍ ഞങ്ങള്‍ക്ക് ഭാഗ്യമുണ്ടായി! വ്യാഴാഴ്ച വരെയെങ്കിലും ഇത് തുടര്‍ന്നാല്‍ മതിയായിരുന്നു. വെള്ളിയാഴ്ച എന്റെ ഡ്രൈവിംഗ് ലൈസെന്‍സ് കിട്ടാനുള്ള ടെസ്റ്റ്‌ ആണ്. ഇന്നാണ്  ജീവിതത്തില്‍ ആദ്യമായി ഞാന്‍ H എടുക്കുന്നത്! വ്യാഴാഴ്ച വരെ strike തുടര്‍ന്നാല്‍ എനിക്കു H എടുത്തു പ്രാക്ടീസ്  ചെയ്യാമായിരുന്നു. ഇനി ടൂ വീലറില്‍ 8 എടുക്കണം പോലും! എന്താ ചെയ്യണ്ടത് എന്ന് ഒരു പിടിയും ഇല്ല. അതുകൊണ്ടാണ് strike നീട്ടിക്കിട്ടാന്‍ പ്രാര്‍ത്ഥന. ശ്ശോ! ഒരു ഡ്രൈവിംഗ് ലൈസെന്‍സ് എടുക്കാന്‍ എന്തൊക്കെ പണിയാണ്! അതിലും നല്ലത്, ഞാന്‍ ഇത്ര നാളും ചെയ്തിരുന്നതുപോലെ, "എനിക്കു ലൈസെന്‍സ് ഒക്കെ കിട്ടിയിട്ട് കാലം കുറെ ആയി.ഞാന്‍ ഇപ്പോള്‍ expert ആണ്" എന്നാ ഭാവത്തില്‍ വണ്ട്‌ എടുത്തു ഓടിക്കുക! പക്ഷെ അതിനു നല്ല മനക്കട്ടിയും പിന്നെ അഭിനയ പാടവവും വേണം. 'എന്നെ കണ്ടാല്‍ കിണ്ണം കട്ടതു പോലെ തോന്നുന്നുണ്ടോ' എന്ന ഭാവത്തില്‍ ലൈസെന്‍സ് ഇല്ലാതെ വണ്ടി ഓടിച്ചാല്‍ നല്ല സ്റ്റൈല്‍ ആയിക്കിട്ടും :P
ഇന്നത്തേക്ക് ഇത്ര മാത്രമേ ഉള്ളു. ഇപ്പോള്‍ എന്റെ ഒരു സുഹൃത്ത്‌ ഓണ്‍ലൈന്‍ ഉണ്ട്. കുറച്ചു നേരം അവളെ കത്തി വെച്ചു വധിക്കണം. പിന്നെ ആഹിന്റെ നിര്‍വൃതിയില്‍ സുഖമായി കിടന്നുറങ്ങണം. അതാണ്‌ ഇപ്പോഴത്തെ ലക്ഷ്യം. അടുത്ത പോസ്റ്റില്‍ പുതിയൊരു ലക്ഷ്യവുമായി വീണ്ടും കാണാം.
Till then...
Good night
Sweet dreams
Take care......!!!!!!

Friday, 15 October 2010

ഫോര്‍വേഡിഡ് മെസ്സേജ്

ഇന്നു ഞാന്‍ ക്ലാസ്സിലെ ജോക്കറായിരുന്നു. എന്ത് ചെയ്തപ്പോഴും അതൊക്കെ എന്തെങ്കിലും അബദ്ധത്തില്‍ ചെന്നു കലാശിച്ചു.
ഒരു മിസ്സ്‌ ക്ലാസ്സില്‍ വന്നു അറ്റന്റന്‍സ്  എടുക്കുകയായിരുന്നു. അതിനിടെ ഞാന്‍ ഏറ്റവും പിന്നിലത്തെ ബെഞ്ചിലേക്ക് ചേക്കേറാന്‍ ഒരു ശ്രമം നടത്തി. പിന്നില്‍ എത്തി. പക്ഷെ ഡെസ്കിന്റെ കാലില്‍ തട്ടി

പൊത്തോം...!!!
ഞാന്‍ ദാ കിടക്കുന്നു നിലത്ത്...
ഒച്ച കേട്ട് എല്ലാവരും കരുതി എനിക്കെന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടാകും എന്ന്. പക്ഷെ എനിക്കൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. എന്നാലും ആര്‍ക്കും വിശ്വാസം വരുന്നില്ല.
"വേദനയുണ്ടെങ്കില്‍ പറയണംട്ടോ"
"എന്തെങ്കിലും ക്ഴപ്പം ഉണ്ടെങ്കില്‍ മടിക്കാതെ പറയണംട്ടോ"
എന്നൊക്കെ കേട്ടു കേട്ടു മടുത്തു. അവരെ പറഞ്ഞിട്ടും കാര്യമില്ല. കാരണം ഈ മാസം തന്നെ ക്ലാസ്സിലെ മൂന്നാമത്തെ വീഴ്ചയാണിത്. മറ്റു രണ്ടു പേരും ഇതുപോലെ
"കുഴപ്പമൊന്നുമില്ല"
എന്ന് പറഞ്ഞെങ്കിലും ആകെ കുഴപ്പമായിരുന്നു.
വീഴ്ചയുടെ ചമ്മലില്‍ നിന്നും മെല്ലെ കരയ്ക്കടുതപ്പോഴേക്കും ഇതാ വന്നു മിസ്സിന്റെ വക ഒരു കമന്റ്

"ഇപ്പൊ ക്ലാസ്സില്‍ ഓരോരുത്തര്‍ ഉറക്കം തൂങ്ങി വീഴാനും തുടങ്ങി, അല്ലെ"
ചമ്മി നാറി. എന്നാലും ഈ ചമ്മലൊന്നും ഒരു പുത്തരിയേ അല്ല. ഇതിലും വലിയ ചമ്മലുകളൊക്കെ ഞാന്‍ അനുഭവിച്ചിരിക്കുന്നു. എന്തായാലും മിസ്സ്‌ കരുതിയത്‌ ഉറക്കം തൂങ്ങി വീണു എന്നല്ലേ. ലാസ്റ്റ് ബെഞ്ചില്‍ ഇരിക്കാനുള്ള പരാക്രമാത്തിനിടെ പറ്റിപ്പോയതാണെന്ന് മനസ്സിലാക്കിയില്ലല്ലോ. അതു മതി.
ആ പിരീടിന് ഇടയിലും അതിനു ശേഷവും എന്നെ തിരിഞ്ഞു നോക്കി പുഛിച്ചു ചിരിക്കുന്ന പല മുഖങ്ങളും കണ്ടു. പിന്നെ അടുത്ത പിരീഡില്‍ ഞാന്‍ ഒന്ന് തുമ്മിപ്പോയി. അപ്പോഴും എല്ലാവരും തിരിഞ്ഞു നോക്കി ചിരിച്ചു. ഇതിനു മാത്രം എന്ത് കൊടും പാതകമാണാവോ ഞാന്‍ ചെയ്തത്...
ആ പിരീഡ് ക്ലാസ്സില്‍ വന്ന മിസ്സ്‌ കുറെ നാളായി OHP sheets വച്ചിട്ടാണ് ക്ലാസ്സ്‌ എടുക്കാറ്. ഇന്നു മിസ്സ്‌ ചോദിച്ചു OHP വച്ച് ക്ലാസ്സ്‌ എടുക്കുന്നതില്‍ ബുദ്ധിമുട്ട് തോന്നുണ്ടോ എന്ന്. ചിലരെങ്കിലും "ഉണ്ട്" എന്ന് പറഞ്ഞു. അപ്പോള്‍ മിസ്സ്‌ പറയുവാണ്‌
"ഈ ക്ലാസും കൂടിയേ ഇങ്ങനെ ഉള്ളൂ, അടുത്ത ക്ലാസ്സ്‌ മുതല്‍ OHP ഇല്ല"
ആഹാ... എങ്കില്‍ അസ്സലായി. Micro Processor എന്ന ഈ സബ്ജക്ടിനു ഇപ്പോള്‍ പേരിനൊരു നോട്ട് ബുക്കെങ്കിലും കയ്യിലുണ്ട്. ഇനി OHP  പരിപാടി നിര്‍ത്തിയാല്‍ അതുപോലും ഇല്ലാതാകും. പക്ഷെ OHP sheetല്‍ എഴുതി പ്രൊജക്റ്റ്‌ ചെയ്തു ക്ലാസ് എടുത്താല്‍ മറ്റൊരു പ്രശ്നമുണ്ട് എന്ന് എന്റെ അടുത്തിരിക്കുന്ന, എനിക്ക്  പണ്ടത്തെ ആ ഐഡിയ പറഞ്ഞുതന്ന (ref:ആന്‍ ഐഡിയ കാന്‍ ചേഞ്ച്‌ യുവര്‍ ലൈഫ്) പ്രീതി പറഞ്ഞു.
"OHP sheet ആണെങ്കില്‍ അതിലുള്ളത് എങ്ങനെയെങ്കിലുമൊക്കെ പകര്‍ത്തിയെഴുതി ബാക്കിയുള്ള നേരം വെറുതെ ഇരിക്കാനുള്ള വ്യഗ്രതയില്‍ നമ്മള്‍ ക്ലാസ്സില്‍ ശ്രദ്ധിക്കില്ല"
ഇത് കേട്ടപ്പോള്‍ അറിയാതെ ഞാനൊന്ന് പൊട്ടിച്ചിരിച്ചു. വീണ്ടും ദാ എല്ലാവരും എന്നെത്തന്നെ തിരിഞ്ഞു നോക്കുന്നു, ചിരിക്കുന്നു!!!
ഹോ! ഇത് വലിയ ശല്യം തന്നെ!

ഇന്നു വൈകുന്നേരം വരെ ക്ലാസ്സ്‌ ഉണ്ടായിരുന്നെങ്കിലും "പൂജയ്ക്ക് പുസ്തകം വെക്കാന്‍" എന്ന കാരണം പറഞ്ഞു ഞാന്‍ ഉച്ചയ്ക്ക് തന്നെ ലീവ് എടുത്തു. ലീവ് ഫോം സബ്മിറ്റ്‌ ചെയ്യാന്‍ പോയപ്പോള്‍ (എന്റെ ഭാഗ്യം കൊണ്ട്) ഞങ്ങളുടെ ക്ലാസ്സ്‌ ട്യൂട്ടര്‍ ശാരിക മിസ്സ്‌ അവിടെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ലീവ് ഫോം അവിടെ വച്ചിട്ട് പോന്നു. മിസ്സ്‌ ഉണ്ടെങ്കില്‍ ഒരിക്കലും ലീവ് എടുക്കാന്‍ സമ്മതിക്കില്ല, പ്രത്യേകിച്ച് എന്നെ. എനിക്ക് ലീവ് എടുക്കുന്നത് കുറച്ചു കൂടുതലാണെന്നും attendance shortage വന്നാല്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല എന്നും മിസ്സ്‌ പലപ്പോഴും മുന്നറിയിപ്പ് തരാറും ഉണ്ട്, ഞാന്‍ അതു ചെവിക്കൊള്ളാതെ വീണ്ടും ലീവ് എടുക്കാറും ഉണ്ട്...lol
കോളേജില്‍ നിന്ന് പാസ്‌ ഔട്ട്‌ ആയ എന്റെയൊരു ദോസ്ത്  ഇന്നു എനിക്കൊരു മെസ്സേജ് അയച്ചു. ആ മേസ്സേജിന്റെ slightly adapted version ഞാന്‍ ഇറക്കി:

ZIPIT Z2 All-In-One Wi-Fi Messenger (Black)Doctor: Your kidneys have failed.

Patient: What? But my kidneys never went to college...

Sarika Ms: ലീവ് എടുക്കാതെ absent ആയതോണ്ട് തന്റെ kidneyക്ക്  attendance shortage ആണെടോ...!
 
Sarika Ms Rocks!!!!!!

കൂട്ടുകാര്‍ക്കിടയില്‍ ഇത് ഹിറ്റ്‌ ആയി. പക്ഷെ ഫോര്‍വേഡ് ചെയ്തു ചെയ്തു അവസാനം അത് ശാരിക മിസ്സിന്റെ കയ്യില്‍ എത്തിപ്പെട്ടു! ഞാനാണ് ആ മേസ്സേജിന്റെ ഉറവിടം എന്ന് മനസ്സിലാക്കിയ മിസ്സ്‌ എന്നെ
"monday വരുമ്പോള്‍ ശരിയാക്കി കൊടുക്കാം"
എന്നു പ്രതികരിച്ചു എന്നാണ് ഇതുവരെ കിട്ടിയ രഹസ്യ റിപ്പോര്‍ട്ട്‌ അനുസരിച്ചുള്ള നിഗമനം. ഇപ്പോള്‍ ഒരു പ്രാര്‍ത്ഥന മാത്രമേ ഉള്ളു...
ദൈവമേ... ഒരിക്കലും Monday അകല്ലേ... പ്ലീസ്................!
ഇനിയെല്ലാം വരും പോലെ കാണാം (sigh).
നിങ്ങളും എനിക്ക് വേണ്ടി പ്രാര്‍ഥിക്കണേ.............................

Saturday, 9 October 2010

WONDEFFUL STORY...MUST READ

Modern Conductor, The (7th Edition)
സ്കൂളില്‍ പഠിക്കുന്ന കാലം തൊട്ട് എന്റെ മനസ്സില്‍ തങ്ങി നിന്നിരുന്ന ഒരു ഹൃദയസ്പര്‍ശിയായ കഥ ഇവിടെ കൊടുക്കുന്നു. ചിലപ്പോള്‍ ഞാന്‍ തന്നെ ഇത് നിങ്ങള്‍ക്ക് പറഞ്ഞു തന്നിട്ടുണ്ടാകും. ഇല്ലെങ്കില്‍ വയിച്ചോളൂ.  But remember... don't skip a word... coz every word of this story counts......

പണ്ടു പണ്ട്  ഒരു ബസില്‍ മഹാ ദുഷ്ടനായ ഒരു കണ്ടക്ടര്‍ ഉണ്ടായിരുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥികളെ കയറ്റാതെ ബെല്‍ അടിച്ചു പോകുക, ആളുകള്‍ കയറിക്കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന്  ഡബിള്‍ ബെല്‍ അടിച്ചു കളയുക... ഇതൊക്കെയാണ് അയാളുടെ ക്രൂര വിനോദങ്ങള്‍.

ഒരിക്കല്‍ ഒരു വൃദ്ധ വാണ്ടിയില്‍ കയറിക്കൊണ്ടിരിക്കുന്നതിനിടെ ആ ദുഷ്ടനായ കണ്ടക്ടര്‍ ഡബിള്‍ ബെല്‍ അടിച്ചു. പാവം വൃദ്ധ ബസിന്റെ ചക്രത്തിനടിയില്‍ പെട്ടു സ്വര്‍ഗം പ്രാപിച്ചു. ബസ്‌ കണ്ടക്ടര്‍ക്കെതിരെ പരക്കെ പ്രതിഷേധം ഉയര്‍ന്നു. കണ്ടക്ടറെ പോലീസെ പിടിച്ചു കോടതിയില്‍ ഹാജരാക്കി. ജഡ്ജി കണ്ടക്ടര്‍ക്ക് ശിക്ഷ വിധിച്ചു : വൈദ്യുത കസേരയില്‍ ഇരുത്തി ഷോക്ക്‌ അടിപ്പിച്ചു കൊല്ലാന്‍. അങ്ങനെ ശിക്ഷ നടപ്പിലാക്കാന്‍ കണ്ടക്ടറെ ഒരു മുറിക്കകത്തേക്ക്   കൊ
ണ്ടു
പോയി. അവിടെ വൈദ്യുത കസേരയില്‍ കണ്ടക്ടറെ ഇരുത്തി. ഷോക്ക്‌ അടിപ്പിച്ചു. പക്ഷെ അയാള്‍ക്ക് ഷോക്ക്‌ അടിച്ചില്ല! അയാളെ വെറുതെ വിട്ടു.
ഈ സംഭവത്തിനു ശേഷം കണ്ടക്ടറിന്റെ മനസ്സലിഞ്ഞു. അയാള്‍ പുതിയ നല്ലൊരു മനുഷ്യനായി മാറി.
ഒരിക്കല്‍ ഒരു യുവാവ് ബസില്‍ കയറുന്നതിനു മുന്നേ തന്നെ നമ്മുടെ കണ്ടക്ടര്‍ അറിയാതെ ബെല്‍ അടിച്ചു പോയി. ആ യുവാവും സ്വര്‍ഗം പൂകി. കണ്ടക്ടര്‍ക്കെതിരെ വീണ്ടും കേസ് ഉയര്‍ന്നുവന്നു. പോലീസെ അയാളെ പിടിച്ചു മര്‍ദ്ദിച്ചു, ഉരുട്ടി, അങ്ങനെ പല കലാപരിപാടികളും നടത്തി. ജഡ്ജിയുടെ മുന്‍പില്‍ ഹാജരാക്കി. വീണ്ടും ആ പഴയ വൈദ്യുതി കസേരയില്‍ ഇരുത്തി ഷോക്ക്‌ അടിപ്പിച്ചു കൊല്ലാന്‍ വിധിയെഴുതി. അങ്ങനെ, ഇപ്പോള്‍ പാവമായ കണ്ടക്ടറെ വീണ്ടും ആ പഴയ മുറിയിലെ പഴയ കസേരയില്‍ ഇരുത്തി. അന്ന് വോള്‍ട്ടേജ്  കുറവായിരുന്നു. എന്നിട്ടും ഷോക്ക്‌ അടിപ്പിച്ചപ്പോള്‍ ആ കണ്ടക്ടര്‍ മരിച്ചുവീണു.......

ഇനി എന്റെ ചോദ്യം:

എന്തുകൊണ്ട് ആദ്യത്തെ തവണ ഷോക്ക്‌ അടിപ്പിച്ചപ്പോള്‍ അയാള്‍ മരിച്ചില്ല???
എന്തുകൊണ്ട് രണ്ടാമത്തെ തവണ ഷോക്ക്‌ അടിപ്പിച്ചപ്പോള്‍ അയാള്‍ മരിച്ചു???

ഉത്തരം വളരെ സിമ്പിള്‍ ആന്‍ഡ്‌ സയന്റിഫിക്......

ആദ്യം അയാള്‍ ഒരു BAD CONDUCTOR ആയിരുന്നു. അതുകൊണ്ട് ഷോക്ക്‌ അടിച്ചില്ല.
പിന്നീട് അയാള്‍ ഒരു GOOD CONDUCTOR ആയി. അതുകൊണ്ട് ഷോക്ക്‌ അടിച്ചു...  :P
എനിക്കൊരു സംശയം...
നിങ്ങള്‍ ഇപ്പോള്‍ ചിരിക്കുകയാണോ അതോ കരയുകയാണോ......???

Saturday, 2 October 2010

ശില്പച്ചേച്ചിയുടെ ഓര്‍മ്മയ്ക്ക്‌



എന്റെ ഒരു കഥാസൃഷ്ടി  ഈ വര്‍ഷത്തെ കോളേജ് മാഗസിന്‍ "CHISPA"യില്‍ അച്ചടിച്ചു വന്നിട്ടുണ്ട്. ആ കഥ വായിച്ച മിക്കവാറും എല്ലാവരുടെയും മനസ്സില്‍ ഒരു സംശയം കടന്നുകൂടിയിരിക്കണം...
ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട പ്ലാശ്ശേരി ഫാദര്‍ നടന്നുപോകുന്നതിനിടെ എന്നെ കണ്ടപ്പോള്‍ പെട്ടെന്ന് അടുത്ത് വന്നു പറഞ്ഞു
"മാളൂട്ടീ... മാളൂട്ടിയുടെ കഥ വായിച്ചു. നന്നായിട്ടുണ്ട്ട്ടോ..."
സീനിയേഴ്സും ഒപ്പം പഠിക്കുന്നവരും ചോദിച്ചു

"അനഘേ... സത്യം പറാ... നീ തന്നെയല്ലേ  ആ മാളൂട്ടി??? ഇതുവരെ നീ ശില്പച്ചേച്ചിയെ കണ്ടെത്തിയില്ലേ???  "
ജൂനിയേഴ്സ്‌ വന്നു ചോദിച്ചു

"ചേച്ചി... ആ മാളൂട്ടിയുടെ കഥ ശരിക്കും നടന്നതാണോ?"
എല്ലാവരോടും ഉത്തരം പറഞ്ഞു മടുത്തു. ഞാനല്ല ഈ മാളൂട്ടി. ഇനിമുതല്‍ കഥയെഴുതുമ്പോള്‍ അതിനു മുന്നില്‍ ഈ വരികള്‍ കൂടി ചേര്‍ക്കാന്‍ തീരുമാനിച്ചു


DISCLAIMER
All characters appearing in this work are fictitious.
Any resemblance to real persons, living or dead, is unintentional and purely coincidental.


എന്തായാലും, ശില്പച്ചേച്ചിയുടെ ഓര്‍മ്മയ്ക്ക്‌  എന്ന ഈ കഥയുടെ ഒരു കോപ്പി ഇവിടെ കൊടുക്കുന്നു. വായിക്കാന്‍ പറ്റുമെങ്കില്‍ വായിച്ചോളൂ......(ഹും...കുറച്ചു കഷ്ട്ടപ്പെടും...)




Sunday, 26 September 2010

A SHOCKING PIECE OF INFORMATION : ARIZONA RESTAURANT SERVES LION BURGERS FOR WORLD CUP

 This is an article i read 2 months back in web. Just thought of sharing it with you all. We should know that such things happen in this world......

To “honor” South Africa as host of the 2010 World Cup, an Arizona restaurant has decided to offer their customers the option to order lion burgers.



Look tasty?
Look tasty?

    “We thought that since the World Cup was in Africa …that the lion burger might be interesting for some of our more adventurous customers.”
The restaurant owner also said that, although many people were outraged at the idea of serving up the majestic (and endangered) animals in burgers, some were less upset when he explained that meat comes form lions raised on a farm in Illinois.
Despite the fact that they’re not killing the lions in the wild, this brings up a whole new issue. Ecorazzi makes a good point:
    “It’s difficult to determine what the real story is here—that a restaurant is serving King of the Jungle burgers or that there is a farm in Illinois that raises the big cats for human consumption. No matter, the decision to serve meat from a threatened species as a tribute to an international soccer—or football, depending on your locale—event is mind-boggling.”
More troubling is the fact that, according to the Chicago Tribune, no one can seem to find the farm.



A farmed tiger being smuggled from Thailand
A farmed tiger being smuggled from Thailand

CNN has reported that the meat actually came from a butcher shop whose owner has been fined and jailed for selling lion meat - which (sadly) is legal - that actually proved to be meat from critically endangered tigers, which is most definitely not legal under any circumstances.
What do you think about the restaurant's decision to serve the King of the Jungle to US soccer fans? Share your thoughts in the comments.

 Source: Social Vibe Blog & Ecorrazzi

school days

School Days Memory Keeperകുറേ കാലമായി ബ്ലോഗ്‌ ചെയ്യാനൊന്നും പറ്റാറില്ല. കോളേജില്‍ ബ്ലോഗ്‌ ബാന്‍ ചെയ്തിരിക്കുകയാണ്. വീട്ടിലാണെങ്കില്‍ കമ്പ്യൂട്ടര്‍ തൊടാനും സമ്മതിക്കാറില്ല (എല്ലാം എന്റെ കയ്യിലിരിപ്പുകൊണ്ടു തന്നെ...lol). ഉള്ളിന്റെയുള്ളില്‍ എന്തോ ഒരു വേദന തങ്ങി നില്‍ക്കുന്നതു പോലെ... കുറേ നേരമായി. അവസാനം അതു കീറി മുറിച്ചു പരിശോധിക്കാന്‍ തന്നെ തീരുമാനിച്ചു. അപ്പോഴാണ്‌ ഞാന്‍ മനസ്സിലാക്കിയത് എന്റെ സ്കൂള്‍ ജീവിതമാണ് ആ വേദനയ്ക്ക് പിന്നില്‍ എന്ന്. ഇതു കേള്‍ക്കുമ്പോള്‍ ചിലരെങ്കിലും തെറ്റിദ്ധരിച്ചേക്കാം സ്കൂള്‍ ജീവിതം എനിക്ക് വേദന നിറഞ്ഞതായിരുന്നു എന്ന്. പത്താം ക്ലാസ്സ്‌ വരെ ജീവിത്തിലെ ഓരോ നിമിഷവും ഒരു ആഘോഷമായിരുന്നു എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. സ്കൂളില്‍ പോകാന്‍ ഞാന്‍ ഒരുപാട് ഇഷ്ട്ടപ്പെട്ടിരുന്നു. എല്ലാ ദിവസവും പുതുമ നിറഞ്ഞതായിരുന്നു. കുറേ നല്ല സുഹൃത്തുക്കള്‍, കൊച്ചു വികൃതികള്‍, ചെറിയ തെണ്ടിത്തരങ്ങള്‍, ഭയങ്കര എച്ചിത്തരങ്ങള്‍, വലിയ മണ്ടത്തരങ്ങള്‍, കരയിപ്പിക്കുന്ന തമാശകള്‍ (ചളി)...
എന്നാല്‍ എന്‍ട്രന്‍സ് കോച്ചിംഗ് തലയ്ക്കു പിടിച്ച ഞാന്‍ ഈ സന്തോഷങ്ങളൊക്കെ വേണ്ടെന്നു വച്ച് തൃശ്ശൂരേക്കു വണ്ടി കയറി. ഇന്നിപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍, അന്നെടുത്ത തീരുമാനത്തില്‍ കുറ്റബോധം തോന്നുന്നു. ഒന്നും വേണ്ടിയിരുന്നില്ല. എന്റെ സ്കൂള്‍, എന്റെ ഫ്രണ്ട്സ്‌, എന്റെ സന്തോഷങ്ങള്‍... ഇതൊന്നും വിട്ടു പോകേണ്ടിയിരുന്നില്ല. ആ നല്ല ദിനങ്ങള്‍ തിരികെ കിട്ടിയിരുന്നെങ്കില്‍ എന്നു ഞാന്‍ അതിയായി ആഗ്രഹിക്കുന്നു. ഫേസ്‌ബുക്കില്‍ ഒന്ന് രണ്ടു ദിവസമായി പഴയ സുഹൃത്തുക്കളെ കണ്ടെത്തലായിരുന്നു പണി. കുറേ പേരെയൊക്കെ കണ്ടെത്താന്‍ സാധിച്ചു. എന്നാലും... അവര്‍ എന്നെ മറന്നു കാണുമോ എന്നൊരു ആശങ്ക, പലര്‍ക്കും ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നതില്‍ നിന്നും എന്നെ പിന്തിരിപ്പിച്ചു. ഇതൊക്കെത്തന്നെയായിരുന്നു ഉള്ളിന്റെയുള്ളില്‍ അനുഭവിച്ച വേദനയുടെ കാരണം. ഞാന്‍ ഇന്ന് ഭയങ്കര നോസ്ടാല്‍ജിക് ആകുന്നു... ഫേസ്‌ബുക്കിലും ഓര്‍കുട്ടിലും സ്റ്റാറ്റസ് മെസ്സേജ് ഇട്ടതു ഇങ്ങനെയാണ്...

i'm missing my school friends alot...
a feeling that those two years of gap (i mean +1 & +2) has taken me very far from them...
thanx to social networking sites 4 bringing us 2gether again...
love you guys...nd miss u real big!

 ഇവിടെ ഇതൊക്കെ എഴുതിയപ്പോള്‍ ഒരാശ്വാസം തോന്നുന്നു. ഇതുപോലെ മൂഡ്‌ ഓഫ്‌  ആകുമ്പോഴൊക്കെ ഞാന്‍ ആശ്രയിക്കാറ്  സംഗീതത്തെയാണ് . ഒന്ന് രണ്ടു നല്ല പാട്ടുകളൊക്കെ കേള്‍ക്കുമ്പോള്‍ത്തന്നെ മനസ്സ് സ്വസ്ഥമാകും. അതെ, സംഗീതം നമ്മുടെ ദുഖങ്ങളെല്ലാം തുടച്ചു നീക്കുന്നു. ഇന്നത്തേക്ക് ഞാന്‍ വിടവാങ്ങട്ടെ... അനശ്വര സംഗീതത്തില്‍ അലിഞ്ഞുചേരട്ടെ......

Wednesday, 25 August 2010

Onam Special

അങ്ങനെ ഒരു ഓണക്കാലം കൂടി അവസാനിക്കാറായി. കോളേജ് തുറക്കുന്നത് തന്നെ ഒരു യുനിവേഴ്സിററി പരീക്ഷിയോടുകൂടെയാണ്. എല്ലാവരും ഓണമൊക്കെ അടിച്ചുപൊളിച്ചോ? ഓണമെന്നു പറയുമ്പോള്‍ തന്നെ നമുക്ക് ഓര്‍മ്മ വരുന്നത് പൂക്കളം, ഓണക്കോടി, സദ്യ, പായസം, ഓണക്കളികള്‍...ഇതൊക്കെയായിരിക്കുമല്ലോ. എന്നാല്‍ എനിക്ക് ആദ്യം ഓര്‍മ്മ വരുന്നത് സ്കൂളില്‍ എന്‍റെ കൂടെ പഠിച്ച ഒരു കുട്ടിയെയാണ്, അവള്‍ എഴുതിയ ഒരു പ്രബന്ധത്തെ കുറിച്ചാണ്. ഒമ്പതാം ക്ലാസ്സിലെ ഓണം വെകേഷന്‍ കഴിഞ്ഞു വന്നപ്പോള്‍ മലയാളം അധ്യാപിക ഈ വര്‍ഷം എങ്ങനെ ഓണം ആഘോഷിച്ചു എന്നതിനെക്കുറിച്ച് എഴുതാന്‍ പറഞ്ഞു. ഞങ്ങളുടെ ക്ലാസ്സിലുള്ള ഈ കുട്ടി (വളരെ സത്യസന്ധമായി)എഴുതിയത് ഇങ്ങനെയാണ്:





എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും ഓണം അടിപൊളിയായി ആഘോഷിച്ചു (അടി പൊളിയാതെ സൂക്ഷിച്ചാല്‍ മതി). വീട്ടില്‍ അച്ഛനും അമ്മയും ഞാനും ഉണ്ടായിരുന്നു (അങ്ങനെ എടുത്തു പറയണമെങ്കില്‍ സാധാരണ അച്ഛനും അമ്മയും ഈ കുട്ടിയും ഒന്നിച്ചുണ്ടാകാറില്ല എന്നായിരിക്കുമോ ഉദ്ദേശിച്ചത്?). തിരുവോണ ദിവസം ഞാന്‍ അതിരാവിലെ എട്ടു മണിക്ക് എഴുന്നേറ്റു (മറ്റുള്ള അവധി ദിവസങ്ങള്‍ വച്ചു നോക്കുമ്പോള്‍ അത് 'അതിരാവിലെ' തന്നെയാണ്). മുറ്റത്തേക്കിറങ്ങി നോക്കിയപ്പോള്‍ വേലക്കാരി മുറ്റത്തു പൂക്കളമൊരുക്കുന്നുണ്ടായിരുന്നു (ആ വേലക്കാരിക്കെങ്കിലും ബോധമുണ്ടല്ലോ, അതുമതി). പ്രാതല്‍ കഴിച്ചുകൊണ്ട് ടീവിയില്‍ അന്ന് ആദ്യമായി അവതരിപ്പിച്ച സൂപ്പര്‍ ഹിറ്റ്‌ സിനിമ അച്ഛനും അമ്മയും ഞാനും ഒന്നിച്ചിരുന്നു കണ്ടു. ഉച്ചയ്ക്ക് ഞങ്ങള്‍ നഗരത്തിലെ പ്രശസ്തമായ സാഗര്‍ ഹോട്ടലില്‍നിന്ന് ചിക്കന്‍ ബിരിയാണി കഴിച്ചു (അന്നൊന്നും അവിടെ മൊബൈല്‍ ക്യാമറ ഒളിപ്പിച്ചു വെച്ചിട്ടുണ്ടായിരുന്നില്ല എന്ന ശുഭപ്രതീക്ഷയോടെ). പിന്നീട് ഞങ്ങള്‍ മിഠായി തെരുവില്‍ കറങ്ങാന്‍ പോയി.വൈകുന്നേരം നാല് മണി മുതല്‍ ആറര വരെ ഞങ്ങള്‍ കോഴിക്കോട് ബീച്ചില്‍ ആഘോഷിച്ചു കളിച്ചു തിമര്‍ത്തു (ബീച്ചിലുള്ള പാലം തകര്‍ന്നു പോയത് തിരമാലകളുടെ ആക്രമണത്തില്‍ ആണെന്നാണ്‌ ഞാന്‍ വിചാരിച്ചിരുന്നത്. ഇപ്പോഴല്ലേ കാര്യം പിടികിട്ടിയത്...). അതിനു ശേഷം ഞങ്ങള്‍ പാരഗണ്‍ ഹോട്ടലില്‍ കയറി വെളേളപ്പവും ഫിഷ്‌ മോളിയും അടിച്ചു. എന്നിട്ട് വീട്ടിലേക്കു മടങ്ങി (ഏതായാലും കോഴിക്കോടുള്ള ഒട്ടുമിക്ക ഹോട്ടലുകളും ഈ ഓണത്തിന് കയറിയിറങ്ങിയല്ലോ). ഈ ഓണം എന്‍റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്!





ഇതായിരുന്നു ആ കുട്ടിയുടെ ഓണം. വലിയ വലിയ സിറ്റികളിലൊക്കെ ഇങ്ങനെതന്നെ ആണ് ഓണം എന്ന് പറയാന്‍ പറ്റില്ല, കാരണം ഞാനും അതെ സിറ്റിയില്‍ ജനിച്ചു വളര്‍ന്നു ജീവിച്ച ഒരാളാണ്. പിന്നെ എന്തുകൊണ്ടാണ് പല മലയാളികളുടെയും ഓണാഘോഷം ഹോട്ടലുകളിലും ബീച്ചുകളിലും ടിവിയുടെ മുന്‍പിലുമായി ഒതുങ്ങി പോകുന്നത്? ഇതിനു ആരെയാണ് കുറ്റം പറയേണ്ടത്???


അങ്ങനെ ഒരുപാട് ചോദ്യങ്ങളുമായി ഈ ഓണം ദൂരേക്ക്‌ മാഞ്ഞു പോകുകയാണ്...


ഇനി അടുത്ത ഓണത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം......