Somebody once told me
To Write Well,
Write What You Know.
This is what I know......

Tuesday, 30 August 2011

blah blah blah

It has been more than one month since I last blogged! One important news is that I lost my cellphone :( That friday i bunked the last hour and left for home. I very well remember stuffing the phone into the pant pocket before getting into the bus. But on reaching the railway station, the phone was missing. May be I hadn't put it carefully into the pocket. May be it fell down when i sat on/ got up from the bus seat. Now, in order to search for the missing phone inside the bus, the next Friday also I got out of the college early ;) I told the conductor that my phone was missing and whether they had found it. His reply was a big "NO". Even if they get it, will they give it back? At least, all are not be Mahatma Gandhi-s and Mother Theresa-s.
Well... I was kinda busy with seminars, mini project report, main project topic...all those stuffs an Engineering student has to face at some point of life. Usually, while taking lots for, say, presenting a seminar,my name comes first (this doesn't apply for a lottery ticket or lucky dip though!) This time also, my number was 3 and i had to finish off the seminar on the first day itself. The topic, abstracts, presentation slides, reports... everything was prepared in a hurry. So obviously there were many faults. It always happens to the 1st numbers;the Guinea pigs. But in one way, I'm happy. I never have to ask "Mera Number Kab Aayega?" I always say "Ab Mera Number Hai!" or "Hello, Hi, Bye Bye!" Also it is said that the first students always get a consideration; even if they don't get, in reality.
Well... It's the month of Ramadaan and all of us, irrespective of religion, are eagerly awaiting for the moon/chandran to appear(Religion is not a barrier to enjoy public holidays, especially for us, the Keralites). I was gazing at the sky in search of a trace of chandran. But today I saw only 'Chandran' uncle and he is our neighbour..
Wonder why none of my Muslim friends invited me to their home.
Dear friends, though I appear to eat a lot, I don't have the capacity to eat much now a days; just 2 plates of biriyani, four rotis, one plate gobi dry fry, one plate mushroom masala...etc... for one time meal... isn't it very simple meal??? So please invite me.
Am getting bored of sitting idle at home. Sometimes I drive my Black Beauty, Honda Activa...mostly for dropping my sister and picking her from music class. During the initial stages of my driving, once I happened to lose control over the scooter and both of us fell on the ground (but that was not a problem with the driving; there is a sharp and steep curve near the music class. When i gave side to a car, my leg slipped from the sloping road and that's how we fell down). Yesterday we were talking about that fall when we reached that same place. So I said "...but now a days I drive very smoothly..."
BANG!!!
The three of us (Akku, scooter and I) were lying down. We somehow got up before everyone there gathered around. After that, I never said a word about my driving :D
When we were waiting for bus near Shoranur railway station, the bus in which my cellphone got lost, was passing in the opposite direction. On seeing that bus, i chuckled. My friend asked "What happened?" I said that i lost the phone in this particular bus. "Then why don't you ask them?" "I've already done that honey...but they said they didn't find it :(" "They may be lying. You can't believe these people""may be they didn't get it for real..." "May be they got it and still keeping quiet..." "Hmmm... may be......"
As said before... All are not Mahatma G-s and Mother T-s............!

Monday, 11 July 2011

തിരൂര്‍ സ്റ്റേഷനിലെ ചായക്കട - രണ്ടാം ഖണ്ഡം


ഈ പോസ്റ്റിന്റെ ഒന്നാം ഭാഗം വായിച്ചവര്‍ക്ക് മാത്രമേ ഈ രണ്ടാം ഭാഗം പൂര്‍ണ്ണമായും മനസ്സിലാകൂ...
ഭാഗം: ഒന്ന് 
ദിവസം: ഫെബ്രുവരി 11, 2011, വെള്ളിയാഴ്ച വൈകുന്നേരം
വേദി: തിരൂര്‍ സ്റ്റേഷനിലെ കാന്റീന്‍

http://engagingmyinsomnia.blogspot.in/2011/02/blog-post_14.html

തുടര്‍ന്ന് വായിക്കുക...



ഭാഗം: രണ്ട് 
ദിവസം: ഫെബ്രുവരി 25, 2011, തിങ്കളാഴ്ച വൈകുന്നേരം
വേദി: തിരൂര്‍ സ്റ്റേഷനിലെ ആ കാന്റീന്‍

അന്നത്തെ സംഭവം നടന്നിട്ട് ഇന്നേക്ക് കൃത്യം മൂന്നാഴ്ച കഴിഞ്ഞു. ശനിയാഴ്ച ക്ലാസ്സ്‌ ഉള്ളപ്പോള്‍, സാധാരണ കോഴിക്കോട് ഭാഗത്തേക്ക് പോകാറുള്ളവര്‍ ആരും വരാറില്ല. ശനിയാഴ്ച ലീവ് എടുക്കാന്‍ എനിക്ക്  ആകെ കൂട്ടുണ്ടാകാറുള്ള രണ്ട് കോഴിക്കോടുകാര്‍ (ഞങ്ങള്‍ക്ക്  ശനിയാഴ്ച ക്ലാസ്സൊന്നും ബാധകമല്ല), അന്നേ ശനിയാഴ്ച നല്ല കുട്ടികളായി ക്ലാസ്സില്‍ ഇരിക്കാന്‍ തീരുമാനിച്ചു. അന്ന് വൈകുന്നേരം, സ്ഥിരം പോകാറുള്ള പാസ്സഞ്ചര്‍  ട്രെയിനില്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍, മറ്റൊരു എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയെ പരിചയപ്പെട്ടു കത്തിയടിയും ആരംഭിച്ചു. പിന്നെ കുറെ നേരം സ്ഥലകാലബോധമില്ലാതെ ഗംഭീര വാചകമടിയായിരുന്നു (ദൈവം സഹായിച്ച് അതിന് ഒരിക്കലും ഒരു ക്ഷാമവും ഉണ്ടായിട്ടില്ല). അങ്ങെനെ വണ്ടി തിരൂരെത്തി. ജനലിലൂടെ പുറത്തു നോക്കിയപ്പോഴേക്ക്  അതാ... നമ്മുടെ ചായക്കട! അവര്‍ അന്നത്തെ ഒരു 20 രൂപ തിരിച്ചു തരാനുണ്ട്‌.
ചോദിക്കണോ?
വേണ്ട...
ചോദിച്ചാലോ?
വേണ്ട... 3 ആഴ്ച മുന്നേയുള്ള സംഭവമല്ലേ. അയാള്‍ മറന്നുപോയിക്കാണും. മാത്രമല്ല, അന്ന് അവിടെ ഉണ്ടായിരുന്ന അയാള്‍ തന്നെ ഇന്നും അവിടെ ഉണ്ടാകണമെന്നില്ലല്ലോ...  വേണ്ട... 
എന്നാലും... ചോദിച്ചേക്കാം...
വേണ്ട...
ഇങ്ങനെ ധര്‍മ്മസങ്കടത്തില്‍ അകപ്പെട്ടിരിക്കുന്നതു കണ്ട എന്റെ പുതിയ സുഹൃത്ത്‌ കാര്യം തിരക്കി. വള്ളി-പുള്ളി വിടാതെ അവനു കാര്യങ്ങള്‍ വിശദമാക്കി കൊടുത്തു.
"ബെറ്ദേ ഒന്ന് ചോദിച്ച് നോക്കിക്കോളീ... കിട്ടിയാ കിട്ടി. അല്ലെങ്കി ചട്ടി!"
അവന്റെ വാക്കുകള്‍ എനിക്കൊരു പ്രചോദനമായി.
ട്രെയിന്‍ എടുക്കാറായിട്ടു കൂടി, പുറത്തിറങ്ങി, അവിടെയുള്ള ഔട്ട്‌ലെറ്റില്‍ നില്‍ക്കുന്ന ആളോട് ചോദിച്ചു,
"ഏട്ടാ, ഏകദേശം മൂന്നാഴ്ച മുന്നേ......"
പറഞ്ഞു തുടങ്ങിയപ്പോഴേക്കും ആ ഏട്ടന്‍ തിരിച്ചിങ്ങോട്ട് ചോദിച്ചു,
"ഓ... അന്ന് ഇതേ ട്രെയിനില്‍ വന്നു ചായക്ക്‌ കാശു തന്ന്, ട്രെയിന്‍ വിട്ടപ്പോള്‍ ചായ വാങ്ങിക്കാതെ തിരിച്ചു കയറിയ കുട്ടിയല്ലേ... ഓര്‍മ്മയുണ്ട്, ഓര്‍മ്മയുണ്ട്..." എല്ലാം ഒറ്റ ശ്വാസത്തില്‍ കഴിഞ്ഞു!
"അതെ ഏട്ടാ"
"20 രൂപയല്ലേ. ഇതാ. (BG മ്യൂസിക്‌ ആയി ട്രെയിനിന്റെ ചൂളം വിളി). അയ്യോ, ട്രെയിന്‍ അതാ നീങ്ങിത്തുടങ്ങി! ഇന്നാ പിടിച്ചോ 20 രൂപ. വേഗം ഓടിക്കോ; ട്രെയിന്‍ മിസ്സ്‌ ചെയ്യേണ്ട"
ഒളിമ്പിക്സ് ദീപശിഖയേന്തി പി. റ്റി. ഉഷ ഓടുന്നതുപോലെ കടക്കാരന്റെ കയ്യില്‍ ഉണ്ടായിരുന്ന 20 രൂപയും പിടിച്ചു ഞാന്‍ ട്രെയിന്‍ ലക്ഷ്യമാക്കി ഓടി.
അങ്ങനെ ട്രെയിനും കിട്ടി, 20 രൂപയും കിട്ടി :))

 ഭാഗം: മൂന്ന്
ദിവസം: ജൂലൈ 4, 2011, തിങ്കളാഴ്ച വൈകുന്നേരം
വേദി: തിരൂര്‍ സ്റ്റേഷനിലെ നമ്മുടെ ആ പഴയ കാന്റീന്‍ തന്നെ

ഇന്ന് രാവിലത്തെ പാസ്സഞ്ചറില്‍ കോളെജിലേക്ക് പോയതെ ഉള്ളു; എന്നാല്‍ ആന്‍ ജെസ്സിയും ഞാനും പനി പ്രമാണിച്ച് വൈകുന്നേരത്തെ പാസ്സഞ്ചറില്‍ തിരിച്ചു കോഴിക്കോട്ടേക്ക്... ;) കൂടെ തിരൂര്‍ക്കാരനായ ഒരു സീനിയര്‍ ഏട്ടനും ഉണ്ടായിരുന്നു.
തിരൂര്‍ സ്റ്റേഷനില്‍ അവസാനമായി കാലു കുത്തിയിട്ട് കൃത്യം നാലു മാസമായി. ഏട്ടന്‍ ഇറങ്ങി. അന്നും വണ്ടി നിര്‍ത്തിയപ്പോള്‍ ഞങ്ങള്‍ ആ ചായക്കടയുടെ നേരെ മുന്നിലായിരുന്നു! ഞങ്ങള്‍ അന്യോന്യം നോക്കി.
"മോനേ... മനസ്സില്‍ ലഡ്ഡു പൊട്ടി!!!"
വീണ്ടും ട്രെയിനിന്റെ പുറത്തിറങ്ങി. കയ്യില്‍ 50 രൂപയുടെ നോട്ട്. ഔട്ട്‌ലെറ്റില്‍ പോയി രണ്ടു കാപ്പി ഓര്‍ഡര്‍ ചെയ്തു (ഇത്തവണ ഒരു ചെയിഞ്ചിന് കാപ്പിയാക്കി). കാപ്പി കൂട്ടിക്കൊണ്ടിരിക്കുമ്പോള്‍ അയാള്‍ എന്നോട് ചോദിച്ചു,
"ഇതിനു മുന്നേ ഇവിടെ വന്നിട്ടുണ്ടോ?"
"ഉണ്ട്"
"അന്നൊരിക്കല്‍ ചായ ഓര്‍ഡര്‍ ചെയ്ത്, വാങ്ങിക്കാതെ പോയ..."
"(ഒരു ചമ്മിയ ചിരിയോടെ ഞാന്‍) അതെ, ആ 20 രൂപ പിന്നെ വന്നു വാങ്ങിച്ചു"
"ഓര്‍മ്മയുണ്ട് :) "
ഇയാള്‍ തന്നെയാണോ കഴിഞ്ഞ മൂന്നു പ്രാവശ്യവും ഇവിടെയുണ്ടായിരുന്നത്?
പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ട് അയാള്‍ കാപ്പി ആദ്യത്തെ ഗ്ലാസ്സിലേക്ക്‌ ഒഴിച്ചുകൊണ്ടിരിക്കുമ്പോള്‍ വണ്ടിയുടെ ചൂളം വിളി.
"ദാ, വണ്ടി എടുക്കുന്നു. വേഗം കയറിക്കോളൂ"
അതും പറഞ്ഞുകൊണ്ട്  അയാള്‍ രണ്ടാമത്തെ കപ്പിലേക്ക് കാപ്പി ഒഴിച്ചു.
ഓരോ കയ്യിലും ഓരോ കപ്പുമേന്തി വീണ്ടും ട്രെയിന്‍ ലക്ഷ്യമാക്കി ഞാന്‍ ഓടി. പരാക്രമത്തിനൊടുവില്‍ ട്രെയിനില്‍ കയറിപ്പറ്റിയെങ്കിലും കപ്പില്‍ പകുതി കാപ്പി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും പറയാതെ വയ്യ, നല്ല അസ്സല്‍ കാപ്പി!
പക്ഷെ പിന്നീടാണ് കയ്യില്‍ ചുരുട്ടിപ്പിടിച്ച 50 രൂപയുടെ കാര്യം ഓര്‍മ്മ വന്നത്......!!!
ഇനി അടുത്ത തവണ ആ കാന്റീനിനു മുന്നില്‍ വണ്ടി നിര്‍ത്തുമ്പോള്‍ കൊടുക്കാം. ഏതായാലും ആ ചായക്കടക്കാരന്റെയും ഞങ്ങളുടെയും ഇടയില്‍ ശക്തമായ ഒരു ആത്മബന്ധം ഉടലെടുത്തല്ലോ.
ഞങ്ങള്‍ വാങ്ങിയ കാപ്പിയുടെ കാശ് എന്നെങ്കിലും തിരിച്ചു കൊടുക്കുമെന്ന് അയാള്‍ക്കറിയാം :)


വിശ്വാസം... അതല്ലേ എല്ലാം......!!!

Saturday, 25 June 2011

WHO SAID WE ARE NOT DOING ANYTHING TO CONSERVE NATURE???



It is very rare to witness extinction. We've only heard of the extinction of Dinosaurs, Dodos and so on. But soon that may happen in the same magnitude of the extinction of Dinosaurs! According to conservation scientists, the class Amphibia of Animal kingdom, especially the Frogs,are on their way out of the Earth, unless the conservation community takes rapid action. Pollution, Global Warming, Habitat Destruction and Human Appetite for them are the main causes that led these classes to the brim of extinction.

Praise the Lord! I'm lucky enough to study in a college which plays its role very well in conserving Mother Nature. Though most of the students here go to the so-called Paradise 
near our canteen, I doubt how many of us have noticed the supposed-to-be lotus pond recently... This pond, that was once owned by some garbage and a few snakes, is now housing some endangered species! We can see hundreds of tadpoles dancing around or resting on sides of that pond! This scene made me feel proud to study in such a wonderful college.  My eyes were filled with tears... :P

I've tried to capture it in mobile camera, the snap is given below; please excuse the reduced clarity [or donate me a good cam ;) ].

Thus, the vision of our college
To develop eminent and ethical leaders in society by imparting quality professional education with emphasis on human values and holistic excellence
is a success in the true sense :P
I suggest the Natura Environmental Club of our college to take over this Mission Amphibia and build a healthy, high-quality, innovative, skilled, ethical, passionate, holistic, developed army/chorus of frogs and knot of toads with global standards...... lol


LONG LIVE FROGS & TOADS!!!!!!
Hip Hip Hurray! Hip Hip Hurray! Hip Hip hurray!!!


Tadpole Incubator @Paradise, JECC

Wednesday, 11 May 2011

കുളിക്കാത്തവരുടെ ശ്രദ്ധയ്ക്ക്......


ഇനിയിപ്പോ കുളിക്കാതെ ഒരു രക്ഷയുമില്ല......!!!!!! :D

Monday, 9 May 2011

വാസ്കോ ഡ ഗാമ: മിഥ്യയും സത്യവും


ഉറുമി എന്ന പടം കണ്ട്  ടാക്കീസിനു പുറത്തിറങ്ങിയ മിക്കവാറും പേരുടെയും മനസ്സില്‍ പല സംശയങ്ങളും നുര പൊങ്ങിയിട്ടുണ്ടാകണം. ഈ സിനിമയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളൊക്കെ സത്യമാണോ? വാസ്കോ ഡ ഗാമ ദുഷ്ട്ടനായിരുന്നോ? അയാള്‍ കൊല്ലപ്പെട്ടതാണോ?
കുറച്ചു റിസര്‍ച്ചിനു ശേഷം അനുമാനിച്ച കാര്യങ്ങള്‍ ഇവിടെ കൊടുക്കാം എന്നു കരുതി. ഈ പോസ്റ്റില്‍ വാസ്കോയും ഭാരതവും തമ്മിലുള്ള ബന്ധങ്ങളെ കുറിച്ചു മാത്രമേയുള്ളൂ (അതുതന്നെയുണ്ട്  അത്യാവശ്യത്തിന്). ഭാരതം കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരന്മാരില്‍ ഒരാളായിരുന്നു ഗാമ. 1497ല്‍ പോര്‍ച്ചുഗലിലെ ലിസ്ബനില്‍ നിന്ന്, വിശുദ്ധ ഗബ്രിയേല്‍,  വിശുദ്ധ റാഫേല്‍, ബെരിയോ (പിന്നീട് വിശുദ്ധ മിഗുവേല്‍)  എന്നീ പേരുകളുള്ള മൂന്നു കപ്പലുകള്‍ പിന്നെ പേര് അറിയപ്പെടാത്ത, ആഫ്രിക്കന്‍  തീരപ്രദേശങ്ങളില്‍ വച്ച് കാണാതായ, മറ്റൊരു ചരക്കു കപ്പല്‍ എന്നീ നാലു കപ്പലുകളില്‍ ഏകദേശം 170 സഹായികളുടെ അകമ്പടിയോടെ യാത്ര പുറപ്പെട്ടു. പോര്‍ച്ചുഗല്‍ രാജാവ് ജോണ്‍ രണ്ടാമന്റെ നിര്‍ദേശപ്രകാരം തെക്കന്‍ ഏഷ്യയിലേക്കുള്ള പുതിയ കടല്‍മാര്‍ഗ്ഗം കണ്ടുപിടിക്കാനായിരുന്നു ഈ യാത്ര. യാത്രക്കിടെ അറുപതോളം പേരെയും ഒരു ചരക്കു കപ്പലും നഷ്ട്ടപ്പെട്ടു. ഇടയ്ക്ക് അറബികളുടെ ആക്രമണവും നേരിടേണ്ടി വന്നു. എങ്കിലും അവരുടെ ലക്ഷ്യം പൂര്‍ത്തിയായി. കൊല്ലത്ത് പന്തലായനി എന്ന സ്ഥലത്താണ് ഗാമയും സംഘവും ആദ്യം എത്തിയത്. കോഴിക്കോട്ടു കച്ചവട ആവശ്യങ്ങള്‍ക്കായി എത്തിയ പോര്‍ച്ചുഗീസ്  വ്യാപാരികള്‍ സാമൂതിരി രാജാവിനെ ആദ്യമേ അറിയിച്ചിരുന്നു ജോണ്‍ രണ്ടാമന്റെ പ്രതിനിധിയായി പുതിയ കച്ചവട ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ഒരാള്‍ വരുന്നുണ്ടെന്ന്. ഗാമ എത്തിയ വിവരം അറിഞ്ഞ സാമൂതിരി ദൂതനെ വിട്ട് ഗാമയെ കോഴിക്കോട്ടേക്ക് കടല്‍ മാര്‍ഗ്ഗം എത്തിച്ചു. അങ്ങനെയാണ് വാസ്കോ ഡ ഗാമ കപ്പല്‍പ്പാടം (ഇപ്പോള്‍ കാപ്പാട്) എന്ന ഗ്രാമത്തില്‍ കാലു കുത്തുന്നത്. സാമൂതിരിയുടെ സഭയിലേക്ക് കര മാര്‍ഗ്ഗം പോകുന്ന വഴിയില്‍ പുത്തൂര്‍ ദേവി ക്ഷേത്രം കണ്ട് ഗാമ അമ്പരന്നു. എന്താണ് അതെന്നു പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ ദൂതന്‍ ശ്രമിച്ചെങ്കിലും വിശുദ്ധ കന്യാമറിയത്തിന്റെ പ്രതിഷ്ഠയാണെന്ന് തെറ്റിദ്ധരിച്ച്‌ ഗാമ അകത്തു കയറി വണങ്ങി. പിന്നീട് അമളി മനസ്സിലാക്കിയ ഗാമ ക്ഷേത്രം തകര്‍ക്കാന്‍ ശ്രമിച്ചു. അമ്പലത്തിലെ സാലഭഞ്ചികകളുടെ കൈ വെട്ടിമാറ്റിയപ്പോഴേക്കും നാട്ടുകാര്‍ കൂടി ലഹളയാക്കി (ആ വികലാംഗരായ സാലഭഞ്ചികരക്തസാക്ഷികളെ  ഇപ്പോഴും പുത്തൂര്‍ ക്ഷേത്രത്തില്‍ കാണാം). അവിടുന്നു ഭാഗ്യത്തിന് രക്ഷപ്പെട്ട ഇയാള്‍ സാമൂതിരിയുടെ സഭയില്‍ എത്തി. വല്ലാതെ അധികാരത്തോടെയും അഹങ്കാരത്തോടെയും ഭീഷണി കലര്‍ന്ന സ്വരത്തിലുമുള്ള അയാളുടെ സംസാരം സാമൂതിരി തമ്പുരാന് തീരെ പിടിച്ചില്ല. കോഴിക്കോട്ടു കച്ചവടം ചെയ്യാന്‍ പോർച്ചുഗീസുകാര്‍ക്കു മാത്രമേ അധികാരം പാടുള്ളൂ എന്നും, വര്‍ഷങ്ങളായി കോഴിക്കോടുമായി നല്ല കച്ചവട ബന്ധം പുലര്‍ത്തുന്ന അറബി വ്യാപാരികളെ ഇനി മുതല്‍ സമ്മതിക്കാന്‍ പാടില്ല എന്നും പറഞ്ഞ് അയാള്‍ മുന്നോട്ടു വച്ച കരാര്‍ ഒപ്പിടാന്‍ രാജാവ് തയ്യാറില്ല. രാജാവിനെ യുദ്ധത്തിനു വെല്ലു വിളിച്ച് ഗാമ തിരിച്ചു പുറപ്പെട്ടു. എങ്കില്‍ കൂടി സല്ക്കാരപ്രിയരായ കോഴിക്കോട്ടുകാര്‍ അയാളെ നല്ലപോലെ സ്വീകരിക്കുകയും സാമൂതിരി രാജാവ് നേരിട്ട് വന്നു യാത്രയാക്കുകയും ചെയ്തു. സാമൂതിരിയുടെ പട ഇവരെ കപ്പലില്‍ യാത്രയാക്കി പിന്‍വാങ്ങിയ ഉടനടി വാസ്കോയും സംഘവും തിരിച്ചു വന്ന് തീരപ്രദേശത്തുള്ള മുക്കുവരെ പ്രത്യേകിച്ച് മുസ്ലീങ്ങളെ (ചരിത്രം പരിശോധിച്ചാല്‍ അറിയാം അന്നൊക്കെ ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മില്‍ അത്ര രസത്തിലല്ലായിരുന്നു......ഇപ്പോഴോ???)  ആക്രമിച്ചു കൊല്ലാന്‍ ആരംഭിച്ചു. ഇതറിഞ്ഞ രാജാവിന്റെ കപ്പല്‍പ്പട ഗാമയെയും സംഘത്തെയും തുരത്തിയോടിച്ചു. ഇതറിഞ്ഞ കോലത്തിരി രാജാവ് തന്റെ ജന്മ ശത്രുവായ സാമൂതിരിയെ ഒതുക്കാനായി ഗാമയെ ഉപയോഗിക്കാമെന്ന് കരുതി. ലക്ഷദ്വീപിനടുത്ത് എത്തിയ ആ സംഘത്തെ കണ്ണൂരേക്ക്‌ ക്ഷണിച്ചു. ഇതറിഞ്ഞ കൊച്ചി രാജാവ്  കൂടുതല്‍ നല്ല വാഗ്ദാനങ്ങള്‍ നല്‍കി ഗാമയെ കൊച്ചിയില്‍ എത്തിച്ചു. കൊച്ചിയില്‍ നിന്ന് നാട്ടിലേക്ക് പോയ വാസ്കോയെ ധീര യോദ്ധാവിനെ പോലെയാണ് വരവേറ്റത്. കൊച്ചിയില്‍ നിന്ന് വാങ്ങിയ സാധനങ്ങള്‍ക്ക്  ഏകദേശം 67 ഇരട്ടി ലാഭമാണ് ഗാമയ്ക്ക് സ്വന്തം നാട്ടില്‍ ലഭിച്ചത്. പോര്‍ച്ചുഗീസ് രാജാവ് ഇന്ത്യയെ കീഴടക്കാന്‍ നീക്കങ്ങളും അതോടെ തുടങ്ങി.
രണ്ടാമത്  വാസ്കോ വന്നത് മാനുവല്‍ രണ്ടാമന്‍ രാജാവിന്റെ കല്പന പ്രകാരമാണ്. രണ്ടാമത്തെ വരവിലും ഗാമ കുറെ ലാഭം കൊയ്തു കൊണ്ട് പോയി. മൂന്നാമത്തെ തവണ ഇങ്ങോട്ട് പുറപ്പെട്ടപ്പോള്‍ തന്നെ ഗാമയുടെ ആരോഗ്യ സ്ഥിതി അത്ര നല്ല നിലയിലായിരുന്നില്ല. കൊച്ചിയില്‍ എത്തിയിട്ട് ഏതാനും ആഴ്ചകള്‍ക്കകം എന്തോ പനി (മലേറിയ ആയിരുന്നു എന്ന് സംശയിക്കുന്നു) പിടിപെട്ടു മരണമടഞ്ഞു. രണ്ടാമത്തെ തവണ വന്നപ്പോള്‍ തന്നെ കൊച്ചിയില്‍ പോര്‍ച്ചുഗലിന്റെ വിശുദ്ധന്‍ ഫ്രാന്‍സിസ് പുണ്യവാളന്റെ നാമത്തില്‍ ഒരു പള്ളി പണി കഴിപ്പിക്കണം എന്ന് കൊച്ചി രാജാവിനോട് വാസ്കോ പറഞ്ഞിരുന്നു. അതേ പള്ളിയിലാണ് വസ്കോയുടെ ഭൌതിക ശരീരം അടക്കം ചെയ്തത്. പിന്നീട്, വാസ്കോ ഡ ഗാമ എന്ന മഹാനെ വേണ്ട വിധം ആദരിച്ചില്ല എന്ന പോര്‍ച്ചുഗല്‍ രാജാവിന്റെ പരാതി മാനിച്ച് അത് കൊച്ചിയില്‍ നിന്ന് പോര്‍ച്ചുഗലിലെ ലിസ്ബനിലേക്ക് തിരികെ കൊണ്ടുപോയി സ്വര്‍ണവും രത്നങ്ങളും കൊണ്ട് അലങ്കരിച്ച പെട്ടിയില്‍ മറവു ചെയ്തു...
വാസ്കോ ഡ ഗാമയെ കുറിച്ച് ഏറ്റവും അധികം വിമര്‍ശനം ഉണ്ടായത്  ഒരു തീര്‍ഥാടക യാത്രക്കപ്പല്‍ കൊള്ളയടിച്ച സംഭവത്തിനാണ്. ഗാമയുടെ രണ്ടാം വരവിലാണ് ഈ സംഭവം. കണ്ണൂരിലെ മാടായി എന്ന സ്ഥലത്തു നിന്നു പുറപ്പെട്ട് മക്കയിലേക്ക് പോകുകയായിരുന്ന നാന്നൂറോളംപേരടങ്ങുന്ന യാത്രാക്കപ്പല്‍ പിടിച്ചടക്കി കൊള്ളയടിച്ച് കപ്പലിനു തീയിട്ടു! തങ്ങളുടെ എല്ലാ സ്വത്തും തരാമെന്നു പറഞ്ഞിട്ട് പോലും ഒരു ദയാ ദക്ഷീണ്യവുമില്ലാതെ കൊന്നൊടുക്കി. കപ്പലില്‍ ഉണ്ടായിരുന്ന അമ്പതോളം സ്ത്രീകളെ പോലും വെറുതെ വിട്ടില്ല. സാമൂതിരി തമ്പുരാന്റെ ദൂതുമായി പോയ തലപ് നമ്പൂതിരിയെ ചാരനെന്ന് മുദ്ര കുത്തി മൂക്കും ചെവിയും അറുത്തു മാറ്റി ചെവിയുടെ സ്ഥാനത്ത് ഒരു നായയുടെ ചെവി തുന്നിച്ചേര്‍ത്തു തിരിച്ചയച്ചു. ഭാരതീയരെ മതം മാറ്റാനുള്ള അനുമതി പോപ്പിന്റെ സമക്ഷത്തു നിന്നു വാങ്ങി പലരെയും നിര്‍ബന്ധപൂര്‍വ്വം മതം മാറ്റി. മാറാന്‍ വിസമ്മതിച്ചവരുടെ മൂക്കും ചെവിയും അറുത്തു വികൃതരാക്കി. പല ക്ഷേത്രങ്ങളും പള്ളികളും കൊള്ളയടിച്ചു തകര്‍ത്തു. പല സ്ത്രീകളെയും കോട്ടയ്ക്കുള്ളില്‍ ബന്ധനസ്തരാക്കി അവരില്‍ ഉണ്ടാകുന്ന സന്താനങ്ങളെ പോര്‍ച്ചുഗീസ്  സംസ്കാരമനുസരിച്ചു വളര്‍ത്തി പടയാളികാളാക്കി (ഇതെല്ലാം വാസ്കോ ഒറ്റയ്ക്ക് ചെയ്തു എന്നല്ല, പക്ഷെ അങ്ങേരാണ്‌ Trend Setter).
ഉറുമിയില്‍ കാണിച്ചിട്ടുള്ള എല്ലാം അതേപടി സത്യമല്ലെങ്കിലും കുറേയൊക്കെ സത്യം തന്നെ. വസ്കോയുടെ നേരെ പല ആക്രമണങ്ങളും ഉണ്ടായിരുന്നു. ചിലതൊക്കെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതും.
ഇതു വായിച്ചപ്പോള്‍ ചിലര്‍ക്കെങ്കിലും തോന്നുന്നുണ്ടാവും "ഇത്ര വലിയ ദുഷ്ടനെയാണോ  ഈശ്വരാ... ഇത്രയും നാള്‍ കേമനെന്ന് വാഴ്ത്തിയത്?"
കാലം അങ്ങനെയാണ്. ചിലപ്പോള്‍ ദുഷ്ടന്മാര്‍ മഹാന്മാരായി അറിയപ്പെട്ടേക്കാം (ഉദാഹരണം വാസ്കോ ഡ ഗാമ). അല്ലെങ്കില്‍ ചിലപ്പോള്‍ നല്ലവരായ മനുഷ്യര്‍ ചരിത്രത്തിന്റെ താളുകളില്‍ ആരും ശ്രദ്ധിക്കാതെ മാഞ്ഞു പോകും. ഒരു പക്ഷെ കേളു നായനാരും ചങ്ങാതിയും അതുപോലെ മങ്ങിയ പേരുകളായിരിക്കാം.............

Disclaimer: ഈ പറഞ്ഞ കാര്യങ്ങള്‍ വെറും ഊഹാപോഹങ്ങളല്ല. പിന്നെ, ഒരു മത വിശ്വാസികളെയും വേദനിപ്പിക്കണമെന്നോ ചെറുതാക്കണമെന്നോ ഉദ്ദേശിച്ചിട്ടില്ല. ഇതു ചരിത്രമാണ്. എല്ലാത്തിനും തെളിവുകളുമുണ്ട്. ഇനി ഏതെങ്കിലും വിധത്തില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും issues ഉണ്ടെങ്കില്‍ ക്ഷമിക്കൂ...

Saturday, 30 April 2011

കല്യാണ രാജു

കുറച്ചു ദിവസമായി ഒരു ഷോക്കില്‍ ആയിരുന്നു. അതാണ്‌ ബ്ലോഗ്‌ ചെയ്യാന്‍ പറ്റാതിരുന്നത്‌. ഇപ്പോളും ആ 'കല്യാണ ഷോക്കി'ല്‍ നിന്ന് കര കയറി വരുന്നതേ ഉള്ളു. അത്രയ്ക്കും വലിയ ഒരു താങ്ങല്ലേ നമ്മള്‍ മലയാളികള്‍ക്കിട്ട് അങ്ങേര് താങ്ങിയത്! ഈ പറഞ്ഞു വന്നത് 'യുവാക്കളുടെ സ്വപ്ന നായകന്‍', 'പൌരുഷത്തിന്റെ പ്രതീകം', 'യൂത്ത് ഐക്കണ്‍' എന്നൊക്കെ പലരും വിശേഷിപ്പിച്ച മലയാളികളുടെ സ്വന്തവും തമിഴന്മാരുടെ വാടകക്കാരനുമായ പൃഥ്വിരാജിനെ കുറിച്ചാണ്. ഒരുപാട് കള്ളത്തരങ്ങള്‍ നമ്മെ പറഞ്ഞു വിശ്വസിപ്പിച്ച് അവസാനം ഗോസ്സിപ്പുകളെല്ലാം സത്യമാക്കി BBC Newsല്‍ വര്‍ക്ക്‌ ചെയ്യുന്ന സുപ്രിയ മേനോനെ പാലക്കാട്ട് വച്ച് ഒരു സ്വകാര്യ ചടങ്ങില്‍ വിവാഹം ചെയ്തു. എന്നാലും വനിതയോട് പോലും പുളു പറഞ്ഞ് നാട്ടുകാരെ മുഴുവന്‍ വിഡ്ഢികളാക്കാന്‍ അയാള്‍ക്കെങ്ങനെ ധൈര്യം വന്നു??? വല്ലാത്ത തൊലിക്കട്ടി തന്നെ മോനെ......
പൃഥ്വിരാജ് എന്ന നായക സങ്കല്പം നമ്മുടെ മനസ്സില്‍ നിന്ന് മാഞ്ഞു പോയിക്കൊണ്ടിരിക്കുകയാണോ എന്നൊരു സംശയം. പണ്ടു തൊട്ടേ ആ അഹങ്കാരവും വാചകമടിയും പലരെയും ചൊടിപ്പിച്ചിട്ടുണ്ട്. എങ്കിലും, ആളുടെ തുറന്ന സംസാരവും സത്യസന്ധതയും നല്ല വിവരവും ഞാന്‍ ബഹുമാനിച്ചിരുന്നു. ഹോസ്റ്റലിലെ  ഗോസ്സിപ്പ്  സെഷനുകള്‍ക്കിടെ പൃഥ്വിരാജിനെ എല്ലാവരും കുറ്റം പറയുമ്പോഴും ഈ കാര്യങ്ങള്‍ പറഞ്ഞു ഞാന്‍ ആളെ സപ്പോര്‍ട്ട് ചെയ്യാറുണ്ട് (ഇഷ്ടം കൊണ്ടൊന്നും അല്ല, ഇങ്ങനെയുള്ള കാര്യങ്ങളില്‍ ഞാന്‍ മിക്കവാറും മൈനോരിറ്റി പക്ഷക്കാരെയാണ് പിന്താങ്ങാറ് ). അതേ കാരണം കൊണ്ടു തന്നെ ഹോസ്റ്റലില്‍ "രാജു" എന്ന് ഞാന്‍ ആക്കി വിളിക്കുന്ന പൃഥ്വിരാജിനെയും എന്നെയും ചേര്‍ത്ത് പല ഗോസ്സിപ്പുകളും ഇറങ്ങിയിട്ടുണ്ട്. എന്തിനധികം പറയുന്നു, ആളുടെ ചേട്ടന്‍ ഇന്ദ്രജിത്തിന്  ഓര്‍കൂട്ടിലും ഫേസ്ബുക്കിലും ഒരു ഫ്രണ്ട് റിക്വസ്റ്റ്  അയച്ചത്, അതുവഴി രാജുവിനെ പരിചയപ്പെടാനാണെന്നു പോലും ചില മ്ലേച്ഛന്‍മാര്‍ പറഞ്ഞു പരത്തി! (പക്ഷെ ഞാന്‍ ഈ കിംവദന്തികള്‍ക്കൊന്നും ചെവി കൊടുക്കാറില്ല). എന്തായാലും ഇനി "പുല്ലുവെട്ടുകാരന്‍ രായപ്പന്‍", "കള്ളുചെത്തുകാരന്‍ രായപ്പന്‍" എന്നൊക്കെ പറഞ്ഞ് എന്നെ ഊതാന്‍ കൂട്ടുകാര്‍ക്ക് പറ്റില്ലല്ലോ...!
നമ്മള്‍ എന്താ പറഞ്ഞു വന്നത്...... ആ...... നായക സങ്കല്പം. ഒരു സുഹൃത്ത്‌ എപ്പോഴും പറയാറുണ്ട്‌, രാജുവിന്  മലയാളത്തിലെ ഹീറോ കഥാപാത്രങ്ങളെക്കാള്‍ നന്നായി ചേരുന്നത് തമിഴിലെ പോലെ ആന്റി-ഹീറോ കഥാപാത്രങ്ങളാണെന്ന്. ഇപ്പോള്‍ തോന്നുന്നു ജീവിതത്തിലും അതു ബാധകമാണെന്ന്. എന്റെ മാതാശ്രീ ഈ ന്യൂസ്‌ കണ്ടത് മുതല്‍ പറയുന്നുണ്ട് "ഇവന്‍ മാത്രം എന്താ ഇങ്ങനെയായിപ്പോയത്? അവനോടു ഏട്ടനെ കണ്ടു പഠിക്കാന്‍ പറയണം. എന്തൊരു നല്ല പെരുമാറ്റമാ......" (അല്ലെങ്കിലും ഈ മൂത്ത മക്കളൊക്കെ നല്ലവരാ, ഇളയവര്‍ക്ക് അഹങ്കാരമൊക്കെ കുറെ കൂടുതലു തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം.)
ഇന്ദ്രജിത്തിനെ കുറിച്ച് പറഞ്ഞു തുടങ്ങിയാല്‍ അമ്മ നിര്‍ത്താന്‍ പ്രയാസമാ. അവരുടെ കോളേജില്‍ എന്തോ ആഘോഷത്തിനു വന്നു പ്രസംഗിച്ചു, പാട്ടൊക്കെ പാടി പോയതിനു ശേഷം അമ്മ ഫ്ലാറ്റ്!!! (അല്ല, ഷോപ്പിംഗ്‌ കോംപ്ലക്സ് തന്നെ!!!)
ഇങ്ങനെയൊരു ഒളിച്ചുകളിയുടെ ആവശ്യമെന്താണെന്നു മനസ്സിലാകുന്നില്ല. പൃഥ്വിരാജ് കല്യാണം കഴിക്കുന്നു എന്നറിഞ്ഞ് കൂട്ട ആത്മഹത്യ ചെയ്യാനോ കല്യാണം കഴിക്കാന്‍ പോകുന്ന പെണ്ണിനെ തട്ടിക്കൊണ്ടു പോകാനോ മാത്രം ഭ്രാന്തൊന്നും ഇവിടെ ആര്‍ക്കും ഇല്ല. പിന്നെ രാജുവിന്റെ ഏട്ടത്തിയമ്മ (എനിക്കൊരുപാട് ഇഷ്ട്ടമുള്ള നടി കൂടിയായ) പൂര്‍ണ്ണിമ മീഡിയയോടു പറഞ്ഞ കാരണം "മീഡിയ പബ്ലിസിറ്റി ഇഷ്ട്ടപ്പെടുന്നില്ല" എന്നതാണ്. ശരി, സമ്മതിച്ചു. പക്ഷെ അതിനു ഇങ്ങനെ കുറെ നുണകള്‍ പറഞ്ഞു ഫലിപ്പിക്കേണ്ട കാര്യമുണ്ടായിരുന്നോ? WHAT THE HELL DOES HE THINK OF HIMSELF???....................
വേണ്ട, സഭ്യമായ ഭാഷ മാത്രമേ ഞാന്‍ ഈ ബ്ലോഗില്‍ ഉപയോഗിക്കുള്ളൂ. എന്തായാലും, പൃഥ്വിരാജ് മനസ്സ് തുറക്കുന്നതും കാത്ത് കഴിഞ്ഞ ലക്കം വനിതയ്ക്കായി കാത്തിരുന്ന മലയാളികള്‍ മണ്ടന്മാര്‍! തമിഴ് വില്ലനെപ്പോലെ ചെക്കന്‍ നാട്ടുകാരെ കബളിപ്പിച്ച്‌ പെണ്ണിനേം കൊണ്ടുപോയി! എന്തൊക്കെ പറഞ്ഞാലും ഇതൊരുമാതിരി "മറ്റേടത്തെ പണിയായിപ്പോയി"!!!
ഇങ്ങനെയൊക്കെയാണെങ്കില്‍ക്കൂടി, മോനേ രാജുക്കുട്ടാ... ഞങ്ങള്‍ ക്ഷമിച്ചു, സഹിച്ചു (അല്ലാതെ ഇനി എന്തോന്ന് ഓലത്താനാ...)

കണ്ണാമൂച്ചി യേനെടാ???
പൃഥ്വിരാജ് സുകുമാരനും പത്നി സുപ്രിയ മേനോനും എല്ലാ വിധ മംഗളാശംസകളും നേര്‍ന്നുകൊള്ളുന്നു.
ഒപ്പം, ഇന്നലെ ((നാട്ടുകാരുടെ മുഴുവന്‍ അനുഗ്രഹത്തോടു കൂടി)) വിവാഹിതരായ വില്യംസ്  രാജകുമാരനും കേറ്റ് മിഡില്‍ട്ടന്നിനും നല്ലതു മാത്രം വരട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊള്ളുന്നു.
ഇത്രയും നേരം സഹിച്ചിരുന്നത്തിനു നന്ദി. നിര്‍ത്തുന്നു :)


Thursday, 14 April 2011

വിഷുക്കണി

എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍.
ഇത്രയും നാള്‍ എന്റെ അനിയത്തി "വോട്ടവകാശമില്ലാത്ത ഇന്ത്യന്‍ പൌര" എന്നു വിളിച്ച് എന്നെ അധിക്ഷേപിക്കാറുണ്ടായിരുന്നു (അവള്‍ക്കും വോട്ടവകാശമില്ല എന്നോര്‍മ്മിപ്പിക്കുമ്പോള്‍ അവള്‍ക്കു പ്രായപൂര്‍ത്തിയായില്ല, എന്നാല്‍ എനിക്ക് ഇരുപതു വയസ്സ് കഴിഞ്ഞു എന്നവള്‍ ഭീഷണിപ്പെടുത്തും). എന്നാല്‍ ആ കളിയാക്കളിനൊരു അറുതി വരുത്തിക്കൊണ്ട്  ഇന്നലെ ഉച്ചയ്ക്ക്  ഒന്നരയ്ക്കും ഒന്നേമുക്കാലിനും മദ്ധ്യേ ഉള്ള ശു
ഭ മുഹൂര്‍ത്തത്തില്‍ അത് സംഭവിച്ചു! ഞാന്‍ എന്റെ കന്നി വോട്ട് കുത്തി! ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും ഞാന്‍ പിന്താങ്ങുന്നില്ല. ഏറ്റവും നല്ല നേതാവിന് വോട്ട് ചെയ്യും. അതുകൊണ്ട് തന്നെ ആരെ തിരഞ്ഞെടുക്കണം എന്ന് ചെറിയൊരു സംശയം ഉണ്ടായിരുന്നു. കഴിഞ്ഞ തവണ കോഴിക്കോട്ടു നിന്ന് ജയിച്ച, നാടിനു വേണ്ടി നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള പ്രദീപ്‌ കുമാറിനോ , കോഴിക്കോടിന്റെ സ്വന്തം വ്യവസായ പ്രമുഖന്‍, KTC , PVS, Grihalakshmi Films, മാതൃഭൂമി എന്നിവയുടെ ആളായ PV ഗംഗാധരനോ, അതോ ഞങ്ങളുടെ അടുത്ത വീട്ടുകാരനും അച്ഛന്റെ സുഹൃത്തും കൂടിയായ രഘുനാഥിനോ വോട്ട് ചെയ്യണ്ടേ എന്നൊരു കണ്‍ഫ്യൂഷന്‍. ഏതായാലും രണ്ടും കല്‍പ്പിച്ച്‌ അങ്ങ് കുത്തി.
വിഷു പ്രമാണിച്ച് ഇന്ന് ഞങ്ങള്‍ നാലുപേര്‍ കൂടി സിറ്റിയില്‍ കറങ്ങാന്‍ പോയി. ആ പോക്കില്‍ ഒരു സിനിമയും കണ്ടു. അങ്ങനെ ഉറുമി കാണണം എന്ന എന്റെ ഭയങ്കരമായ ആഗ്രഹം സാക്ഷാല്‍ക്കരിക്കപ്പെട്ടു! ഈ സിനിമ കണ്ടവരില്‍ പലരും പല അഭിപ്രായമാണ് അറിയിച്ചത്. ചിലര്‍ പറഞ്ഞു സിനിമ ഉഗ്രന്‍ (പക്ഷെ ഒന്നും മനസ്സിലാകുന്നില്ല) എന്ന്; ചിലരുടെ അഭിപ്രായം 'പോരാ' എന്നായിരുന്നു; മറ്റു ചിലരാകട്ടെ, തരക്കേടില്ല എന്നും. സിനിമ കണ്ടിട്ട് എന്റെ അഭിപ്രായം ഇതാണ്:
ഉഗ്രന്‍ സിനിമാറ്റോഗ്രഫി. ഒന്നാം തരം മ്യൂസിക്‌ (പാട്ട് മാത്രമല്ല, ബാക്ക്ഗ്രൌണ്ട്  മ്യൂസിക്കും സൌണ്ട് ഇഫക്റ്റ്സും ഒക്കെ നന്നായിട്ടുണ്ട്). നല്ല സംവിധാനം. വളരെ പ്രൊഫഷണല്‍, ഇന്റര്‍നാഷണല്‍ ടച്ച്‌ ഉള്ള വര്‍ക്ക്‌. പക്ഷെ, മാര്‍ക്കറ്റിങ്ങിനു വേണ്ടിയായിരിക്കും, വിദ്യ ബാലന്റെ ഡാന്‍സ് സഹിതം ഒരു പാട്ടും, സിനിമയുടെ അവസാനം പൃഥ്വിരാജിനെ ഫോക്കസ് ചെയ്ത് ഫാന്‍സിനെ സന്തോഷിപ്പിക്കാനുള്ള ഒരു ശ്രമവും, പിന്നെ ജനീലിയയുടെ കുറച്ച് ഓവര്‍ അഭിനയവും; ഇവ മാത്രമേ അല്പമെങ്കിലും കുറ്റം പറയാനുള്ളൂ. എങ്കിലും ഓവറോള്‍ നോക്കിയാല്‍ തകര്‍പ്പന്‍ പടം.
ഈ പടം കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍, ഒരുപാടു നാളായി കോണ്‍ടാക്റ്റ്‌  ഇല്ലാതിരുന്ന അശ്വതി എന്ന ഒരു പഴയ സുഹൃത്തിനെ കണ്ടു. അതു മാത്രമല്ല, PC Thomas sirന്റെ IH of St.Mary's Hostelല്‍ എന്റെ സീനിയറും, എനിക്കൊരുപാട് ഇഷ്ടമുള്ള (എന്നാല്‍ ശത്രുക്കളെ പോലെ കുറെ നാള്‍ പെരുമാറിയിരുന്ന... അതൊരു നോവല്‍ എഴുതാനുള്ള വകയുണ്ട്) അനീറ്റച്ചേച്ചിയുടെ റൂംമേറ്റും, അച്ഛന്റെ (അന്തരിച്ച) സുഹൃത്തിന്റെ മകളും കൂടിയായ സേതുലക്ഷ്മി ചേച്ചിയെയും ആ തീയറ്ററിന്റെ ടിക്കറ്റ്‌ ക്യൂവില്‍ കണ്ടു. അതേ പടം കണ്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് മലയാളത്തിന്റെ വാനമ്പാടി KS ചിത്രയുടെ മകള്‍ നന്ദനയെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വാര്‍ത്ത‍ അറിഞ്ഞത്. ഈ വേര്‍പാടില്‍ ഓരോ മലയാളിയും ദുഖിക്കുന്നു; ഇതു താങ്ങാനുള്ള ബലം ചിത്രയുടെ കുടുംബത്തിനു നല്‍കേണമേ എന്നു പ്രാര്‍ത്ഥിക്കുന്നു.
ഏതായാലും ഞാന്‍ ഇപ്പോള്‍ വിട വാങ്ങുന്നു. നാളെ പുലര്‍ച്ചെ കണി കാണാനുള്ളതല്ലേ. അതിനു വേണ്ടി തയ്യാറെടുക്കട്ടെ (ഉറങ്ങട്ടെ എന്നാണുദ്ദേശിച്ചത്).
മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയുമിത്തിരി കൊന്നപ്പൂവും...