Somebody once told me
To Write Well,
Write What You Know.
This is what I know......

Sunday 26 September 2010

school days

School Days Memory Keeperകുറേ കാലമായി ബ്ലോഗ്‌ ചെയ്യാനൊന്നും പറ്റാറില്ല. കോളേജില്‍ ബ്ലോഗ്‌ ബാന്‍ ചെയ്തിരിക്കുകയാണ്. വീട്ടിലാണെങ്കില്‍ കമ്പ്യൂട്ടര്‍ തൊടാനും സമ്മതിക്കാറില്ല (എല്ലാം എന്റെ കയ്യിലിരിപ്പുകൊണ്ടു തന്നെ...lol). ഉള്ളിന്റെയുള്ളില്‍ എന്തോ ഒരു വേദന തങ്ങി നില്‍ക്കുന്നതു പോലെ... കുറേ നേരമായി. അവസാനം അതു കീറി മുറിച്ചു പരിശോധിക്കാന്‍ തന്നെ തീരുമാനിച്ചു. അപ്പോഴാണ്‌ ഞാന്‍ മനസ്സിലാക്കിയത് എന്റെ സ്കൂള്‍ ജീവിതമാണ് ആ വേദനയ്ക്ക് പിന്നില്‍ എന്ന്. ഇതു കേള്‍ക്കുമ്പോള്‍ ചിലരെങ്കിലും തെറ്റിദ്ധരിച്ചേക്കാം സ്കൂള്‍ ജീവിതം എനിക്ക് വേദന നിറഞ്ഞതായിരുന്നു എന്ന്. പത്താം ക്ലാസ്സ്‌ വരെ ജീവിത്തിലെ ഓരോ നിമിഷവും ഒരു ആഘോഷമായിരുന്നു എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. സ്കൂളില്‍ പോകാന്‍ ഞാന്‍ ഒരുപാട് ഇഷ്ട്ടപ്പെട്ടിരുന്നു. എല്ലാ ദിവസവും പുതുമ നിറഞ്ഞതായിരുന്നു. കുറേ നല്ല സുഹൃത്തുക്കള്‍, കൊച്ചു വികൃതികള്‍, ചെറിയ തെണ്ടിത്തരങ്ങള്‍, ഭയങ്കര എച്ചിത്തരങ്ങള്‍, വലിയ മണ്ടത്തരങ്ങള്‍, കരയിപ്പിക്കുന്ന തമാശകള്‍ (ചളി)...
എന്നാല്‍ എന്‍ട്രന്‍സ് കോച്ചിംഗ് തലയ്ക്കു പിടിച്ച ഞാന്‍ ഈ സന്തോഷങ്ങളൊക്കെ വേണ്ടെന്നു വച്ച് തൃശ്ശൂരേക്കു വണ്ടി കയറി. ഇന്നിപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍, അന്നെടുത്ത തീരുമാനത്തില്‍ കുറ്റബോധം തോന്നുന്നു. ഒന്നും വേണ്ടിയിരുന്നില്ല. എന്റെ സ്കൂള്‍, എന്റെ ഫ്രണ്ട്സ്‌, എന്റെ സന്തോഷങ്ങള്‍... ഇതൊന്നും വിട്ടു പോകേണ്ടിയിരുന്നില്ല. ആ നല്ല ദിനങ്ങള്‍ തിരികെ കിട്ടിയിരുന്നെങ്കില്‍ എന്നു ഞാന്‍ അതിയായി ആഗ്രഹിക്കുന്നു. ഫേസ്‌ബുക്കില്‍ ഒന്ന് രണ്ടു ദിവസമായി പഴയ സുഹൃത്തുക്കളെ കണ്ടെത്തലായിരുന്നു പണി. കുറേ പേരെയൊക്കെ കണ്ടെത്താന്‍ സാധിച്ചു. എന്നാലും... അവര്‍ എന്നെ മറന്നു കാണുമോ എന്നൊരു ആശങ്ക, പലര്‍ക്കും ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നതില്‍ നിന്നും എന്നെ പിന്തിരിപ്പിച്ചു. ഇതൊക്കെത്തന്നെയായിരുന്നു ഉള്ളിന്റെയുള്ളില്‍ അനുഭവിച്ച വേദനയുടെ കാരണം. ഞാന്‍ ഇന്ന് ഭയങ്കര നോസ്ടാല്‍ജിക് ആകുന്നു... ഫേസ്‌ബുക്കിലും ഓര്‍കുട്ടിലും സ്റ്റാറ്റസ് മെസ്സേജ് ഇട്ടതു ഇങ്ങനെയാണ്...

i'm missing my school friends alot...
a feeling that those two years of gap (i mean +1 & +2) has taken me very far from them...
thanx to social networking sites 4 bringing us 2gether again...
love you guys...nd miss u real big!

 ഇവിടെ ഇതൊക്കെ എഴുതിയപ്പോള്‍ ഒരാശ്വാസം തോന്നുന്നു. ഇതുപോലെ മൂഡ്‌ ഓഫ്‌  ആകുമ്പോഴൊക്കെ ഞാന്‍ ആശ്രയിക്കാറ്  സംഗീതത്തെയാണ് . ഒന്ന് രണ്ടു നല്ല പാട്ടുകളൊക്കെ കേള്‍ക്കുമ്പോള്‍ത്തന്നെ മനസ്സ് സ്വസ്ഥമാകും. അതെ, സംഗീതം നമ്മുടെ ദുഖങ്ങളെല്ലാം തുടച്ചു നീക്കുന്നു. ഇന്നത്തേക്ക് ഞാന്‍ വിടവാങ്ങട്ടെ... അനശ്വര സംഗീതത്തില്‍ അലിഞ്ഞുചേരട്ടെ......

2 comments:

  1. school life is fun

    ReplyDelete
  2. we never will find does best days ever.. they are gone for ever.. but social networking does make a great deal.. love to be in touch with evyrone.. no matter how far they are.. atleast we can poke them wen ever we find time..and about music.. yes dat plays an imp role. i find it sad that i was late in folloowing this.. u hav got some simple but awesome works

    ReplyDelete