ദൈവത്തെയല്ലാതെ മറ്റൊന്നിനെയും ഭയപ്പെടുന്നില്ല എന്ന് വീരവാദം പറയുന്ന ഒരു വ്യക്തിയാണ് ഈയുള്ളവള്‍. എന്നാല്‍, അധികമാരും അറിയാത്ത ഒരു പേടി എന്റെയുള്ളില്‍ ഭദ്രമായി ഞാന്‍ കൊണ്ടുനടക്കുന്നു. അതെ, ഞാന്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നത് അധ്യാപക വര്‍ഗ്ഗത്തെയാണ്. ഒരു നിറഞ്ഞ സദസ്സിന്റെ മുന്‍പില്‍ പെട്ടെന്നൊരു പാട്ട് പാടാനോ നൃത്തം ചെയ്യാനോ പ്രസംഗിക്കാനോ പറഞ്ഞാല്‍ മടി കൂടാതെ ഞാന്‍ ചെയ്യും. എന്തിന്, സിംഹത്തിന്റെ മടയിലേക്ക് കയറിച്ചെല്ലാന്‍ പറഞ്ഞാല്‍ പോലും ഞാന്‍ ചെയ്തേക്കും. എന്നാല്‍, കുറെ ടീച്ചേ ഴ്സ് ഇരിക്കുന്ന സ്റ്റാഫ് റൂമിലേക്ക് കയറിച്ചെന്ന് എന്തെങ്കിലും ചെയ്യാന്‍ പറഞ്ഞാല്‍ എന്റെ ഹൃദയം ഒന്നു പതറും. അധ്യാപകരും നമ്മെപ്പോലെ മനുഷ്യര്‍ തന്നെയാണെന്നും അവര്‍ നമ്മെ പിടിച്ചു തിന്നുകയൊന്നുമില്ലെന്നും പലതവണ മനസ്സിനെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ നോക്കി, എങ്കിലും ഈ പേടിയുടെ കാരണം എന്താണെന്നും അതിനു പരിഹാരമെന്താണെന്നും കണ്ടുപിടിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല എന്നുള്ളതാണ് വാസ്തവം. ചിലര്‍ പറഞ്ഞേക്കാം അധ്യാപകരോട് കൂടുതല്‍ ഇടപഴകിയാല്‍ ഈ പേടി മാറുമെന്ന്. പക്ഷെ, അതുകൊണ്ടൊന്നും എന്റ പേടി മാറാന്‍ സാധ്യതയില്ല. കാരണം ഞാന്‍ ജനിച്ചതു തന്നെ ഒരു അധ്യാപക കുടുംബത്തിലാണ്. മാത്രമല്ല, സ്കൂളില്‍ പഠിക്കുന്ന കാലത്ത് മിക്കപ്പോഴും ക്ലാസ്സ് റെപ്രസെന്റെടിവ്ആയതിനാലും ക്ലുബുകളിലെയും മറ്റു എക്സ്ട്രാ കരികുലര്‍ പരിപാടികളിലെയും സജീവ പ്രവര്‍ത്തകയായിരുന്നതിനാലും എന്നെ പഠിപ്പിക്കുന്ന പല അധ്യാപകരും അമ്മയുടെയും അച്ഛന്റെയും പൂര്‍വ്വ വിദ്യാര്‍ഥികളായിരുന്നതിനാലും, ദിവസവും മൂന്നുനാലു തവണയെങ്കിലും സ്റ്റാഫ് റൂമിലേക്ക് കയറിച്ചെല്ലാനും അധ്യാപകരോട് ഇടപഴകാനുമുള്ള നിര്‍ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. പക്ഷെ എന്റെ പേടി കൂടിക്കൂടി വന്നതേ ഉള്ളു. ഇങ്ങനെയൊക്കെയാണെങ്കിലും "പൊന്നു" എന്നു ഞാന്‍ വിളിക്കുന്ന എന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്റെ അധ്യാപികയായിരുന്നു! വീട്ടിലും സഹപാഠികള്‍ക്കിടയിലും ചര്‍ച്ചാവിഷയമായ, കൊച്ചു കൊച്ചു സന്തോഷങ്ങളും വലിയ വലിയ വിഷമങ്ങളും സമ്മാനിച്ച ആ സൗഹൃദം മറ്റൊരു കഥയാണ്...
ഇവിടെ പറഞ്ഞുവന്നത് എന്താണെന്നുവച്ചാല്‍,അധ്യാപകരോട് പെരുമാറുമ്പോള്‍ ഞാന്‍ എന്നും ഒരു അകലം സ്ഥാപിക്കാന്‍ ശ്രദ്ധിച്ചിരുന്നു.
എന്നിരുന്നാലും ഞങ്ങളുടെ ഹോസ്റ്റലില്‍ താമസിക്കുന്ന ഒരു ടീച്ചറെ എനിക്ക് ഒരുപാടൊരുപാട് ഇഷ്ടമായിരുന്നു. ആ മിസ്സിനോട് ഒരിക്കലെങ്കിലും മര്യാദയ്ക്ക് ഒന്ന് സംസാരിക്കണം എന്ന് ഭയങ്കര ആഗ്രഹമുണ്ടായിരുന്നു.
ഹോസ്റ്റലില്‍ എന്നും രാത്രി 9 മണിക്ക് ശേഷം എല്ലാ നിലയിലും ഓരോ ടീച്ചേഴ്സ് അറ്റെന്ടെന്‍സ് എടുക്കാന്‍ വരുന്ന പതിവുണ്ട്. രണ്ടാം വര്‍ഷം ബി.ടെക്കിനു പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്റെ മുറി പഴയ ബില്‍ടിങ്ങില്‍ ഒന്നാമത്തെ നിലയിലായിരുന്നു. അത്ഭുതമെന്നു പറയട്ടെ, അവിടെ എന്നും രാത്രി ഒന്‍പതു മണിക്ക് അറ്റെന്ടെന്‍സ് എടുക്കാന്‍ വന്നത് ആ ടീച്ചര്‍ ആണ്. ഒരു വര്‍ഷം മുഴുവന്‍ എന്നും കാണുമെങ്കിലും ഒരിക്കല്‍ പോലും മിസ്സിനോട് സംസാരിക്കാന്‍ എനിക്ക് സാധിച്ചില്ല. ഞാന്‍ മുന്‍പേ പറഞ്ഞ ആ ഒടുക്കത്തെ പേടിയായിരിക്കാം എന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചത്.
മിസ്സിന്റെയും എന്റെയും ഇടയില്‍ എന്നുമുള്ള സംഭാഷണം ഒരു ചിരിയിലും ഈ ഡയലോഗിലും അവസാനിക്കും
എന്നിരുന്നാലും ഞങ്ങളുടെ ഹോസ്റ്റലില്‍ താമസിക്കുന്ന ഒരു ടീച്ചറെ എനിക്ക് ഒരുപാടൊരുപാട് ഇഷ്ടമായിരുന്നു. ആ മിസ്സിനോട് ഒരിക്കലെങ്കിലും മര്യാദയ്ക്ക് ഒന്ന് സംസാരിക്കണം എന്ന് ഭയങ്കര ആഗ്രഹമുണ്ടായിരുന്നു.
ഹോസ്റ്റലില്‍ എന്നും രാത്രി 9 മണിക്ക് ശേഷം എല്ലാ നിലയിലും ഓരോ ടീച്ചേഴ്സ് അറ്റെന്ടെന്‍സ് എടുക്കാന്‍ വരുന്ന പതിവുണ്ട്. രണ്ടാം വര്‍ഷം ബി.ടെക്കിനു പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്റെ മുറി പഴയ ബില്‍ടിങ്ങില്‍ ഒന്നാമത്തെ നിലയിലായിരുന്നു. അത്ഭുതമെന്നു പറയട്ടെ, അവിടെ എന്നും രാത്രി ഒന്‍പതു മണിക്ക് അറ്റെന്ടെന്‍സ് എടുക്കാന്‍ വന്നത് ആ ടീച്ചര്‍ ആണ്. ഒരു വര്‍ഷം മുഴുവന്‍ എന്നും കാണുമെങ്കിലും ഒരിക്കല്‍ പോലും മിസ്സിനോട് സംസാരിക്കാന്‍ എനിക്ക് സാധിച്ചില്ല. ഞാന്‍ മുന്‍പേ പറഞ്ഞ ആ ഒടുക്കത്തെ പേടിയായിരിക്കാം എന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചത്.
മിസ്സിന്റെയും എന്റെയും ഇടയില്‍ എന്നുമുള്ള സംഭാഷണം ഒരു ചിരിയിലും ഈ ഡയലോഗിലും അവസാനിക്കും
മിസ്സ് : രണ്ടുപേരും പ്രസന്റ് അല്ലെ?
ഞാന്‍ : അതെ മിസ്സ്
വളരെ പെട്ടെന്ന് ആ കൊല്ലം കടന്നു പോയി. പുതിയ കൊല്ലവര്‍ഷം എല്ലാവരുടെയും മുറിയും റൂം-മേറ്റിനെയും എല്ലാം മാറ്റും. അപ്പോള്‍ ഒന്നാം നിലയില്‍ നിന്നും ചിലപ്പോള്‍ രണ്ടാം നിലയില്‍, അല്ലെങ്കില്‍ പുതിയ ബില്‍ഡിങ്ങിലെ ഒന്നാം നിലയില്‍ ആയിരിക്കും മാറ്റുക. അവിടെയൊക്കെ അറ്റെന്ടെന്‍സ് എടുക്കാന്‍ വരുന്നത് വേറെ ടീച്ചേഴ്സാണ്. പിന്നൊരിക്കലും എന്റെ മിസ്സിനോട് സംസാരിക്കാന്‍ നല്ലൊരു ചാന്‍സ് കിട്ടിയെന്നു വരില്ല. (ആ മിസ്സിനെ ഞാന്‍ "എന്റെ മിസ്സ്" എന്നും, എന്റെ കൂട്ടുകാര്‍ "Anuന്റെ മിസ്സ്" എന്നുമാണ് വിളിക്കാറ്.)
മിസ്സിനോട് മുട്ടാന്‍ എന്റെയൊരു സുഹൃത്താണ് ഈ ഐഡിയ പറഞ്ഞു തന്നത്.
മിസ്സിനോട് മുട്ടാന്‍ എന്റെയൊരു സുഹൃത്താണ് ഈ ഐഡിയ പറഞ്ഞു തന്നത്.
മിസ്സ് അറ്റെന്ടെന്‍സ് എടുക്കാന്‍ വരുമ്പോള്‍ ചോദിക്കുക "മിസ്സ്, മിസ്സിന്റെ വീടെവിടെയാണ്?". അപ്പോള്‍ മിസ്സ് പറയും "ഏറണാകുളത്താണ്, എന്തേയ് ചോദിച്ചത്?" അന്നേരം പറയണം "ഒന്നൂല്യ, മിസ്സിനെപ്പോലെ ഒരാളെ കോഴിക്കോട്ടു വച്ച് കണ്ടു. അതാ ചോദിച്ചേ..." (മിസ്സിന്റെ വീട് എറണാകുളത്ത് എവിടെയാണെന്നൊക്കെ കൃത്യമായി എനിക്കറിയാമായിരുന്നു. എന്നാലും...)
ആ ഐഡിയ എനിക്ക് നന്നേ ബോധിച്ചു. എന്റെ മിസ്സിനോട് അത്രെയെങ്കിലും സംസാരിക്കാന്‍ കഴിയുമല്ലോ. സന്തോഷമായി ഗോപിയേട്ടാ...
മുറിയില്‍ മറ്റാരും ഇല്ലാത്ത ഒരു ദിവസം ഞാന്‍ ഈ ഐഡിയ പ്രയോഗിക്കാന്‍ തീരുമാനിച്ചു(ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ എന്നെ കളിയാക്കി ചിരിപ്പിചാലോ...).
"ആന്‍ ഐഡിയ കാന്‍ ചേഞ്ച് യുവര്‍ ലൈഫ്" എന്ന് പറയുന്നത് ചുമ്മാതല്ല എന്ന് ആ ദിവസം ഞാന്‍ തിരിച്ചറിഞ്ഞു. എങ്ങനെയെന്നു പറയാം.
അന്നത്തെ ദിവസം മിസ്സ് അറ്റെന്ടെന്‍സ് എടുത്തുകഴിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ആ ഐഡിയ പ്രയോഗിച്ചു. സാധാരണ ഗതിയില്‍ ആ സംഭാഷണം അവിടെവച്ചു നില്‍ക്കണ്ടാതാണ്. കൂടിപ്പോയാല്‍ മിസ്സ് പറയും
അന്നത്തെ ദിവസം മിസ്സ് അറ്റെന്ടെന്‍സ് എടുത്തുകഴിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ആ ഐഡിയ പ്രയോഗിച്ചു. സാധാരണ ഗതിയില്‍ ആ സംഭാഷണം അവിടെവച്ചു നില്‍ക്കണ്ടാതാണ്. കൂടിപ്പോയാല്‍ മിസ്സ് പറയും
"എന്നെ ആയിരിക്കില്ല ഇയാള്‍ കണ്ടിട്ടുണ്ടാവുക. ഇയാള്‍ടെ വീട് കോഴിക്കോട്ടാണോ?".
എന്നാല്‍ എന്നെ ഞെട്ടിച്ചുകൊണ്ട് മിസ്സ് ചോദിച്ചു
"എന്നാണു കണ്ടത്? വെക്കേഷന്റെ സമയത്താണോ?"
മിസ്സിന്റെ മുഖം അത്ഭുതം കൊണ്ട് തുടുക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.
ശങ്കിച്ചുകൊണ്ട് ഞന്‍ പറഞ്ഞു
"ആണെന്ന് തോന്നുന്നു മിസ്സ്, ഓര്‍മ്മയില്ല."
"വെക്കേഷനു 2 ആഴ്ച ഞാന്‍ അവിടെ ഉണ്ടായിരുന്നു. നിങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റിലെ ഒലീന മിസ്സും ഷൈനി മിസ്സും ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റിലെ 2 ടീചേഴ്സും ഞാനും കൂടി NITല്‍ ഒരു കോഴ്സ് അറ്റന്‍ഡ് ചെയ്യാന്‍ വന്നിരുന്നു. എവിടുന്നാ കണ്ടത്?"
എന്തുത്തരം കൊടുക്കും? പിന്നെ ഞാന്‍ ആലോചിച്ചു, തൃശ്ശൂരില്‍ നിന്നും NITല്‍ എത്തണമെങ്കില്‍ എന്തായാലും സിറ്റി വഴി പോകണം. ഞാന്‍ പറഞ്ഞു
"ടൌണില്‍ നിന്ന് കണ്ടതുപോലെയാണ് തോന്നിയത്"
"ടൌണില്‍ ഞങ്ങള്‍ ഒന്നുരണ്ടു തവണ പോയിരുന്നു. ടൌണില്‍ എവിടെ വച്ചാണ് കണ്ടത്?"
മിസ്സിന് എന്തായാലും കോഴിക്കോടിനെക്കുറിച്ച് അത്യാവശ്യം വിവരം ഉണ്ടെന്നു മനസ്സിലായി. ഇനി പറയാന്‍ പോകുന്ന ഉത്തരങ്ങളില്‍ വല്ല പിഴവും ഉണ്ടെങ്കില്‍ ഇതുവരെ കെട്ടിപ്പടുത്തതൊക്കെ വെള്ളത്തില്‍ വരച്ച വര പോലെ ആയിപ്പോകും. വീണ്ടും ആലോചന.
സിറ്റിയില്‍ വരുന്ന ഒരാള്‍ എന്തായാലും മിഠായിതെരിവില്‍ പോകാതിരിക്കാന്‍ ചാന്‍സ് ഇല്ല. ഒരു ഊഹാപോഹത്തില്‍ ഞാന്‍ അടിച്ചുവിട്ടു
സിറ്റിയില്‍ വരുന്ന ഒരാള്‍ എന്തായാലും മിഠായിതെരിവില്‍ പോകാതിരിക്കാന്‍ ചാന്‍സ് ഇല്ല. ഒരു ഊഹാപോഹത്തില്‍ ഞാന്‍ അടിച്ചുവിട്ടു
"മിസ്സ്... SMStreetലെങ്ങാനും... പോയിരുന്നോ...?"
മുഴുമിപ്പിക്കുന്നതിനു മുന്‍പേ മിസ്സ് ആവേശത്തോടെ പറഞ്ഞു
"ഉവ്വ്, രണ്ടു തവണ പോയിരുന്നു. ഒരിക്കല്‍ ടീച്ചേഴ്സിന്റെ കൂടെ, പിന്നൊരിക്കല്‍ മേമ്മയുടെ കൂടെ. എപ്പോഴാ കണ്ടത്? പകലാണോ രാത്രിയാണോ?"
ഞാന്‍ നിന്നു വിയര്‍ക്കാന്‍ തുടങ്ങി. എത്ര നേരമാണ് ഒരാളുടെ മുഖത്തു നോക്കി ഇങ്ങനെ കള്ളം പറയുക? പിന്നെയും പിന്നെയും ആലോചന...
മറ്റുള്ള ടീച്ചേഴ്സിന്റെ കൂടെയായിരുന്നെങ്കില്‍ അവരെ ആരെയും കാണാതെ എന്റെ മിസ്സിനെ മാത്രം കണ്ടെന്നു പറയുന്നത് അത്ര വിശ്വസനീയമല്ല. മേമ്മയുടെ കൂടെയായിരുന്നെങ്കില്‍ സിറ്റുവേഷന്‍ ഓക്കെ. കോഴിക്കോട് പരിചയമില്ലാത്ത മറ്റുള്ള ടീച്ചേഴ്സിന്റെ കൂടെ എന്തായാലും രാത്രി കറങ്ങാന്‍ പോകില്ല. അപ്പൊ മേമ്മയുടെ കൂടെ രാത്രി ആയിരിക്കും പോയിട്ടുണ്ടാവുക.
പക്ഷെ അതില്‍ വേറൊരു പ്രശ്നം... മിസ്സ് കരുതില്ലേ ഞാന്‍ രാത്രി മുഴുവന്‍ മിഠായിതെരിവില്‍ കറങ്ങിയടിക്കലാണ് പണിയെന്നു...? ഞാന്‍ എവിടെയും തൊടാതെ പറഞ്ഞു
മറ്റുള്ള ടീച്ചേഴ്സിന്റെ കൂടെയായിരുന്നെങ്കില്‍ അവരെ ആരെയും കാണാതെ എന്റെ മിസ്സിനെ മാത്രം കണ്ടെന്നു പറയുന്നത് അത്ര വിശ്വസനീയമല്ല. മേമ്മയുടെ കൂടെയായിരുന്നെങ്കില്‍ സിറ്റുവേഷന്‍ ഓക്കെ. കോഴിക്കോട് പരിചയമില്ലാത്ത മറ്റുള്ള ടീച്ചേഴ്സിന്റെ കൂടെ എന്തായാലും രാത്രി കറങ്ങാന്‍ പോകില്ല. അപ്പൊ മേമ്മയുടെ കൂടെ രാത്രി ആയിരിക്കും പോയിട്ടുണ്ടാവുക.
പക്ഷെ അതില്‍ വേറൊരു പ്രശ്നം... മിസ്സ് കരുതില്ലേ ഞാന്‍ രാത്രി മുഴുവന്‍ മിഠായിതെരിവില്‍ കറങ്ങിയടിക്കലാണ് പണിയെന്നു...? ഞാന്‍ എവിടെയും തൊടാതെ പറഞ്ഞു
"സന്ധ്യ സമയത്താണോ മിസ്സ് പോയത്?"
"അതെ, പക്ഷെ ഷോപ്പിംഗ് ഒക്കെ കഴിഞ്ഞപ്പോള്‍ രാത്രിയായി."
ഞാന്‍ ധൈര്യമായി പറഞ്ഞു
"ഞാന്‍ ഷോപ്പിംഗ് കഴിഞ്ഞു വീടിലേക്ക് മടങ്ങുമ്പോഴാണ് മിസ്സിനെ കണ്ടത്"
പിന്നെ മിസ്സ് മിഠായിതെരിവിനെക്കുറിച്ച് പറയാന്‍ തുടങ്ങി. അതൊക്കെ ജനറല്‍ ടോപിക്സ് ആയതോണ്ട് ഞാനും വച്ചു കാച്ചി. കോഴിക്കോടിനെക്കുറിച്ച് മിസ്സും ഞാനും പൊക്കിപ്പൊക്കി പറയാന്‍ തുടങ്ങി. എന്റെ അന്തരംഗം അഭിമാനപൂരിതമായി! ചോര ഞരമ്പുകളില്‍ തിളച്ചു!
മിസ്സ് വീണ്ടും ചോദിച്ചു
മിസ്സ് വീണ്ടും ചോദിച്ചു
"കോഴിക്കോട് എവിടെയാ ഇയാളുടെ വീട്?"
"മലാപ്പറമ്പ് എന്ന സ്ഥലത്താണ് എന്റെ വീട്. മിസ്സിന്റെ മേമ്മയുടെ വീടെവിടെയാ?"
"എന്റെ മേമ്മയുടെ വീട് കാരന്തൂരാണ്."
"ഞങ്ങളുടെ സ്ഥലം അങ്ങോട്ട് പോകുന്ന വഴിയാണ്."
"ഓ, ഞാന്‍ കേട്ടിട്ടുണ്ട്... ഏതു സ്കൂളിലാണ് പഠിച്ചത്?"
" St.Joseph's AIGHSS ലാണ് ഞാന്‍ 10th വരെ പഠിച്ചത്."
"എന്റെ മേമ്മയുടെ മക്കള്‍ പഠിക്കുന്നത് Veda Vyasa Vidyalaya ത്തിലാണ്."
"മിസ്സ്, എന്റെ അനിയത്തിയും പഠിക്കുന്നത് അതേ സ്കൂലിലാണ്! 8thല്‍. ആ സ്കൂളിന്റെ തൊട്ടടുത്താ ഞങ്ങളുടെ വീടും!"
"ആണോ? എന്റെ മേമ്മയുടെ മകളും പഠിക്കുന്നത് 8thലാണ്! അനിയത്തിയുടെ പേരെന്താണ്?"
"അവള്‍ടെ പേര് അളക പി. മിസ്സിന്റെ മേമ്മയുടെ മോള്‍ടെ പേരെന്താണ്? ഞാന്‍ എന്റെ അനിയത്തിയോട് ചോദിച്ചുനോക്കാം."
"എന്റെ മേമ്മയുടെ മോള്‍ടെ പേര് ഗായത്രി കെ.ആര്‍. എന്നാണ്. ഞാന്‍ അവളോടും ചോദിച്ചു നോക്കാം."
പിന്നെയും ഞങ്ങളുടെ സംസാരം നീണ്ടുപോയി. വീട്ടുകാരെക്കുറിച്ചും നാട്ടുകാരെക്കുറിച്ചും പഠിച്ച സ്കൂള്‍, കോളേജ്, എന്നിങ്ങനെ പലതിനെക്കുറിച്ചും ഞങ്ങള്‍ അന്ന് സംസാരിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ ഓര്‍ത്തു മിസ്സ് അറ്റെന്ടെന്‍സ് എടുത്തു കഴിഞ്ഞില്ല എന്ന്. സമയം 9 :30 ആകാറായി. ഞാന്‍ മനസ്സില്ലാമനസ്സോടെ പറഞ്ഞു
"എന്നാല്‍ ശരി മിസ്സ് "
ശരിയെന്നു പറഞ്ഞു മിസ്സ് മുന്‍പോട്ടു നടന്നു.സന്തോഷവും ആശ്വാസവും കൊണ്ട് എന്റെ ഹൃദയം തുള്ളിച്ചാടി! പെട്ടെന്ന് മിസ്സ് തിരിച്ചുവന്നു ചോദിച്ചു
"അല്ല, എന്റെ പേരറിയില്ലേ?"
അറിയില്ലേ എന്നോ? നല്ല കഥ... നാഴികയ്ക്ക് നാല്‍പ്പതു വട്ടം "എന്റെ മിസ്സ്" എന്ന് പറഞ്ഞു നടക്കുന്ന എന്നോട് തന്നെ മിസ്സ് ആ ചോദ്യം ചോദിക്കരുതായിരുന്നു. വാസ്തവത്തില്‍ "എന്റെ മിസ്സ്" എന്ന് പറഞ്ഞു നടന്നു മിസ്സിന്റെ ശരിയായ പേര് മറന്നു പോയോ? ഏയ്, ഇല്ല. നല്ല വ്യക്തമായി ഓര്‍മ്മയുണ്ട്.
മിസ്സിനോട് പറഞ്ഞു
മിസ്സിനോട് പറഞ്ഞു
"ഓ...പിന്നെ......അറിയാം. മിസ്സിന് എന്റെ പേര് അറിയുമോ?"
ആ ചോദ്യത്തിന് പ്രസക്തിയില്ല. കാരണം മിസ്സാണ് എന്നും അറ്റെന്ടെന്‍സ് എടുക്കുന്നത്. എങ്കിലും ചുമ്മാ ചോദിച്ചെന്നേ ഉള്ളൂ. മിസ്സിന്റെ മുഖത്ത് 1000W ചിരി മിന്നി. മിസ്സ് പറഞ്ഞു
"ഓ...പിന്നെ......അറിയാം."
മിസ്സ് ചിരിച്ചുകൊണ്ട് നടന്നു നീങ്ങി.
അന്നെനിക്ക് ലോകം കൈയ്യടക്കിയ സന്തോഷമായിരുന്നു. അറിഞ്ഞുകൊണ്ട് ഒരു കള്ളവും അതിനു മീതെ പ്രതീക്ഷിക്കാതെ ഒരമ്പത് കള്ളങ്ങളും പറയേണ്ടി വന്നെങ്കിലും, ഇന്നിപ്പോള്‍ ഞങ്ങള്‍ കണ്ടുമുട്ടിയാലുള്ള സംഭാഷണം ഒരു ചിരിയിലും
മിസ്സ് : രണ്ടുപേരും പ്രസന്റ് അല്ലെ?
ഞാന്‍ : അതെ മിസ്സ്
ഈ ഡയലോഗിലും അവസാനിക്കുന്നില്ല. ഇതാണ് പറയുന്നത് "ആന്‍ ഐഡിയ കാന്‍ ചേഞ്ച് യുവര്‍ ലൈഫ്". ഈ തകര്‍പ്പന്‍ ഐഡിയ സംഭാവന ചെയ്ത എന്റെ സുഹൃത്തിനു ഒരായിരം നന്ദി...
എന്റെ മിസ്സ് ഈ ബ്ലോഗ് വായിക്കുന്നുണ്ടോ എന്നെനിക്കറിയില്ല. എന്നെങ്കിലും ഈ ബ്ലോഗ് മിസ്സിന്റെ മുന്നില്‍ വന്നുപെട്ടാല്‍, അല്ലെങ്കില്‍ ആരെങ്കിലും പറഞ്ഞറിഞ്ഞാല്‍, മിസ്സിനോട് എനിക്ക് പറയാനുള്ളത്......
പ്രിയപ്പെട്ട മിസ്സ് ,ഇന്ന് ഞാന്‍ തകര്‍ത്തത് വിശ്വാസമാണ്... മിസ്സിന് എന്റെ മേല്‍ ഉണ്ടായിരുന്ന വിശ്വാസം... പക്ഷെ ഇതു പറയാതിരുന്നാല്‍ അതിലും വലിയ വിശ്വാസ വഞ്ചനയായിപ്പോകില്ലേ ... ദയവു ചെയ്തു ഈ കാരണം കൊണ്ട് മിസ്സിന് എന്നോടുള്ള അടുപ്പം കുറയ്ക്കരുതേ... എന്നെ വെറുക്കരുതേ...ക്ഷമ അര്‍ഹിക്കാത്ത കൊടും പാതകമാണോ ഞാന്‍ ചെയ്തത് എന്നൊന്നും എനിക്കറിയില്ല. പക്ഷെ എനിക്കുറപ്പാണ്, മിസ്സ് ഇതൊക്കെ ഒരു തമാശയായി എടുത്ത് എന്നോട് ക്ഷമിക്കും എന്ന്...കാരണം... മിസ്സ് "എന്റെ മിസ്സ്" അല്ലേ.........!!!!!!
കൊള്ളാം.. നന്നായിട്ടുണ്ട്...
ReplyDeleteഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
ആശംസകളോടെ
അനിത
JunctionKerala.com
seriya... nannayittunde... missinde perenthaanennukoodi parayaamaayirunnu. ithu sherikkum nadannathaano???
ReplyDeletenannayittunde.....njoyed reading this
ReplyDeleteu r scared of teachers b'cos ur mamma and so many of ur relatives are from that vargam.. hi ihih
ReplyDeleteThat was wonderful. Who is that miss? just to know please message it to me.
ReplyDelete@Midhun: athu venodo? let that remain personal. allenkilum ithoru katha maatramalle. ithilonnum kaaryamundaakanamennilla. undenkil thanne nee iniyippo athanveshikkaanonnum pokandato... :)
ReplyDelete"Anu-nte miss" ee post kaanaan idayaakaathirikkatte...
ReplyDelete@...:i wish that she read this post coz i dnt hav d guts 2 tel her directly dat everything was a big lie :(
ReplyDeleteKutty takarthathu viswasamanu. nenjodu cherthu vechu miss valarthi valuthakiya viswasam. Vishwasam, athalle ellam?
ReplyDeletedrisya miss ano anu.. njan parayam tto..
ReplyDelete@Sarathetan: viswasamanu thakarthathu ennu ariyam. ennal ithu parayathirunnal athilum valiya viswasa vanjanayalle... athukonda ee karyam ivideyenkilum paranje...ente oru samadhanathunenkilum......
ReplyDelete@Ms Oleena: yes mam, u guessed it right. i had sent a link 2 dis post 2 her. hope she read it :)
@Midhun: ipo aale manasilayille... (sigh!)
ahh..vidyarthiniyude nishkalankatha nokku..anu ul b an awesome writer..do continue wit d blogs..venemenkil oru sensored versionum start cheyyam..u knw alle..anatomy?;)
ReplyDelete@merril: thyang yiu, thyang yiu... pine... edo... ororo karyangal ingane public aayi paranju enne naattikkalle...... :P
ReplyDeleteദൃശ്യ മിസ്സിനെക്കുറിച്ചാണല്ലേ പോസ്റ്റ്.... എങ്ങനെ മനസ്സിലായി എന്ന് ചോദിച്ചാല്‍, ഞാനും ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റിലെ നിധിന്‍ സാറും ആയിരുന്നു മിസ്സിന്റെ കൂടെ NIT യില്‍ ഉണ്ടായിരുന്നത്....എന്തായാലും പോസ്റ്റ് അതിമനോഹരം.... ഞാന്‍ മിസ്സിനോട് പറയാം....
ReplyDeleteഅതു ശരി.. ഒലീന മിസ്സ് പറഞ്ഞല്ലേ..... മുകളിലെ എന്റെ കമന്റ് പോസ്റ്റ് ചെയ്തതിന് ശേഷം ആണ് ഞാന്‍ അത് കണ്ടത്.....
ReplyDeleteഅനഘ പറഞ്ഞത് പോലെ അധ്യാപകരും മനുഷ്യരാണ്.... അവര്‍ ആരെയും പിടിച്ച് തിന്നുകയൊന്നുമില്ല.... ഞങ്ങളും വിദ്യാര്‍ത്ഥികളായിരുന്നു....ഇപ്പോള്‍ നിങ്ങള്‍ എങ്ങനെയാണൊ അതു പോലെയൊക്കെത്തന്നെയായിരുന്നു ഞങ്ങളും......
ReplyDelete@Hari sir: siraanu koode poyathennu njan arinjirunnilla. pinne ithokke enikkariyam... still, i can't get rid of that fear, however hard i tried...(sigh!)
ReplyDeleteNjan help cheyyam to get out from that fear....
ReplyDeleteപിന്നെ, “അനുന്റെ മിസ്സ്” ഇത് വായിച്ചോ എന്നെനിക്കറിയില്ല...
ReplyDelete“അനുന്റെ മിസ്സ്” ഇടക്ക് ഫോണ്‍ ചെയ്യാറുണ്ട്.... എന്തായാലും ഇനി വിളിക്കുമ്പോള്‍ ഞാന്‍ പറഞ്ഞേക്കാം..
miss oru paavamaayathondu than rakshappettu. allenkil ee idea thante life sharikkum change cheythene.. :P
ReplyDeleteathraykku paavamaano??? aano "ente missae..."??? ;)
ReplyDeleteഅഹാ...ഇവിടെ കോമെന്റുകള്‍ ഇടുന്നത് പലരും ടീചെര്സും സുഹൃത്തുക്കളും ആണല്ലോ ..അതേതായാലും നന്നായി ..അവര്‍ക്ക് പെട്ടെന്ന് കഥ മനസ്സിലാകും..മൂന്നംതോരാള്‍ക്ക് കൂടെ മനസ്സിലാക്കാന്‍ പറ്റിയ കഥയും കഥാ പാട്രങ്ങലുമാണ് ഇതിലും ..ഈ ചെറിയൊരു കള്ളം ടീച്ചറോട് പറഞ്ഞത് ടീച്ചറുടെ വിശ്വാസം തകര്‍ക്കാന്‍ മാത്രമുള്ള കല്ലമാണോ ?അതോ കഥ എഴുതിയ ആള്‍ കള്ളം പറയാത്ത ഒരാളാണോ ???എന്തായാലും കഥയുടെ കാപ്ഷന്‍ നന്നായി ,കഥയും
ReplyDeleteadyamokke ee blog aparichithar maatrame vayichirunnullu. pinneedu collegile oru studentinu kitti. athu spread ayi. pinneedu oru teacherude frnd ee blog kandu.angane teachersinte idayilum blog kuprasidhamaayi. so ippo free ayi ezhuthaan pattunnilla. being anonymous is always good...
ReplyDeleteമിസ്സിന്റെ പേര് മിസ്സായോ.. ഏതായാലും എവിടെയും മിസ്സാക്കുകയാണല്ലൊ.. ട്രെയിനു മിസ്സാക്ക്കുമൊ എന്ന് പേടിച്ച് ചായ മിസ്സായി ഇരുപത് രൂപ മിസ്സായി,,,പിന്നെ അങ്ങനെ..അങ്ങനെ..
ReplyDeleteമിസ്സിന്റെ ഒരുപാട് മിസ്സ് ചെയ്യുന്ന നിനക്ക് എന്നും അവരുടെ ഉള്ളിൽ എന്നും സ്നേഹം മിസ്സാവാതെയിരിക്കട്ടെ..
പിന്നെ എനിക്ക് ഇഷ്ടമായി
മിസ്സും ഞാനും ഇപ്പൊ നല്ല ഫ്രന്‍ഡ്സാണ്. മിസ്സ് ഇടയ്ക്കിടെ മെസ്സേജ്
ReplyDeleteചെയ്യാറുണ്ട്. മിസ്സിനെ ഞാന്‍ ഹോസ്റ്റലില്‍ ശരിക്കും മിസ്സ് ചെയ്യുന്നു,
പ്രത്യേകിച്ച് മേബിള്‍ മിസ്സ് എന്നും രാത്രി അത്റെന്ടെന്‍സ് എടുക്കാന്‍
വരുമ്പോള്‍... എന്തായാലും, ഒരു കഥയും ഇല്ലാതെ നടന്നിരുന്ന ഞാന്‍,
മിസ്സിന്റെ ഈ കഥ കാരണം ഹിറ്റ് ആയല്ലോ... എല്ലാത്തിനും മിസ്സിന് നന്ദി :)Thanks Jabir, for a wonderful comment :)
Great one Anu, njaanum oru teacher... enikkum inganathe aaradhakar aarenkilum unddaayirunnenkil.... sigh!!! :P
ReplyDeleteI'm damn sure u have so many admirers. Though u r not my teacher, I'm one of ur admirers too :) and I think u know that! You arer someone whom ppl can always rely on :)
Delete