Somebody once told me
To Write Well,
Write What You Know.
This is what I know......

Friday 18 March 2011

പുതിയ മുഖം

മുന്നേ പറഞ്ഞിട്ടുണ്ടോ എന്നോര്‍മയില്ല, ഈ വര്‍ഷത്തെ കോളേജ് മാഗസിന്‍ കമ്മിറ്റിയില്‍ ഞാനും ഉള്‍പ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ഓര്‍മ്മ കിട്ടി! റസൂല്‍ പൂക്കുട്ടിയുമായുള്ള ഇന്റര്‍വ്യൂവിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഈ കാര്യം പറഞ്ഞിട്ടുണ്ട്. മാഗസിന്‍ കമ്മിറ്റിയിലേക്ക് ഞാന്‍ കയറാനും, അതുവഴി പൂക്കുട്ടിയുമായി ഫോട്ടോ എടുക്കാനും, പലരുടെയടുത്തു നിന്നും ( പൂക്കുട്ടി, ഡയറക്റ്റര്‍ കമല്‍, വള്ളത്തോള്‍ നഗര്‍ സ്റ്റേഷന്‍ മാസ്റ്റര്‍, കോളെജിനടുത്തു താമസിക്കുന്ന കാളവണ്ടിക്കാരന്‍...അങ്ങനെ പലരും...) പുതിയ കുറെ വിവരങ്ങള്‍ അറിയാനും, ഒരുപാട് നല്ല അനുഭവങ്ങള്‍ ലഭിക്കാനും  കാരണമായത് "ശില്പച്ചേച്ചി" എന്ന് പേരുള്ള എന്റെയൊരു സാങ്കല്‍പ്പിക സുഹൃത്താണ് (Ref: ശില്പച്ചേച്ചിയുടെ ഓര്‍മ്മയ്ക്ക്‌ ). അതുകൊണ്ടുതന്നെ ആദ്യം ആ ശില്പച്ചേച്ചിയോടു നന്ദി പറഞ്ഞുകൊള്ളുന്നു.
ഈ വര്‍ഷത്തെ മാഗസിന്‍ കോളേജ് ചരിത്രത്തിലെ ഒരു നാഴികക്കല്ലാകണം എന്ന ഉദ്ദേശത്തോടു കൂടി ഞങ്ങള്‍ അശ്രാന്ത പരിശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ് (അയ്യോ... ഇത് കേട്ട് ആരും തെറ്റിദ്ധരിക്കല്ലേ... ഞാന്‍ ചുമ്മാ ഭംഗിവാക്കു പറഞ്ഞതാ... കിടക്കട്ടെ... ഒരു വെയിറ്റിന്............ :D ). എന്തായാലും ഈ വര്‍ഷവും എന്റെ വക ഒരു കഥയുണ്ടാകും (അനുഭവിച്ചോ :P). ഇത്തവണ ഒന്നു മാറ്റിപ്പിടിക്കാമെന്നു  കരുതി കുറച്ചു റൊമാന്‍സൊക്കെ കഥയില്‍ ചേര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പിന്നെ അത് റൊമാന്‍സ് ആയോ എന്ന് തീരുമാനിക്കേണ്ടത് ഞാനല്ലല്ലോ, വായനക്കാരല്ലേ...
കഥയുടെ ഒരു ഇല്ലസ്ട്രേഷന്‍ ചെയ്യാനും ഒരു ശ്രമം നടത്തിയിട്ടുണ്ട്. പക്ഷെ എത്രത്തോളം വിജയിച്ചു എന്നറിയില്ല. എന്തായാലും ചിത്രം ഇവിടെ കൊടുക്കുന്നു. ഇഷ്ട്ടപ്പെട്ടാലും ഇല്ലെങ്കിലും അഭിപ്രായം തുറന്നറിയിക്കുമെന്നു പ്രതീക്ഷിക്കുന്നു.


12 comments:

  1. Aa penninu entha ithra jaada

    ReplyDelete
  2. jaadakkariyaayi thonnunnundo? SUCCESS!!!!!!

    ReplyDelete
  3. ചിത്രം വരച്ചത് നന്നായിട്ടുണ്ട്.... പക്ഷെ, അത് കഥയ്ക്ക് യോജിക്കുന്നതാണോ അല്ലയോ എന്ന് കഥ വായിച്ചു കഴിഞ്ഞിട്ട് പറയാം...... :)

    ReplyDelete
  4. 1.പെണ്ണു ബുദ്ധിജീവി... ചെക്കന്‍ വായിനോക്കി...
    2.പെണ്ണിനു ചായ വേണം എന്നുണ്ട്.. പക്ഷേ ചോദിക്കാന്‍ ഒരു മടി....
    3.പെണ്ണിനു ഒരു കൈ ഇല്ലേ എന്നൊരു സംശയം..
    4.ചെക്കന്‍ പണക്കാരന്‍... should be a college student..

    മതിയോ അനൂ അഭിപ്രായങ്ങള്‍....???

    ReplyDelete
  5. Too many thoughts

    1.First of all we can c a CCD through the window...tat means situation is happening in one of the metro cities in India(bcos ordinary stations don't have CCD's)

    2. Now he is a kind of this freak college going guy, so he pops outs to get a hot drink from the CCD.

    3.While our girl is typical next door pseudo 'jada' type doubtful of popping out for a drink.

    4.Also she is kind of reserved about asking him to help her, while he seems to be waiting for such a request(to start of a conversation).

    5.Hence she pretends to be busy with the book, occasionally a sip from the mineral water bottle..


    Finally seeing this the first thing tat came to my mind was a scene from the movie 'HUM TUM'.....

    ReplyDelete
  6. @Anonymous: as it is a 2D pic, it wl b difficult 2 show both d hands. if u observe closely, u cn still find her left hand resting on her lap.
    @Sibychetan: good observation, esp abt d ccd :) i wl put up d storu 4 sure as soon as it is published in magazine...

    ReplyDelete
  7. പാവം പയ്യന്‍ ....
    ചിത്രം നന്നായിട്ടുണ്ട് ...

    ReplyDelete
  8. Alot can happen over coffee and he is having one... Is that the idea?
    Something is written on the book but can't figure it out !!

    ReplyDelete
  9. is it something like In Her.... Loss......?

    ReplyDelete
  10. @Sini: it is "Inheritance of Loss" by Kiran Desai :)

    ReplyDelete
  11. is it something like In Her.... Loss......?

    ReplyDelete
  12. പാവം പയ്യന്‍ ....
    ചിത്രം നന്നായിട്ടുണ്ട് ...

    ReplyDelete