Somebody once told me
To Write Well,
Write What You Know.
This is what I know......

Friday, 15 October 2010

ഫോര്‍വേഡിഡ് മെസ്സേജ്

ഇന്നു ഞാന്‍ ക്ലാസ്സിലെ ജോക്കറായിരുന്നു. എന്ത് ചെയ്തപ്പോഴും അതൊക്കെ എന്തെങ്കിലും അബദ്ധത്തില്‍ ചെന്നു കലാശിച്ചു.
ഒരു മിസ്സ്‌ ക്ലാസ്സില്‍ വന്നു അറ്റന്റന്‍സ്  എടുക്കുകയായിരുന്നു. അതിനിടെ ഞാന്‍ ഏറ്റവും പിന്നിലത്തെ ബെഞ്ചിലേക്ക് ചേക്കേറാന്‍ ഒരു ശ്രമം നടത്തി. പിന്നില്‍ എത്തി. പക്ഷെ ഡെസ്കിന്റെ കാലില്‍ തട്ടി

പൊത്തോം...!!!
ഞാന്‍ ദാ കിടക്കുന്നു നിലത്ത്...
ഒച്ച കേട്ട് എല്ലാവരും കരുതി എനിക്കെന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടാകും എന്ന്. പക്ഷെ എനിക്കൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. എന്നാലും ആര്‍ക്കും വിശ്വാസം വരുന്നില്ല.
"വേദനയുണ്ടെങ്കില്‍ പറയണംട്ടോ"
"എന്തെങ്കിലും ക്ഴപ്പം ഉണ്ടെങ്കില്‍ മടിക്കാതെ പറയണംട്ടോ"
എന്നൊക്കെ കേട്ടു കേട്ടു മടുത്തു. അവരെ പറഞ്ഞിട്ടും കാര്യമില്ല. കാരണം ഈ മാസം തന്നെ ക്ലാസ്സിലെ മൂന്നാമത്തെ വീഴ്ചയാണിത്. മറ്റു രണ്ടു പേരും ഇതുപോലെ
"കുഴപ്പമൊന്നുമില്ല"
എന്ന് പറഞ്ഞെങ്കിലും ആകെ കുഴപ്പമായിരുന്നു.
വീഴ്ചയുടെ ചമ്മലില്‍ നിന്നും മെല്ലെ കരയ്ക്കടുതപ്പോഴേക്കും ഇതാ വന്നു മിസ്സിന്റെ വക ഒരു കമന്റ്

"ഇപ്പൊ ക്ലാസ്സില്‍ ഓരോരുത്തര്‍ ഉറക്കം തൂങ്ങി വീഴാനും തുടങ്ങി, അല്ലെ"
ചമ്മി നാറി. എന്നാലും ഈ ചമ്മലൊന്നും ഒരു പുത്തരിയേ അല്ല. ഇതിലും വലിയ ചമ്മലുകളൊക്കെ ഞാന്‍ അനുഭവിച്ചിരിക്കുന്നു. എന്തായാലും മിസ്സ്‌ കരുതിയത്‌ ഉറക്കം തൂങ്ങി വീണു എന്നല്ലേ. ലാസ്റ്റ് ബെഞ്ചില്‍ ഇരിക്കാനുള്ള പരാക്രമാത്തിനിടെ പറ്റിപ്പോയതാണെന്ന് മനസ്സിലാക്കിയില്ലല്ലോ. അതു മതി.
ആ പിരീടിന് ഇടയിലും അതിനു ശേഷവും എന്നെ തിരിഞ്ഞു നോക്കി പുഛിച്ചു ചിരിക്കുന്ന പല മുഖങ്ങളും കണ്ടു. പിന്നെ അടുത്ത പിരീഡില്‍ ഞാന്‍ ഒന്ന് തുമ്മിപ്പോയി. അപ്പോഴും എല്ലാവരും തിരിഞ്ഞു നോക്കി ചിരിച്ചു. ഇതിനു മാത്രം എന്ത് കൊടും പാതകമാണാവോ ഞാന്‍ ചെയ്തത്...
ആ പിരീഡ് ക്ലാസ്സില്‍ വന്ന മിസ്സ്‌ കുറെ നാളായി OHP sheets വച്ചിട്ടാണ് ക്ലാസ്സ്‌ എടുക്കാറ്. ഇന്നു മിസ്സ്‌ ചോദിച്ചു OHP വച്ച് ക്ലാസ്സ്‌ എടുക്കുന്നതില്‍ ബുദ്ധിമുട്ട് തോന്നുണ്ടോ എന്ന്. ചിലരെങ്കിലും "ഉണ്ട്" എന്ന് പറഞ്ഞു. അപ്പോള്‍ മിസ്സ്‌ പറയുവാണ്‌
"ഈ ക്ലാസും കൂടിയേ ഇങ്ങനെ ഉള്ളൂ, അടുത്ത ക്ലാസ്സ്‌ മുതല്‍ OHP ഇല്ല"
ആഹാ... എങ്കില്‍ അസ്സലായി. Micro Processor എന്ന ഈ സബ്ജക്ടിനു ഇപ്പോള്‍ പേരിനൊരു നോട്ട് ബുക്കെങ്കിലും കയ്യിലുണ്ട്. ഇനി OHP  പരിപാടി നിര്‍ത്തിയാല്‍ അതുപോലും ഇല്ലാതാകും. പക്ഷെ OHP sheetല്‍ എഴുതി പ്രൊജക്റ്റ്‌ ചെയ്തു ക്ലാസ് എടുത്താല്‍ മറ്റൊരു പ്രശ്നമുണ്ട് എന്ന് എന്റെ അടുത്തിരിക്കുന്ന, എനിക്ക്  പണ്ടത്തെ ആ ഐഡിയ പറഞ്ഞുതന്ന (ref:ആന്‍ ഐഡിയ കാന്‍ ചേഞ്ച്‌ യുവര്‍ ലൈഫ്) പ്രീതി പറഞ്ഞു.
"OHP sheet ആണെങ്കില്‍ അതിലുള്ളത് എങ്ങനെയെങ്കിലുമൊക്കെ പകര്‍ത്തിയെഴുതി ബാക്കിയുള്ള നേരം വെറുതെ ഇരിക്കാനുള്ള വ്യഗ്രതയില്‍ നമ്മള്‍ ക്ലാസ്സില്‍ ശ്രദ്ധിക്കില്ല"
ഇത് കേട്ടപ്പോള്‍ അറിയാതെ ഞാനൊന്ന് പൊട്ടിച്ചിരിച്ചു. വീണ്ടും ദാ എല്ലാവരും എന്നെത്തന്നെ തിരിഞ്ഞു നോക്കുന്നു, ചിരിക്കുന്നു!!!
ഹോ! ഇത് വലിയ ശല്യം തന്നെ!

ഇന്നു വൈകുന്നേരം വരെ ക്ലാസ്സ്‌ ഉണ്ടായിരുന്നെങ്കിലും "പൂജയ്ക്ക് പുസ്തകം വെക്കാന്‍" എന്ന കാരണം പറഞ്ഞു ഞാന്‍ ഉച്ചയ്ക്ക് തന്നെ ലീവ് എടുത്തു. ലീവ് ഫോം സബ്മിറ്റ്‌ ചെയ്യാന്‍ പോയപ്പോള്‍ (എന്റെ ഭാഗ്യം കൊണ്ട്) ഞങ്ങളുടെ ക്ലാസ്സ്‌ ട്യൂട്ടര്‍ ശാരിക മിസ്സ്‌ അവിടെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ലീവ് ഫോം അവിടെ വച്ചിട്ട് പോന്നു. മിസ്സ്‌ ഉണ്ടെങ്കില്‍ ഒരിക്കലും ലീവ് എടുക്കാന്‍ സമ്മതിക്കില്ല, പ്രത്യേകിച്ച് എന്നെ. എനിക്ക് ലീവ് എടുക്കുന്നത് കുറച്ചു കൂടുതലാണെന്നും attendance shortage വന്നാല്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല എന്നും മിസ്സ്‌ പലപ്പോഴും മുന്നറിയിപ്പ് തരാറും ഉണ്ട്, ഞാന്‍ അതു ചെവിക്കൊള്ളാതെ വീണ്ടും ലീവ് എടുക്കാറും ഉണ്ട്...lol
കോളേജില്‍ നിന്ന് പാസ്‌ ഔട്ട്‌ ആയ എന്റെയൊരു ദോസ്ത്  ഇന്നു എനിക്കൊരു മെസ്സേജ് അയച്ചു. ആ മേസ്സേജിന്റെ slightly adapted version ഞാന്‍ ഇറക്കി:

ZIPIT Z2 All-In-One Wi-Fi Messenger (Black)Doctor: Your kidneys have failed.

Patient: What? But my kidneys never went to college...

Sarika Ms: ലീവ് എടുക്കാതെ absent ആയതോണ്ട് തന്റെ kidneyക്ക്  attendance shortage ആണെടോ...!
 
Sarika Ms Rocks!!!!!!

കൂട്ടുകാര്‍ക്കിടയില്‍ ഇത് ഹിറ്റ്‌ ആയി. പക്ഷെ ഫോര്‍വേഡ് ചെയ്തു ചെയ്തു അവസാനം അത് ശാരിക മിസ്സിന്റെ കയ്യില്‍ എത്തിപ്പെട്ടു! ഞാനാണ് ആ മേസ്സേജിന്റെ ഉറവിടം എന്ന് മനസ്സിലാക്കിയ മിസ്സ്‌ എന്നെ
"monday വരുമ്പോള്‍ ശരിയാക്കി കൊടുക്കാം"
എന്നു പ്രതികരിച്ചു എന്നാണ് ഇതുവരെ കിട്ടിയ രഹസ്യ റിപ്പോര്‍ട്ട്‌ അനുസരിച്ചുള്ള നിഗമനം. ഇപ്പോള്‍ ഒരു പ്രാര്‍ത്ഥന മാത്രമേ ഉള്ളു...
ദൈവമേ... ഒരിക്കലും Monday അകല്ലേ... പ്ലീസ്................!
ഇനിയെല്ലാം വരും പോലെ കാണാം (sigh).
നിങ്ങളും എനിക്ക് വേണ്ടി പ്രാര്‍ഥിക്കണേ.............................

Saturday, 9 October 2010

WONDEFFUL STORY...MUST READ

Modern Conductor, The (7th Edition)
സ്കൂളില്‍ പഠിക്കുന്ന കാലം തൊട്ട് എന്റെ മനസ്സില്‍ തങ്ങി നിന്നിരുന്ന ഒരു ഹൃദയസ്പര്‍ശിയായ കഥ ഇവിടെ കൊടുക്കുന്നു. ചിലപ്പോള്‍ ഞാന്‍ തന്നെ ഇത് നിങ്ങള്‍ക്ക് പറഞ്ഞു തന്നിട്ടുണ്ടാകും. ഇല്ലെങ്കില്‍ വയിച്ചോളൂ.  But remember... don't skip a word... coz every word of this story counts......

പണ്ടു പണ്ട്  ഒരു ബസില്‍ മഹാ ദുഷ്ടനായ ഒരു കണ്ടക്ടര്‍ ഉണ്ടായിരുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥികളെ കയറ്റാതെ ബെല്‍ അടിച്ചു പോകുക, ആളുകള്‍ കയറിക്കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന്  ഡബിള്‍ ബെല്‍ അടിച്ചു കളയുക... ഇതൊക്കെയാണ് അയാളുടെ ക്രൂര വിനോദങ്ങള്‍.

ഒരിക്കല്‍ ഒരു വൃദ്ധ വാണ്ടിയില്‍ കയറിക്കൊണ്ടിരിക്കുന്നതിനിടെ ആ ദുഷ്ടനായ കണ്ടക്ടര്‍ ഡബിള്‍ ബെല്‍ അടിച്ചു. പാവം വൃദ്ധ ബസിന്റെ ചക്രത്തിനടിയില്‍ പെട്ടു സ്വര്‍ഗം പ്രാപിച്ചു. ബസ്‌ കണ്ടക്ടര്‍ക്കെതിരെ പരക്കെ പ്രതിഷേധം ഉയര്‍ന്നു. കണ്ടക്ടറെ പോലീസെ പിടിച്ചു കോടതിയില്‍ ഹാജരാക്കി. ജഡ്ജി കണ്ടക്ടര്‍ക്ക് ശിക്ഷ വിധിച്ചു : വൈദ്യുത കസേരയില്‍ ഇരുത്തി ഷോക്ക്‌ അടിപ്പിച്ചു കൊല്ലാന്‍. അങ്ങനെ ശിക്ഷ നടപ്പിലാക്കാന്‍ കണ്ടക്ടറെ ഒരു മുറിക്കകത്തേക്ക്   കൊ
ണ്ടു
പോയി. അവിടെ വൈദ്യുത കസേരയില്‍ കണ്ടക്ടറെ ഇരുത്തി. ഷോക്ക്‌ അടിപ്പിച്ചു. പക്ഷെ അയാള്‍ക്ക് ഷോക്ക്‌ അടിച്ചില്ല! അയാളെ വെറുതെ വിട്ടു.
ഈ സംഭവത്തിനു ശേഷം കണ്ടക്ടറിന്റെ മനസ്സലിഞ്ഞു. അയാള്‍ പുതിയ നല്ലൊരു മനുഷ്യനായി മാറി.
ഒരിക്കല്‍ ഒരു യുവാവ് ബസില്‍ കയറുന്നതിനു മുന്നേ തന്നെ നമ്മുടെ കണ്ടക്ടര്‍ അറിയാതെ ബെല്‍ അടിച്ചു പോയി. ആ യുവാവും സ്വര്‍ഗം പൂകി. കണ്ടക്ടര്‍ക്കെതിരെ വീണ്ടും കേസ് ഉയര്‍ന്നുവന്നു. പോലീസെ അയാളെ പിടിച്ചു മര്‍ദ്ദിച്ചു, ഉരുട്ടി, അങ്ങനെ പല കലാപരിപാടികളും നടത്തി. ജഡ്ജിയുടെ മുന്‍പില്‍ ഹാജരാക്കി. വീണ്ടും ആ പഴയ വൈദ്യുതി കസേരയില്‍ ഇരുത്തി ഷോക്ക്‌ അടിപ്പിച്ചു കൊല്ലാന്‍ വിധിയെഴുതി. അങ്ങനെ, ഇപ്പോള്‍ പാവമായ കണ്ടക്ടറെ വീണ്ടും ആ പഴയ മുറിയിലെ പഴയ കസേരയില്‍ ഇരുത്തി. അന്ന് വോള്‍ട്ടേജ്  കുറവായിരുന്നു. എന്നിട്ടും ഷോക്ക്‌ അടിപ്പിച്ചപ്പോള്‍ ആ കണ്ടക്ടര്‍ മരിച്ചുവീണു.......

ഇനി എന്റെ ചോദ്യം:

എന്തുകൊണ്ട് ആദ്യത്തെ തവണ ഷോക്ക്‌ അടിപ്പിച്ചപ്പോള്‍ അയാള്‍ മരിച്ചില്ല???
എന്തുകൊണ്ട് രണ്ടാമത്തെ തവണ ഷോക്ക്‌ അടിപ്പിച്ചപ്പോള്‍ അയാള്‍ മരിച്ചു???

ഉത്തരം വളരെ സിമ്പിള്‍ ആന്‍ഡ്‌ സയന്റിഫിക്......

ആദ്യം അയാള്‍ ഒരു BAD CONDUCTOR ആയിരുന്നു. അതുകൊണ്ട് ഷോക്ക്‌ അടിച്ചില്ല.
പിന്നീട് അയാള്‍ ഒരു GOOD CONDUCTOR ആയി. അതുകൊണ്ട് ഷോക്ക്‌ അടിച്ചു...  :P
എനിക്കൊരു സംശയം...
നിങ്ങള്‍ ഇപ്പോള്‍ ചിരിക്കുകയാണോ അതോ കരയുകയാണോ......???

Saturday, 2 October 2010

ശില്പച്ചേച്ചിയുടെ ഓര്‍മ്മയ്ക്ക്‌



എന്റെ ഒരു കഥാസൃഷ്ടി  ഈ വര്‍ഷത്തെ കോളേജ് മാഗസിന്‍ "CHISPA"യില്‍ അച്ചടിച്ചു വന്നിട്ടുണ്ട്. ആ കഥ വായിച്ച മിക്കവാറും എല്ലാവരുടെയും മനസ്സില്‍ ഒരു സംശയം കടന്നുകൂടിയിരിക്കണം...
ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട പ്ലാശ്ശേരി ഫാദര്‍ നടന്നുപോകുന്നതിനിടെ എന്നെ കണ്ടപ്പോള്‍ പെട്ടെന്ന് അടുത്ത് വന്നു പറഞ്ഞു
"മാളൂട്ടീ... മാളൂട്ടിയുടെ കഥ വായിച്ചു. നന്നായിട്ടുണ്ട്ട്ടോ..."
സീനിയേഴ്സും ഒപ്പം പഠിക്കുന്നവരും ചോദിച്ചു

"അനഘേ... സത്യം പറാ... നീ തന്നെയല്ലേ  ആ മാളൂട്ടി??? ഇതുവരെ നീ ശില്പച്ചേച്ചിയെ കണ്ടെത്തിയില്ലേ???  "
ജൂനിയേഴ്സ്‌ വന്നു ചോദിച്ചു

"ചേച്ചി... ആ മാളൂട്ടിയുടെ കഥ ശരിക്കും നടന്നതാണോ?"
എല്ലാവരോടും ഉത്തരം പറഞ്ഞു മടുത്തു. ഞാനല്ല ഈ മാളൂട്ടി. ഇനിമുതല്‍ കഥയെഴുതുമ്പോള്‍ അതിനു മുന്നില്‍ ഈ വരികള്‍ കൂടി ചേര്‍ക്കാന്‍ തീരുമാനിച്ചു


DISCLAIMER
All characters appearing in this work are fictitious.
Any resemblance to real persons, living or dead, is unintentional and purely coincidental.


എന്തായാലും, ശില്പച്ചേച്ചിയുടെ ഓര്‍മ്മയ്ക്ക്‌  എന്ന ഈ കഥയുടെ ഒരു കോപ്പി ഇവിടെ കൊടുക്കുന്നു. വായിക്കാന്‍ പറ്റുമെങ്കില്‍ വായിച്ചോളൂ......(ഹും...കുറച്ചു കഷ്ട്ടപ്പെടും...)