Somebody once told me
To Write Well,
Write What You Know.
This is what I know......

Friday, 4 February 2011

കാവിലെ പാട്ടു മത്സരത്തിന് എടുത്തോളാം...

സംഗീത് ശിവന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച്, മധുബാല, മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍ തുടങ്ങിയവര്‍ അഭിനയിച്ച് അനശ്വരമാക്കിയ 'യോദ്ധ' എന്ന സിനിമയിലെ ഒരിക്കലും മറക്കാനാവാത്ത ഡയലോഗ്  ആണിത്. എല്ലാ മത്സരങ്ങള്‍ക്കും തോറ്റു തുന്നം പാടിയിട്ടും കൂടി, വീണ്ടും പ്രതീക്ഷ കൈവെടിയാതെ "അടുത്ത മത്സരത്തിന് എടുത്തോളാം" എന്നു പറയുന്ന അരശുമൂട്ടില്‍ അപ്പുക്കുട്ടന്‍ എന്ന കഥാപാത്രത്തിന്  പണ്ടൊക്കെ എന്റെ കണ്ണില്‍ ഒരു കോമാളിയുടെ സ്ഥാനമായിരുന്നു. പിന്നീട് അരശുമൂട്ടില്‍ അപ്പുക്കുട്ടന്‍ ഒരു വിസ്മയമായി മാറി. ആ വിസ്മയം വളര്‍ന്നു വളര്‍ന്ന് ഒരു തരം ആരാധനയും sympathyയും പിന്നെങ്ങനെയോ അതൊരു empathyയുമായി രൂപാന്തരപ്പെട്ടു. ചിലപ്പോള്‍ ഈ എഞ്ചിനീയറിംഗ് കോഴ്സും ആ മാറ്റത്തിലൊരു സുപ്രധാന പങ്കു വഹിചിട്ടുണ്ടാവാം.
ശരിക്കുമുള്ള പരീക്ഷാസമയം മൂന്നു മണിക്കൂര്‍ ഒരിക്കല്‍ പോലും തികച്ചു പരീക്ഷാ ഹാളില്‍ ഇരിക്കാന്‍ ഇതുവരെ എനിക്ക് സാധിച്ചിട്ടില്ല. ആഗ്രഹാമില്ലാഞ്ഞിട്ടൊന്നും അല്ലാട്ടോ... അതിനുമാത്രം എഴുതാനൊന്നും ഉണ്ടാകാറില്ല, അല്ലെങ്കില്‍ ഒരു mood ഉണ്ടാകാറില്ല. (എനിക്കു മാത്രം; ബാക്കി ഉള്ളവരൊക്കെ പൂര എഴുത്തായിരിക്കും...ക്ലാസ്സിലെ ഉഴാപ്പന്മാര്‍ ആണ്‍പിള്ളേര്‍ പോലും...). അപ്പോള്‍ പിന്നെ റിസള്‍ട്ട്‌ വരാതെ തന്നെ ഏകദേശം ഊഹിക്കാമല്ലോ എന്തായിരിക്കും എന്റെ അവസ്ഥ എന്ന്. അങ്ങനെ റിസള്‍ട്ട്‌ ഒക്കെ മുന്‍കൂട്ടി മനസ്സില്‍ കണ്ടുകൊണ്ട്‌, എക്സാം ഹാളില്‍ നിര്‍ബന്ധമായും ഇരിക്കേണ്ട ഒരു മണിക്കൂര്‍ സമയമാകാന്‍ വേണ്ടി കാത്തിരിക്കുമ്പോഴും, പരിതാപകരമായ എന്റെ അതേ അവസ്ഥയില്‍ മറ്റാരെങ്കിലും ഇരിക്കുന്നുണ്ടോ എന്ന്  ചുറ്റിലും നിരീക്ഷിക്കുമ്പോഴും, വാച്ചില്‍ കൃത്യം 10.30 ആകുമ്പോള്‍ ചാടി എഴുന്നേറ്റ് ഹാള്‍ വിടുമ്പോഴും മനസ്സില്‍ അപ്പുക്കുട്ടന്റെ രൂപവും, കര്‍ണ്ണപുടങ്ങളില്‍ "കാവിലെ പാട്ടു മത്സരത്തിന്  എടുത്തോളാം" എന്ന ഒരേയൊരു വാക്യവുമാണ് നിറഞ്ഞു നില്ക്കാറുള്ളത്.
അതെ... ഞങ്ങള്‍ തുല്യ ദുഖിതരാണ്. പക്ഷെ തോല്‍വി വിജയത്തിലേക്കുള്ള ചവിട്ടുപടിയാണ്. അതുകൊണ്ടുതന്നെ ഈ തോല്‍വികളിലൊന്നും ഞങ്ങള്‍ തളരില്ല, പതറില്ല. നല്ലൊരു നാളെയ്ക്കയുള്ള സ്വപ്‌നങ്ങള്‍ നെയ്തുകൊണ്ടേയിരിക്കും. അപ്പുക്കുട്ടന്‍ അടുത്ത മത്സരത്തിനും ഞാന്‍ അടുത്ത സപ്പ്ളി പരീക്ഷയ്ക്കും വേണ്ടി കാത്തിരിക്കും. എന്നെങ്കിലുമൊരിക്കല്‍ 'അരശുമൂട്ടില്‍ അപ്പുക്കുട്ടന്‍' 'തൈപ്പറമ്പില്‍ അശോക'നേയും 'അനഘ പനക്കട' 'കാലിക്കറ്റ്‌ യൂനിവേഴ്സിറ്റി'യെയും തോല്‍പ്പിക്കും. എന്നെങ്കിലുമൊരിക്കല്‍ വിജയം ഞങ്ങളെ തേടി വരും............
സ്വപ്നങ്ങളും പ്രതീക്ഷകളും മുറുകെ പിടിച്ചുകൊണ്ട്......
അപ്പുക്കുട്ടന്റെ സ്വന്തം
അനു <3

7 comments:

  1. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ !

    ReplyDelete
  2. Athe ikkollam koodi kazhinjal ini vere malsaram onnumillenna committeekaar paranjath

    ReplyDelete
  3. എല്ലാം നന്നായി വരട്ടെ

    ReplyDelete
  4. @all: thanks 4 ur support
    @ Sarath etan: huh???......ente daivangale......
    malsarangalokke nirthiyo.....????????!!!.........
    .................................................
    ........... (bodham kettu veenu......@) ;)

    ReplyDelete
  5. അനഘ.... അടുത്ത വര്‍ഷം മുതല്‍ മത്സരങ്ങള്‍ ഒന്നും ഇല്ല എന്നു പറഞ്ഞത് പോലെയാണോ യൂണിവേഴ്സിറ്റി സപ്ലിമെന്റെറി പരീക്ഷകള്‍ വേണ്ടാന്നു വെച്ചത് ???? :) :) :)


    പരീക്ഷകള്‍ പുന:സ്ഥാപിച്ചെന്നുള്ളത് വേറെ കാര്യം...... :)

    ReplyDelete
  6. @all: thanks 4 ur support
    @ Sarath etan: huh???......ente daivangale......
    malsarangalokke nirthiyo.....????????!!!.........
    .................................................
    ........... (bodham kettu veenu......@) ;)

    ReplyDelete