Somebody once told me
To Write Well,
Write What You Know.
This is what I know......

Sunday, 20 February 2011

Adieu to our dear Teacher


ഞങ്ങളുടെ ക്ലാസ്സിലെ എല്ലാവര്‍ക്കും വളരെ പ്രിയപ്പെട്ട ഒരു ടീച്ചര്‍ ഇന്നലെ കോളേജില്‍ നിന്നു പോയി. ജിതശ്രീ എന്ന ഈ ടീച്ചര്‍ UST Global കമ്പനിയില്‍ ആദ്യമേ പ്ലേസ്ഡ് ആയിരുന്നു എന്നു ഞങ്ങള്‍ക്കൊക്കെ അറിയാമായിരുന്നു. എന്നാല്‍ രണ്ടു സെമെസ്റ്ററായി ഞങ്ങള്‍ക്ക് ക്ലാസ്സെടുത്തുകൊണ്ടിരിക്കുന്ന ഒരാള്‍ പെട്ടെന്നൊരു ബുധനാഴ്ച  ദിവസം സുപ്രഭാതത്തില്‍ വന്നു "ഞാന്‍ ശനിയാഴ്ച കൂടിയേ കോളേജില്‍ ഉണ്ടാകുള്ളൂ. എനിക്ക്  USTല്‍ ജോലി കിട്ടി" എന്നു പറഞ്ഞപ്പോള്‍ ഞങ്ങള്‍ എല്ലാവരും സത്യത്തില്‍ ഒന്നു ഞെട്ടി! വേറെ ഏതെങ്കിലും ടീച്ചേഴ്സ് ഇതുപോലെ വന്നു പറഞ്ഞാല്‍ ഞങ്ങള്‍ ഇങ്ങനെ ഞെട്ടി എന്നു വരില്ല. ഈ ടീച്ചര്‍, ഞങ്ങളെ സംബന്ധിച്ചിടത്തോളം പല രീതിയിലും സ്പെഷ്യല്‍ ആണെന്ന് പറയാം. അതിനുള്ള കാരണങ്ങള്‍ അക്കമിട്ടു താഴെ കൊടുക്കുന്നു:
1 . ജിതശ്രീ മിസ്സാണ് അഞ്ചാം സെമെസ്റ്ററില്‍ Electronic Instrumentation (EI) എന്ന പേപ്പര്‍ നല്ല വൃത്തിയായി എടുത്തു തന്നതും,ആറാം സെമെസ്റ്ററില്‍ Radiation and Propagation (RAP) എന്ന പേപ്പര്‍ നന്നായി എടുത്തു തുടങ്ങിയതും. (ഇനി RAPനു വരാന്‍ പോകുന്ന പുതിയ സാര്‍ എങ്ങനെയുണ്ടാവുമോ എന്തോ...)
2 . അഞ്ചാം സെമെസ്റ്ററില്‍ മിസ്സായിരുന്നു ഞങ്ങളുടെ അസിസ്റ്റന്റ്‌ ട്യുട്ടര്‍. അസിസ്റ്റന്റ്‌ ആയിരുന്നെങ്കിലും എല്ലാ കാര്യത്തിനും മിസ്സിനെയായിരുന്നു ഞങ്ങള്‍ ആദ്യം അപ്രോച്ച് ചെയ്യാറ്.
3 . കോളേജിലെ IEEE ബ്രാഞ്ച് ഇത്രയധികം ആക്റ്റീവ് ആക്കാന്‍ മിസ്സ്‌ ഒരുപാട് കഷ്ട്ടപ്പെട്ടിരുന്നു.
4 . എന്ത് പ്രശ്നമുണ്ടെങ്കിലും, എന്നും വിദ്യാര്‍ത്ഥികളുടെ ഭാഗത്തു നില്‍ക്കാന്‍ മിസ്സ്‌ ഉണ്ടായിരുന്നു.
5 . കോളേജിലെ ECE 2010 ബാച്ചിലെ ഒരു പുലിക്കുട്ടിയും, HOD അടക്കം എല്ലാ ടീച്ചേര്‍സിന്റെയും 'ഗുഡ് ബുക്ക്‌'ല്‍ സ്ഥാനം പിടിച്ച വ്യക്തിയുമാണ്.
6 . വിദ്യാര്‍ഥികള്‍ക്കു പറയാനുള്ളതു കേള്‍ക്കാന്‍ ക്ഷമ കാട്ടുന്ന, അവരെ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന വളരെ ചുരുക്കം പേരില്‍ ഒരാള്‍
7 .  എന്നും മിസ്സിന്റെ മുഖത്തു മായാതെയുള്ള  ആ പുഞ്ചിരി കാണുന്നതു തന്നെ ഒരു സന്തോഷവും ആശ്വാസവുമാണ്.
എന്റെ ടീച്ചര്‍ ആകുന്നതിനു മുന്‍പേ തന്നെ ഞങ്ങടെ സീനിയര്‍ ആയിരുന്നു, ഹോസ്റ്റലിലായിരുന്നു, ഞാന്‍ 2nd ഇയര്‍ ആയിരുന്നപ്പോള്‍ അടുത്ത മുറിയിലായിരുന്നു. പിന്നെ ഇടയ്ക്കൊക്കെ മെസ്സേജ് ചെയ്യാറുണ്ട്. മിസ്സിന് അറിയുമോ എന്നറിയില്ല, എന്റെ നല്ലൊരു സുഹൃത്തും കൂടിയാണ് ജിതച്ചേച്ചി. ജിതച്ചേച്ചി എന്നാണു ഞാന്‍ വിളിക്കാറ്. പിന്നീട് ഞങ്ങടെ ടീച്ചറായി വന്നപ്പോഴും "ma'am", "ms " എന്നൊക്കെ വിളിക്കാന്‍ എന്റെ നാക്കു വഴങ്ങാറേയില്ല. വീണ്ടും ഓര്‍മ്മയില്ലാതെ "ചേച്ചി" എന്നു പലപ്പോഴും വിളിച്ചുപോയിട്ടുണ്ട്. എന്തായാലും ഇനി മുതല്‍ ധൈര്യമായിട്ട് ചേച്ചി എന്നു തന്നെ വിളിക്കാമല്ലോ.
പോകുന്നതിനു മുന്‍പ് ഞങ്ങള്‍ ചെറിയൊരു ഫേര്‍വെല്‍ ക്ലാസ്സില്‍ തന്നെ ഒരുക്കിയിരുന്നു. ഒരു ഉണ്ണിക്കണ്ണന്റെ വിഗ്രഹവും, മിസ്സിന്റെ ഫസ്റ്റ് ബാച്ച് വിദ്യാര്‍ത്ഥികളെ (അതായിത് ഞങ്ങളെ) എന്നെന്നും ഓര്‍ക്കാന്‍, ഞങ്ങളുടെ ടൂര്‍ ഗ്രൂപ്പ്‌ ഫോട്ടോ വച്ച ഒരു ഫ്രെയിമും ഞങ്ങള്‍ കൊടുത്തു.  മിസ്സിന്റെ വക ഞങ്ങള്‍ക്കും ചെലവു തന്നിരുന്നുട്ടോ.
പിന്നെ പാട്ടും മിമിക്രിയും... അങ്ങനെ നല്ല രസമായിരുന്നു ക്ലാസ്സില്‍. "प्यार हुआ...चुपके से ..." എന്ന പാട്ടാണ് ചേച്ചി പാടിയത്. ചേച്ചിക്കിഷ്ട്ടപ്പെട്ട Jab We Met എന്ന സിനിമയിലെ "तुमसे ही..." എന്ന പാട്ട് സ്പെഷ്യല്‍ ഡെഡിക്കേഷനായി  ഞാന്‍ പാടി. കോളേജ് വിട്ട് വീട്ടിലേക്കു പോകുന്ന വഴി ഞാന്‍ മെസ്സേജ് ചെയ്തിരുന്നു. അപ്പോള്‍ ചേച്ചി പറഞ്ഞത് ഞങ്ങളുടെ ഫേര്‍വെല്‍ ഒട്ടും പ്രതീക്ഷിരുന്നില്ല എന്നും ഒരുപാട് ഇഷ്ടായി എന്നുമാണ്...

അല്ല, എനിക്ക് ഇതുവരെ മനസ്സിലാവാത്ത ഒരു കാര്യം ഇതാണ്: നല്ല അദ്ധ്യാപകരൊക്കെ എന്തുകൊണ്ട പെട്ടെന്നു പോകുന്നത്...??? 

5 comments:

  1. @Lizachechi: i kno it wl b nice as its abt ur classmate cum frnd. nw plz dnt tel jithachechi abt dis...

    ReplyDelete
  2. ei anu, just this mng only, i read your comment back there in my blog...like you said, i had forgotten you... even now i cant recollect having come here... never mind.. what matters is you did and most importantly you didnt stop writing but you do continue beautifully....

    there will be other good teachers too, but we realize that too late..

    ReplyDelete
  3. ആഹാ, കിടില്ലനായിട്ടുണ്ട് ബ്ലോഗ്!!! :)

    ReplyDelete