Somebody once told me
To Write Well,
Write What You Know.
This is what I know......

Monday 14 February 2011

തിരൂര്‍ സ്റ്റേഷനിലെ ചായക്കട

ഇന്നത്തെ പോസ്റ്റ്‌ തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒരു ചായക്കടയെക്കുറിച്ചാണ്. വെറുമൊരു ചായക്കടയല്ല, തിരൂര്‍ സ്റ്റേഷനിലെ കാന്റീനാണ് കഥാനായകന്‍. വെള്ളിയാഴ്ച കോളേജ് അടച്ചുപൂട്ടി. എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞപോലെ, ഒരു "മൈക്രോ വെക്കേഷന്‍" ആണ് ഇപ്പൊ കിട്ടിയത് എന്നു തന്നെ വേണമെങ്കില്‍ പറയാം. കാരണം, കോളേജും ഹോസ്റ്റലുമൊക്കെ നാലു ദിവസത്തേക്ക് അടച്ചുപൂട്ടിയിരിക്കുകയാണ്. ഇനി ബുധനാഴ്ചയേ തുറക്കുള്ളൂ. അതുകൊണ്ടു തന്നെ, ഞങ്ങള്‍ സാധാരണ പോകാറുള്ള പാസഞ്ജറില്‍, ഷൊര്‍ണൂരിനും കോഴിക്കോടിനും ഇടയില്‍ വീടുള്ള, എന്റെ കോളേജിലെ എല്ലാവരും (പിന്നെ എല്ലാ ലീവിനും ഓടിച്ചാടി വീട്ടില്‍ പോകുന്ന ഞങ്ങള്‍ കോഴിക്കോട്ടുകാരും...അതു പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ...), അങ്ങനെ കുറേപ്പേരുണ്ടായിരുന്നു  അന്ന്. ജൂനിയേഴ്സും ഞങ്ങളോടൊപ്പം തന്നെയാണ് അന്ന് കയറിയത്. അങ്ങനെ ആഘോഷിച്ചു തിമര്‍ത്തു പോകുവായിരുന്നു.
തിരൂര്‍ സ്റ്റേഷന്‍ എത്തിയപ്പോള്‍ ആന്‍ ജെസ്സിയാണ്  ആ ആഗ്രഹം ആദ്യം പറഞ്ഞത്. ഒരു ചായ കുടിക്കണം. ഈ ആഗ്രഹം ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ നിന്ന് തന്നെ എന്റെ മനസ്സിലും പൊട്ടിമുളച്ചതാണ്. പക്ഷെ ഒരു കമ്പനി തരാന്‍ ആരും തയ്യാറാകാത്തതിനാല്‍ വേണ്ടെന്നു വച്ചു
. എന്നാല്‍ തിരൂരില്‍ വണ്ടി നിര്‍ത്തിയിട്ടത് അവിടുത്തെ കാന്റീനിന്റെ തൊട്ടു മുന്നില്‍ തന്നെ. അവര്‍ നല്ല ഫ്രഷ്‌ ചായ ഉണ്ടാക്കുന്നതും  കണ്ട് അങ്ങനെ ഇരിക്കുമ്പോഴാണ്  ആന്‍ജെസ്സിയുടെ ആഗ്രഹം പുറത്തേക്കു വന്നത്. ഉടനെ തന്നെ കുറച്ചുപേര്‍ അവളെ സപ്പോര്‍ട്ട് ചെയ്തു. പിന്നെ പിരിവെടുത്തു നാലു ഗ്ലാസ്‌ ചായ വാങ്ങാന്‍ വേണ്ടി ഷാരോണും ഞാനും കൂടി പുറത്തിറങ്ങി. ഞാന്‍ നാലു ഗ്ലാസ്‌ ചായ ഓര്‍ഡര്‍ ചെയ്തു, അവന്‍ കാശും കൊടുത്തു. പെട്ടെന്ന് അതാ... വണ്ടി നീങ്ങിത്തുടങ്ങി. ചായയാണെങ്കില്‍ അവര്‍ ഗ്ലാസ്സിലേക്ക്‌ ഒഴിച്ചിട്ടും ഇല്ല. പിന്നെ കൊടുത്ത കാശ് വാങ്ങാനൊന്നും നിന്നില്ല (അതിനുള്ള സമയം ഉണ്ടായില്ല എന്നു പറയുന്നതാണ് വാസ്തവം). ഞങ്ങള്‍ രണ്ടും വണ്ടിയിലേക്ക് ചാടിക്കയറി.
ചുരുക്കം പറഞ്ഞാല്‍, ചായ കിട്ടിയതുമില്ല, രൂപ നഷ്ട്ടപ്പെടുകയും ചെയ്തു, കൂടെയുള്ളവരുടെ കളിയാക്കല്‍ കോഴിക്കോടുവരെ സഹിക്കേണ്ടിയും വന്നു... :(
ഒരിക്കല്‍ ഞങ്ങളുടെ കൂടെയുള്ള റിജുലിനും (അവനും കോഴിക്കോടുകാരന്‍ തന്നെ) തിരൂര്‍ സ്റ്റേഷനില്‍ നിന്നുതന്നെ ഇതുപോലൊരു അനുഭവമുണ്ടായിട്ടുണ്ട്. അന്ന് അവന്‍ നൂറു രൂപ കൊടുത്ത് ഒരു ബോട്ടില്‍ വെള്ളം വാങ്ങി. അപ്പോള്‍ ഏതോ ഒരു അലവലാതി ട്രെയിനില്‍ കയറാന്‍  വേണ്ടി ഓടി വന്നപ്പോള്‍ ഈ കടയിലെ കുറേ സാധനങ്ങള്‍ അബദ്ധത്തില്‍ തട്ടി നിലത്തു വീഴ്ത്തി. കടക്കാരന്‍ കരുതി അതു റിജുലിന്റെ പണിയാണെന്ന്. അവന്റെ കോളറില്‍ അയാള്‍ കയറിപ്പിടിച്ചു. അപ്പോഴേക്കും ട്രെയിന്‍ നീങ്ങിത്തുടങ്ങി. പിന്നെ സത്യാവസ്ഥ മനസ്സിലാക്കിക്കൊടുക്കാനൊന്നും സമയമില്ലാത്തതിനാല്‍ ആ കടക്കാരന്റെ കൈ തട്ടിമാറ്റിയിട്ടു ബാക്കി പണം (Rs100 - Rs12 = Rs88) വാങ്ങിക്കാന്‍ പറ്റാതെ അവന്‍ ട്രെയിനില്‍ ചാടിക്കയറി. ആ പണം ഇതുവരെ തിരിച്ചു വാങ്ങിയില്ല......
ഇനിയിപ്പോള്‍ എന്റെ സംശയം, ഈ തിരൂര്‍ സ്റ്റേഷനു തന്നെ ആകെ പ്രശ്നമാണോ എന്നാണ്.
അതോ......
ഈ പ്രശ്നങ്ങള്‍... കോഴിക്കോടുകാര്‍ക്ക് മാത്രം സ്വന്തമാണോ......??????
ഓ മൈ ഗ്വോട്.........
ഞാന്‍ ഒന്നും പറഞ്ഞില്ലേ........................@

16 comments:

  1. oh my god....!! ingane okke undaayo?? njngal ithonnnum arinjilla...

    ReplyDelete
  2. അല്ലാ!, ഇതില്‍ പാവം തിരൂരെന്തു പിഴച്ചു...!?

    ReplyDelete
  3. pavam tirur chayakkadakkaran ayalude nalu chaya waste ayi. che

    ReplyDelete
  4. @dilna: y didn't u sit with us? njn vilichatalle... nalla rasamayirunnu.
    @naNdu: Tirur ano prashnakaran enu urappichilla. ini chilapo kozhikodukarano prashnam???
    aae...
    ano...?
    alla...
    ayirikkumo...???
    confusion...confusion...
    nale aa shopil panam thirike tharan chodichu nokate. enitu theerumanikam aranu prashnakkar ennu :D
    @kaRNOr: :)
    @Midhum: waste akuvonumila. aaa canteen njangalku matram chaya undakuna kadayala :P

    ReplyDelete
  5. അപ്പോ ചുമ്മാ വെക്കം പോയ ട്രനിന് പ്രശ്നല്ലാല്ലേ
    എല്ലാം പാവം തിരൂരിന്‍‍.. :)

    ReplyDelete
  6. @Hashim: train correct timenanu eduthathu.
    churukkam paranjal... prashnam...... Kozhiko... nooooooooo neverrrrrrrrrrrrrrrr!!!!!!!!!!!!!!!!!! :@

    ReplyDelete
  7. പ്രശ്നം റയില്‍വേയുടെ തന്നാ....

    ReplyDelete
  8. ithu aa canteen kaaranum engine driverum thammilulla othu kali alle enn ente CBI budhy samshayikkunnu.... Canteenkaarante athe thookkathilum valippathilum ulla oru dummy kittan entha vazhy? alla pratyekichonninumalla. chumma paadath kuthi nirthana :-)

    ReplyDelete
  9. hmmm... i too am thinkin abt it. oru dummy undaki veetinu mukalil ninu thazheku itu nokiyalo... oru rasathinu... :P

    ReplyDelete
  10. Dummy to dummy alavedukkanel engine driverdem dummy venam. chayakadakarante dummyil oru chaya glass thooki ittal ath chayakadakaarante dummy aanenn manasilakam. 2 dummykal tamilulla dooram alannal avar thammil adupathil aano athayathu frnds aano ennum manasilakam....sho...ente CBI puthy kando...

    ReplyDelete
  11. thanks da....u are my inspiration to start my blog...and i like urs very much too.....my sweet little friend...tc..bye..

    ReplyDelete
  12. റെയില്‍ വേസ്റ്റേഷനുകളിലെ “ചായ” എല്ലാവര്‍ക്കും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടല്ലേ...

    See my experience at Railway Staion

    http://myplayground-hari.blogspot.com/2010/09/blog-post.html

    മറ്റൊന്നു കൂടെ..

    http://myplayground-hari.blogspot.com/2010/07/blog-post_22.html

    ReplyDelete
  13. അപ്പോ ചുമ്മാ വെക്കം പോയ ട്രനിന് പ്രശ്നല്ലാല്ലേ
    എല്ലാം പാവം തിരൂരിന്‍‍.. :)

    ReplyDelete
  14. oh my god....!! ingane okke undaayo?? njngal ithonnnum arinjilla...

    ReplyDelete