ക്ലാസ്സില്‍ നിന്ന് ഒരു വാക്കൌട്ട്...
ലോക സഭയില്‍ നിന്നും നിയമ സഭയില്‍ നിന്നുമൊക്കെ രാഷ്ട്രീയക്കാര്‍ വാക്കൌട്ട് നടത്താറുള്ളത് സര്‍വസാധാരണമാണ്. അതൊക്കെ വായിക്കുമ്പോള്‍ ഞാന്‍ വിചാരിക്കാറുണ്ട് ഇവര്‍ക്കൊക്കെ വട്ടാണോ, വേറെ പണിയൊന്നും ഇല്ലേ, എന്നൊക്കെ. ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ഞാനും അവരെ സപ്പോര്‍ട്ട് ചെയ്തു തുടങ്ങി. ഗത്യന്തരമില്ലാതെ വരുമ്പോള്‍ വാക്കൌട്ട് മാത്രമേ രക്ഷയുള്ളൂ! എത്രയെന്നു വച്ചിട്ടാണ് ഒരു മനുഷ്യന്‍ സഹിക്കുക? എന്താ കാര്യം എന്നുവച്ചാല്‍ ഞങ്ങള്‍ക്ക് ക്ലാസ് എടുക്കുന്ന ഒരു മിസ്സുണ്ട്, അടിപൊളിയായി പഠിപ്പിക്കും, പക്ഷെ, മിസ്സിന്റെ പ്രിന്‍സിപിള്‍സിനോട് ഒത്തുപോകാന്‍ നല്ല ബുദ്ധിമുട്ടാണ്.
എനിക്കൊരു പ്രത്യേക കഴിവുണ്ട്, എത്രയൊക്കെ നന്നാക്കാന്‍ ശ്രമിച്ചാലും ഫസ്റ്റ് ഇമ്പ്രഷന്‍ മഹാ മഹാ മോശമായിരിക്കും. വേണമെന്ന് വച്ചിട്ടല്ല. അങ്ങനെയൊക്കെ സംഭവിച്ചു പോകുന്നതാണ്. എങ്കിലും പിന്നീട് ആ തെറ്റിദ്ധാരണകളൊക്കെ മാറും; അതാണ് അനുഭവം. എന്നാല്‍ നമ്മുടെ ഈ മിസ്സിന്റെ കാര്യത്തില്‍ അത് സംഭവിച്ചില്ല. കാരണം, ഫസ്റ്റ് ഇമ്പ്രഷന്‍ പോക്കാണെങ്കില്‍ പിന്നെ എന്തൊക്കെ ചെയ്താലും മിസ്സിന് നമ്മെക്കുറിച്ചുള്ള അഭിപ്രായം മാറാന്‍ പോകുന്നില്ല. എപ്പോഴും ആ കണ്ണിലൂടെ മാത്രമേ മിസ്സ് നമ്മളെ കാണുകയുള്ളൂ. അതുകൊണ്ടുതന്നെ ഞാന്‍ എന്നും മിസ്സിന്റെ കണ്ണിലെ കരടായി നിലനിന്നു.

മൂന്നാം സെമെസ്ടറിന്റെ തുടക്കത്തില്‍ മിസ്സ് ഞങ്ങളുടെ ക്ലാസ്സ് ട്യുടര്‍ ആയിരുന്നു, ഒരു സബ്ജക്റ്റും എടുത്തിരുന്നു. എന്നും എന്നെയും എന്റെ ബെഞ്ചില്‍ ഇരിക്കുന്ന മറ്റു രെണ്ട് പേരെയും മിസ്സ് സ്ഥിരമായി പൊക്കുമായിരുന്നു. എവിടെവച്ചു കണ്ടാലും മിസ്സ് ഒരുമാതിരി പുച്ചിച്ചു ചിരിക്കും. പക്ഷെ, ഞങ്ങളുടെ നിരന്തര പ്രാര്‍ഥനകിണ്ടായിരിക്കാം, മിസ്സ് ഗര്‍ഭിണിയായി. വൈകാതെ മെറ്റെര്‍നിറ്റി ലീവിനും പോയി. എന്നാല്‍ അഞ്ചാം സെമെസ്റ്ററില്‍ കഷ്ടകാലം എന്നെ വീണ്ടും പിടികൂടി. മിസ്സ് തിരിച്ചുവന്നു... FULLY RELOADED !!! വന്നവശം മിസ്സ് പറഞ്ഞ ഡയലോഗ് എന്റെ കര്‍ണപുടങ്ങളില്‍ ഇപ്പോഴും മുഴങ്ങിക്കേള്‍ക്കുന്നു "നിങ്ങളൊക്കെ മാറിയിട്ടുണ്ടാകും, എന്നാല്‍ ഞാന്‍ പഴയ ഞാന്‍ തന്നെ ആണ്; ഒട്ടും മാറിയിട്ടില്ല". വന്ന അന്നു തന്നെ മിസ്സ് എന്നെ ഒന്ന് ചൊറിഞ്ഞു. മിസ്സ് ക്ലാസ്സ് എടുത്തു കഴിയാറായപ്പോള്‍ ഞാന്‍ തല വെറുതെ ഡസ്കിന്റെ മുകളില്‍ ഒന്ന് ചായ്ച്ചു. മിസ്സ് അതു കണ്ട് എന്നെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി.
മിസ്സ് : തല വേദന ഉണ്ടോ?
ഞാന്‍ : നോ മിസ്സ്
മിസ്സ് : ഇന്നലെ രാത്രി ഉറങ്ങാതിരുന്നോ?
ഞാന്‍ : നോ മിസ്സ്
മിസ്സ് : എന്റെ ക്ലാസ്സ് അത്രയ്ക്കും ബോറാണോ?
ഞാന്‍ : നോ മിസ്സ്
മിസ്സ് : മുഖം കഴുകി വന്നിരുന്നോ. ഇനി ഞാന്‍ ഇങ്ങനെ കണ്ടാല്‍ പിന്നെ ക്ലാസ്സില്‍ ഇരിക്കണ്ടിവരില്ല. പിടിച്ചു പുറത്താക്കും.
ഞാന്‍ : യെസ് മിസ്സ്

അടുത്ത ദിവസവും മിസ്സ് ക്ലാസ്സില്‍ വന്നു. ക്ലാസ്സൊക്കെ എടുത്തു കഴിഞ്ഞു. ബെല്‍ അടിക്കാന്‍ പത്ത് മിനിട്ട് ബാക്കിയുണ്ട്. മിസ്സ് ഒരു ഒഴിഞ്ഞ ബെഞ്ചില്‍ വെറുതെ ഇരിക്കുകയാണ്. ഞാന്‍ വീണ്ടും വെറുതെ ഒന്ന് തല ചായ്ച്ചു. അപ്പോഴേക്കും മിസ്സ് അറ്റന്റന്‍സ് എടുക്കാന്‍ തുടങ്ങി. അന്ജാമത്തെ റോള്‍ നമ്പര്‍ ആയതിനാല്‍ എനിക്ക് കിടന്നിടത്തുനിന്ന് എണീക്കാന്‍ പറ്റും മുന്‍പേ മിസ്സ് എന്റെ നമ്പര്‍ വിളിച്ചു. കിടക്കുന്നത് കണ്ടു.
മിസ്സ് ആക്രോശിച്ചു : GET OUT
പിന്നെ വേറെ ചോദ്യവും പറച്ചിലും ഒന്നും ഉണ്ടായിരുന്നില്ല. അനുസരണയുള്ള കുട്ടിയായി ഞാന്‍ സ്ഥലത്തുനിന്നു എഴുന്നേറ്റ് പുറത്തേക്കു നടന്നു. ആ നടത്തം അവസാനിച്ചത് ഹോസ്റ്റലില്‍ എന്റെ മുറിയിലാണ്. ഇന്റെര്‍വലിനു 10 മിനിട്ട് മുന്‍പേ ഞാന്‍ ഹോസ്റ്റലില്‍ എത്തി. അവിടെ ഇരുന്നു പഠിച്ചു. ഈ നേരം ക്ലാസ്സില്‍ ഇരുന്നിരുന്നെങ്കില്‍ ആ സമയം നഷ്ടപ്പെട്ടു പോയേനെ. എങ്ങനെ നോക്കിയാലും എനിക്കു ലാഭം!
ഉച്ച ഭക്ഷണം കഴിഞ്ഞു തിരിച്ചു ക്ലാസ്സില്‍ കയറിയപ്പോള്‍ പട പൊരുതി വിജയിച്ച ധീരനായ പടയാളിയെ സ്വീകരിക്കുന്നപോലെയാണ് എല്ലാവരും എന്നെ സ്വീകരിച്ചത്. ഞാന്‍ പുറത്തു പോകുന്നത് കണ്ടു മിസ്സ് വായ പൊളിച്ചു നിന്നു എന്നാണ് എനിക്കു കിട്ടിയ റിപ്പോര്‍ട്ട്. ആണ്‍കുട്ടികള്‍ പോലും മിസ്സിന്റെ ക്ലാസ്സില്‍ ഇങ്ങനെയൊക്കെ ചെയ്യാറില്ല. മിസ്സ് കരുതിയിട്ടുണ്ടാവുക ഞാന്‍ മിസ്സിനോട് "സോറി മിസ്സ്, ഐ വോണ്ട് റിപീറ്റ് ഇറ്റ്" എന്നൊക്കെ പറഞ്ഞു ക്ലാസ്സില്‍ത്തന്നെ ഇരിക്കും എന്നായിരിക്കും. പാവം മിസ്സ്. എന്തായാലും ഇനി വീട്ടില്‍ നേരത്തെ പോകണമിങ്കില്‍, അല്ലെങ്കില്‍ ഫുട്ബോള്‍ മാച്ച് കളിക്കാന്‍ പോകണമെങ്കില്‍, അവസാനത്തെ പീരീഡ് മിസ്സിന്റെ ക്ലാസ്സ് കട്ട് ചെയ്യാന്‍ ക്ലാസ്സിലുള്ള ബോയ്സ് പുതിയ അടവ് പഠിച്ചു: ഡസ്കിന്റെ മുകളില്‍ തല ചായ്ക്കുക!
ഉള്ളിന്റെയുള്ളില്‍ എനിക്കൊരു വിഷമം... ഞാന്‍ എന്നാലും അങ്ങനെ ചെയ്യണ്ടിയിരുന്നില്ല. പക്ഷെ അപ്പോഴത്തെ ഒരു വാശിക്ക് അങ്ങ് ഇറങ്ങിപ്പോയതാണ്.
ക്ലാസ്സില്‍ കയറിവന്നപ്പോള്‍ ഞാന്‍ പറഞ്ഞു: എന്നാലും, വന്നിട്ട് രണ്ടു ദിവസം കൊണ്ട് മിസ്സ് എന്നെ GET OUT അടിച്ചില്ലേ...
പിന്നില്‍നിന്നു ബോയ്സ് റപ്രസന്റെടീവ് വിളിച്ചു പറഞ്ഞു : എന്താടീ അനഘാ, നമ്മള്‍ ആണ്‍കുട്ടികള്‍ ഇങ്ങനെയൊക്കെ പറഞ്ഞാലോ...
മിസ്സ് നിന്നെ GET OUT അടിച്ചതല്ലല്ലോ, മിസ്സിനോട് പ്രതിഷേധിച്ച് നീ WALK OUT നടത്തിയതല്ലേ............
Sarika miss.... allea ???? :) :) :)
ReplyDelete