അമ്മയോടൊപ്പം ജോലി ചെയ്യുന്ന രണ്ടു ചേച്ചിമാരുണ്ട്. അതിലൊരാള്‍ അമ്മയുടെ പൂര്‍വ വിദ്യാര്ഥിയുമാണ്. ആ ചേച്ചിയുടെ ബാച്ച് എന്നെസംബന്ധിച്ചിടത്തോളം വളരെയധികം പ്രത്യേകതയുള്ള ഒരു ബാച്ചാണ്. കാരണം അവര്‍ ഡിഗ്രി ഫൈനല്‍ ഇയറിനു പഠിക്കുമ്പോള്‍ ടൂറുപോയപ്പോള്‍ അമ്മയ്ക്കായിരുന്നു അവരുടെ ചാര്‍ജ്. അമ്മയോടൊപ്പം (അന്ന് ആറാം ക്ലാസ്സില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന) ഞാനുംപോയിരുന്നു. DGP ശ്രീ ജേക്കബ് പുന്നൂസിന്റെ സഹധര്‍മ്മിണി , റെബേക എന്ന റീബു ആന്റിയായിരുന്നു കൂടെയുള്ള മറ്റൊരു ടീച്ചിംഗ് സ്റ്റാഫ്. മദ്രാസിലേക്കുള്ള ആ യാത്ര ഒരിക്കലും മറക്കാനാകില്ല. എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും നല്ല ചില ദിവസങ്ങളായിരുന്നു ആ ബാചിനോടോത്തുള്ള യാത്ര. സ്മാര്‍ട്ട് & ബബ്ബ്ലിംഗ് ആയിട്ടുള്ള സൂര്യച്ചേച്ചി, പേടിയുടെ ആശാത്തി നിഷിചേച്ചി, രാധികചേച്ചി, പെന്ഗ്വിനെപ്പോലെനടക്കുന്ന ഫര്ഹാനചേച്ചി, ഒരു ബനിയന്‍ കാരണം ചര്ച്ചാവിഷയമായ ജാന്സിചേച്ചി, സിജിച്ചേച്ചി, ടീനചേച്ചി, സ്മിതചേച്ചി...പിന്നെ പേര്ഓര്മയില്ലാത്ത പലരും............ ഇത്രയും അടിപൊളി, ഇത്രയും ജോളി, ഇത്രയും ഒതുരുംയുള്ള മറ്റൊരു ബാച്ച് എന്റെ ജീവിതത്തില്‍ ഇതുവരെകണ്ടിട്ടില്ല. അതുകൊണ്ടുതന്നെ എനിക്കവരോട് ആദരവായിരുന്നു. ആ സ്നേഹബന്ധം ഇപ്പോഴും ഞാന്‍ കാത്തുസൂക്ഷിക്കുന്നുമുണ്ട്.
ഇപ്പൊ അമ്മയുടെ കൂടെ ജോലി ചെയ്യുന്നുണ്ടെന്ന് പറഞ്ഞ ചേച്ചിമാര്‍ പക്ഷെ ഇപ്പോള്‍ അമ്മയുടെ കൂടെയല്ല, മുംബൈലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ആഴ്ച അവര്‍ നാട്ടിലെത്തി. ഞങ്ങളെല്ലാവരും കൂടെ ഇടയ്ക്കിടയ്ക്ക് സിനിമയ്ക്കു പോകാറുണ്ട്. അതുപോലെ ഇത്തവണയും പോകാമെന്ന്തീരുമാനമായി. അങ്ങനെ ഒരു നാള്‍ വരും എന്ന സിനിമ കാണാന്‍ വണ്ടി ഞങ്ങള്‍ (2 ചേച്ചിമാര്‍, അമ്മ, അനിയത്തി, ഞാന്‍) മിഠായിത്തെരുവിലുള്ളരാധാ തീയറ്ററില്‍ പോയി. നോക്കിയപ്പോള്‍ നീണ്ട ക്യൂ. ബാല്കണി ടികറ്റൊന്നും കാണാന്‍ പോലും കിട്ടുന്നില്ല. അപ്പോള്പിന്നെ കാണുന്നതിനുമുന് ഞങ്ങള്‍ വിധിയെഴുതി: നല്ല സിനിമ തന്നെ.
ഇന്റെര്വല്ലു വരെ സിനിമ തകര്പ്പനായിരുന്നു. മോഹന്ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടിന്റെ മായാജാല പ്രകടനങ്ങളായിരുന്നു. നല്ല കോമഡിഡയലോഗുകള്‍, ഗംഭീര അഭിനയം, നാം ചുറ്റിലും കാണുന്ന സാമൂഹിക പ്രശ്നങ്ങളുടെ ചലച്ചിത്രാവിഷ്കാരം. പക്ഷെ... ഇന്റെര്വെല്ലിനു ശേഷം മടുത്തുപോയി. അനാവശ്യമായി നീട്ടിവലിച്ചതായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. പരമ ബോറായിരുന്നു. ക്ലൈമാക്സ് പോക്കാണെങ്കില്‍ അതുവരെഗംഭീരമായിരുന്നിട്ടും വല്ല്യ കാര്യമൊന്നും ഇല്ല. ഇതിപ്പോള്‍ 'അമ്പലം വലുതാണ്, പക്ഷെ പ്രതിഷ്ഠ ഇല്ല' എന്നുള്ള അവസ്ഥയാണ്. എനീട്ടുപോയാലോഎന്നുവരെ ആലോചിച്ചു. പക്ഷെ അപ്പോഴേക്കും എന്റെ ഒരു സുഹൃത്തും, സഹോദര തുല്യനും, എന്ജിനിയര്‍ കൂടി ആയ ഒരു ഏട്ടന്‍ മെസ്സേജ് ചെയ്തു. ആള് മലര്വാടി ആര് ക്ലബ് കണ്ടു ഇറങ്ങിയതെ ഉണ്ടായിരുന്നുള്ളൂ. പിന്നെ കുറെ നേരത്തേക്ക് ഞന്‍ മലര്വാടി ആര് ക്ലബ്ബിന്റെ കഥമൊബൈലില്‍ മെസ്സേജ് ആയി വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏതായാലും മലര്വാടിയെക്കുറിച്ചു ഏകദേശം ഊഹം കിട്ടി. അപ്പോള്‍ പിന്നെസിറ്റിയില്‍ മറ്റുള്ള തീയറ്റരിലൊക്കെ ഏതൊക്കെ പദമാണ് ഓടുന്നതെന്ന് ആലോചനയായി. ക്രൌണ്‍ തീയറ്ററില്‍ ബോള്ളിവുടിന്റെ താര റാണിആഞ്ജലീന ജോളിയുടെ SALT ഇറങ്ങിയിട്ടുണ്ട്. എനിക്കിപ്പോള്‍ സ്ടടി ലീവായതിനാല്‍ ഇഷ്ടംപോലെ സമയവും ഉണ്ട്. അപ്പോള്‍ ഇനി അടുത്തദിവസം SALT കാണാന്‍ പോകാമെന്ന് മനസ്സിലുറപ്പിച്ചു.
എന്നാലും, ഇങ്ങനെയൊരു തട്ടുപൊളിപ്പന്‍ പടത്തിനു ബാല്കണി ടിക്കറ്റുപോലും കിട്ടാനില്ല എന്ന് പറഞ്ഞാല്‍... എല്ലാ സിനിമകളുടെയും അവസ്ഥഇതുപോലെ ആയതോണ്ട് 'തമ്മില്‍ ഭേദം തൊമ്മന്‍' എന്ന് കരുതി ജനങ്ങള്‍ കാണാന്‍ വന്നതായിരിക്കാം.
ഈ കോഴിക്കോടുകാരൊക്കെ നല്ല സ്നേഹമുള്ളവരാണ്. സാധാരണ ഗതിയില്‍ ഒരു ഷോ കഴിഞ്ഞു ഇറങ്ങുന്നവര്‍ അടുത്ത ഷോ ടിക്കറ്റിനു ക്യൂ നില്ക്കുന്നവര് സിനിമയെ കുറിച്ച് ഒരു ധാരണ നല്കാറുണ്ട്, രക്ഷപ്പെടുന്നവര്‍ രക്ഷപ്പെട്ടോട്ടെ എന്ന് കരുതി. എന്നാല്‍ ഇന്ന് അങ്ങനെയൊന്നും സംഭവിച്ചില്ലല്ലോ. അല്ല, ആദ്യത്തെ ഷോ കണ്ടു ഇറങ്ങുന്നവരെ കാണാന്‍ പോലും ഞങ്ങള് സാധിച്ചില്ല. സെക്യൂരിട്ടിഅവരെയെല്ലാം മറ്റൊരു വഴിയിലെക്കൂടെയാണ് പുറത്തേക്കു കടത്തിയത്. ഇപ്പോഴാണ് അതിന്റെ ഗുട്ടന് പിടികിട്ടിയത്. ഹും... ഈ തീയറ്ററുകാര്മഹാ സൂത്രശാലികള്‍ തന്നെ.
പെട്ടെന്ന് "പാടാന്‍ നിനക്കൊരു പാട്ട് തന്നെങ്കിലും..."എന്ന് എം.ജി.സ്രീകുമാരേട്ടന്‍ പാടുന്നത് കേട്ട്. ഞാന്‍ ചിന്തയില്‍ നിന്നുണര് സ്ക്രീനിലേക്ക്നോക്കി. കുറെ പേരുകള്‍ എഴുതിക്കാണിക്കുന്നു. ആശ്വാസം... സിനിമ കഴിഞ്ഞു. അപ്പോഴേക്കും തീയട്ടരോക്കെ ഏകദേശം കാലിയായിരിക്കുന്നു. അവിടിവിടെ ചിലര്‍ വായും പൊളിച്ചു ഉറങ്ങുന്നുമുണ്ട്. അമ്മയും ഒരു ചേച്ചിയും പൂര കത്തിയടിയാണ് (സിനിമ കഴിഞ്ഞതുതന്നെ അറിഞ്ഞില്ലെന്നുതോന്നുന്നു). എന്തോ വലിയ ആപത്തു കണ്മുന്നില്‍ വന്നു പോയ ഒരു പ്രതീതിയായിരുന്നു അനിയത്തിയുടെ മുഖത്ത്. ഞങ്ങളോടൊപ്പമുള്ള ഒരു ചേച്ചിമാത്രംവളരെ എകാഗ്രതയോടുകൂടി സ്ക്രീനിലേക്ക് നോക്കി ഇരിക്കുന്നു. എനിക്ക് ചേച്ചിയോട് സഹതാപം തോന്നി.
ഒരു കാര്യം പറയാന്‍ വിട്ടുപോയി. ഞാന്‍ ഈ സിനിമ കണ്ടുകൊണ്ടിരിക്കുന്നതിനിടയില്‍ (അതായിത് ഇന്റര്വെല്ലിനു മുന്; ഇന്റെര്വെല്ലിനുശേഷം ഞാന്‍ കണ്ടതേയില്ല) എന്റെ ഒരു ഫ്രണ്ട് എനിക്കൊരു മെസ്സേജ് അയച്ചു "FLOWER THIEF " എന്ന്. പെട്ടെന്ന് ക്ലിക്ക് ചെയ്തില്ല. പിന്നെഎനിക്ക് മനസ്സിലായി അവന്‍ ഇന്നലത്തെ പോസ്റ്റ് വായിച്ചു എന്ന്. ഞന്‍ സിനിമ കാണുകയാണെന്ന് തിരിച്ചു മെസ്സേജ് അയച്ചു. അപ്പോള്‍ അവന്റെമെസ്സേജ് വന്നു "ഈ സിനിമയെക്കുറിച്ച് നാളെ പോസ്റ്റ് ചെയ്തോളൂ" എന്ന്. അതുകൊണ്ട്, എന്റെ ആ സുഹൃത്തിനു ഞാന്‍ ഈ പോസ്റ്റ് ഡെഡിക്കേറ്റ് ചെയ്തുകൊള്ളുന്നു............
ഒരു കാര്യം പറയാന്‍ വിട്ടുപോയി. ഞാന്‍ ഈ സിനിമ കണ്ടുകൊണ്ടിരിക്കുന്നതിനിടയില്‍ (അതായിത് ഇന്റര്വെല്ലിനു മുന്; ഇന്റെര്വെല്ലിനുശേഷം ഞാന്‍ കണ്ടതേയില്ല) എന്റെ ഒരു ഫ്രണ്ട് എനിക്കൊരു മെസ്സേജ് അയച്ചു "FLOWER THIEF " എന്ന്. പെട്ടെന്ന് ക്ലിക്ക് ചെയ്തില്ല. പിന്നെഎനിക്ക് മനസ്സിലായി അവന്‍ ഇന്നലത്തെ പോസ്റ്റ് വായിച്ചു എന്ന്. ഞന്‍ സിനിമ കാണുകയാണെന്ന് തിരിച്ചു മെസ്സേജ് അയച്ചു. അപ്പോള്‍ അവന്റെമെസ്സേജ് വന്നു "ഈ സിനിമയെക്കുറിച്ച് നാളെ പോസ്റ്റ് ചെയ്തോളൂ" എന്ന്. അതുകൊണ്ട്, എന്റെ ആ സുഹൃത്തിനു ഞാന്‍ ഈ പോസ്റ്റ് ഡെഡിക്കേറ്റ് ചെയ്തുകൊള്ളുന്നു............
Good one Keep blogging
ReplyDeletehello all... sorry, there are alot of spelling mistakes in this post. that is due to some formatting probs. please excuse.
ReplyDeletemathiyakki poyi paddikedi
ReplyDelete