കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ സൂചിപ്പിച്ചിരുന്നു, നാല് വര്‍ഷമായി എന്റെ കയ്യില്‍ ഇരിക്കുന്ന ഒരു കവിതയെക്കുറിച്ച്. ആ കവിതയ്ക്ക് പേരില്ല, അതെഴുതിയത് ആരാണെന്ന് ഒരു പിടിത്തവും ഇല്ല, എഴുതിയിരിക്കുന്നത് മംഗ്ലീഷിലാണു താനും. ഏതായാലും അതിന്റെ അവകാശി കവയിത്രിയാണ്, കവിയല്ല. മാത്രമല്ല, ഈ കവയിത്രി 2005-2006 കാലഘട്ടത്തില്‍ മെഡിക്കല്‍/എഞ്ചിനീയറിംഗ് പ്രവേശനത്തിനായി റിപീറ്റ് ചെയ്യുകയായിരുന്നു. കാരണം, എനിക്കീ കവിത കിട്ടിയത് തൃശൂരില്‍ ഇളന്തുരുത്തിയിലെ പ്രശസ്തമായ ഒരു എന്ട്രന്‍സ് കോച്ചിംഗ് സെന്റെറില്‍ നിന്നാണ്. പത്താം ക്ലാസ് കഴിഞ്ഞവര്‍ക്കായി അവിടെ നല്കിയിരുന്ന, ഒരു മാസം കാലയലവുള്ള ഒരു കോഴ്സ് അറ്റന്‍ഡ് ചെയ്യാന്‍ ഞാന്‍ പോയിരുന്നു. ആ കോച്ചിംഗ് സെന്ററിനോട് അനുബന്ധിച്ചുള്ള ഹോസ്റ്റലില്‍ ആയിരുന്നു താമസം. ഞങ്ങളുടെ ബാച്ചിലുള്ളവര്‍ രണ്ടാം നിലയിലും, റെഗുലര്‍ ബാച്ചുകാര്‍ താഴത്തെനിലയിലും, ഗള്‍ഫ് ബാച്ചുകാര്‍ ഒന്നാം നിലയിലെ ഒരു കോണിലും, പിന്നെ റിപീട്ടെഴ്സ് എല്ലാ നിലയിലും ചിതറിയപോലെയും ആയിരുന്നുഹോസ്റ്റലില്‍ താമസം. ആ വര്‍ഷത്തെ എന്ട്രന്‍സ് പരീക്ഷ അടുക്കാറായപ്പോഴേക്കും(അതായിത് ഏപ്രില്‍ 2006) ഒരുമാതിരി എല്ലാ റിപീട്ടെഴ്സും ഹോസ്റ്റല്‍ വെക്കേറ്റു ചെയ്തു. ന്യൂനപക്ഷം മാത്രം ഉണ്ടായിരുന്ന ഞങ്ങളെ, വാര്‍ടന്മാര്‍, മേയ്ക്കാന്‍ സൌകര്യാര്‍ത്ഥം പഠന സമയത്ത് ഒന്നാംനിലയിലേക്ക് ചേക്കേറാന്‍ ഓ൪ഡറായി. അങ്ങനെ ഒന്നാം നിലയില്‍ പഠിക്കാന്‍ (എന്ന വ്യാജേന) ഇരുന്നപ്പോഴാണ് നിലത്തു ചുരുട്ടിക്കൂട്ടി ഇട്ടിരുന്നഒരു പേപ്പര്‍ ഞങ്ങളുടെ ഗാങ്ങിന്റെ കണ്ണില്‍ പെട്ടത്. അതില്‍ മനോഹരമായ ഒരു കവിത. ഒന്നാം നിലയില്‍ താമസിച്ചിരുന്നത് ഗള്‍ഫ് ബാച്ചും റിപീട്ടെഴ്സ് ബാച്ചും മാത്രമായിരുന്നു. അതില്‍ ഗള്‍ഫ് ബാച്ചിലെ ഒരുമാതിരി എല്ലാ ചേച്ചിമാര്‍ക്കും മലയാളം 'കൊരച്ചു കൊരച്ചു' മാത്രമേ സംസാരിക്കാന്‍ തന്നെ പറ്റുകയുള്ളു. അവര്‍ എന്തായാലും ഇത്ര സുന്ദരമായി എഴുതില്ല. അപ്പോള്‍ പിന്നെ റിപീട്ടെഴ്സ് ബാച്ചിലുള്ള ആരോ തന്നെ ആയിരിക്കും. പക്ഷെ ഏതു ടേബിളിന്റെ അടിയില്‍ നിന്നാണോ ആ കവിത കിട്ടിയത്, ആ ടേബിളിലും അതിന്റെ ചുറ്റുവട്ടത്തുള്ള ടേബിലുകളിലും സാധാരണ ഇരിക്കാറുള്ള ചേച്ചിമാരെല്ലാം വെക്കെയ്ററു ചെയ്തതായി ഞങ്ങളുടെ അന്വേഷണത്തില്‍ അറിഞ്ഞു. തൃശ്ശൂരില്‍ ഹോസ്റ്റലില്‍ താമസിച്ച് എന്ട്രന്‍സ് കോച്ചിങ്ങിന് പഠിച്ചവര്‍ക്കേ ഈ കവിത അതിന്റെ പൂര്‍ണതയില്‍ ആസ്വദിക്കാന്‍ സാധിക്കുകയുള്ളൂ. ഈ കവിത രചിച്ച ചേച്ചിക്ക് അത്തവണ എന്ട്രന്‍സ് കിട്ടിയോ എന്നറിയില്ല. പക്ഷെ ഒരു കാര്യം ഉറപ്പാണ്. ആ ചേച്ചി ഒരു ഡോക്ടറോ എന്ജിനിയറോ ആയില്ലെങ്കില്‍ക്കൂടി ഒരു നല്ലഎഴുത്തുകാരിയാകും.
OMRന്റെ കള്ളികളില്‍ പേന കൊണ്ട് കളമെഴുതുമ്പോള്‍
തലച്ചോറില്‍ പറക്കുന്നതൊരായിരം പൊന്നീച്ചകള്‍;
Negative marksഉം cut-offഉം
OMR ഏറ്റും പൊല്ലാപ്പുകള്‍.
എന്റെ കൃഷ്ണാ... ഈ പോക്ക് എങ്ങോട്ടാണ്?
പഴങ്കഞ്ഞിയും, പഴയ ദോശയും,
ഉപ്പില്ലാക്കറിയും, പുളയുന്ന അച്ചാറും,
രാവിലെയുമുച്ചയ്ക്കും വൈകീട്ടുമുണ്ണാ൯
വിഭവസമൃദ്ധമായ പരീക്ഷാസദ്യയും!
അമ്മ പറഞ്ഞു, "ഇതു നിന്റെ ലൈഫ് ആണ്"
അച്ഛന്റെ കീശയില്‍ രൂപാ മൂവ്വായിരത്തിന്റെ ചെക്കും;
അതെന്റെ പേടിസ്വപ്നങ്ങളില്‍,
വിടര്‍ത്തിയാടുന്ന മൂ൪ഖന്റെ ഫണം പോലെ,
വിടാതെ...വിടാതെ... പിന്തുടരുന്നു...
മുന്നില്‍ തുറന്നു വച്ച Dinesh ഉം
Entrance Oriented Chemistry ഉം
എന്നെനോക്കി കൊഞ്ഞനം കുത്തുന്നു!
കണ്പോളകളെ സ്നേഹിക്കുന്ന നിദ്രാദേവി
തല deskനിട്ടു പ്രഹരിച്ചപ്പോള്‍
ത്രിശങ്കുസ്വര്‍ഗ്ഗം വിട്ടു ഞാന്‍ ഭൂമിയിലേക്കിറങ്ങി.
താഴെ വീണുടഞ്ഞ കണ്ണടച്ചില്ലകള്‍...
മുന്നില്‍, മുനകൂ൪ത്ത നോട്ടവുമായി duty Warden;
ഉറക്കം തൂങ്ങിയ സമയം അറിയിക്കാനെന്നപോലെ
നാഴികമണിയുടെ ചിലമ്പല്‍...
ത്രിശങ്കുസ്വര്‍ഗ്ഗം വിട്ടു ഞാന്‍ ഭൂമിയിലേക്കിറങ്ങി.
താഴെ വീണുടഞ്ഞ കണ്ണടച്ചില്ലകള്‍...
മുന്നില്‍, മുനകൂ൪ത്ത നോട്ടവുമായി duty Warden;
ഉറക്കം തൂങ്ങിയ സമയം അറിയിക്കാനെന്നപോലെ
നാഴികമണിയുടെ ചിലമ്പല്‍...
മനസ്സിന്റെ videoscreenല്‍ ഒരു flashback പോലെ
എണ്പതു കഴിഞ്ഞ അപ്പൂപ്പന്റെ
കണ്ണടയില്ലാത്ത കണ്ണുകള്‍.
ഉള്ളില്‍ വീശിയടിക്കും കൊടുങ്കാറ്റ്...
എണ്പതു കഴിഞ്ഞ അപ്പൂപ്പന്റെ
കണ്ണടയില്ലാത്ത കണ്ണുകള്‍.
ഉള്ളില്‍ വീശിയടിക്കും കൊടുങ്കാറ്റ്...
North-East Monsoon ആണോ? Trade Wind ആണോ?
ഒരു നിമിഷം ഞാന്‍ ശങ്കിച്ചു നിന്നു.
ഒരു നിമിഷം ഞാന്‍ ശങ്കിച്ചു നിന്നു.
ഒടുവില്‍, Exit അടിച്ചപ്പോള്‍,
വരണ്ടുണങ്ങിയ കണ്ണുകള്‍ പൊഴിച്ച South-West Monsoon
വരണ്ടുണങ്ങിയ കണ്ണുകള്‍ പൊഴിച്ച South-West Monsoon
ആരും കാണാതെ ഞാന്‍ തുടച്ചുകളഞ്ഞു...............................!!!!!!
beautifully crafted poem
ReplyDeletegood work
hi nice poem
ReplyDeletegood one
ReplyDeleteThat was good sathyam para ee kavitha ezhuthiyathu nee alle
ReplyDeletehi.. kidillan poem.. brought back all those memories!
ReplyDeleteim not anonymous! im reshmi
ReplyDelete@Midhun: njaan ente jeevithathil ithuvare kavitha ezhuthu enna saahathinu muthirnnittilla. ini angane oru abadham kaanikkukayumilla... coz i kno my limitations well...lol
ReplyDeleteവളരെ പഴയ ഓര്‍മ്മകള്‍ പോലും കടം കൊണ്ടുള്ള എഴുത്ത് .നന്നായി ആ കവിത .ദുഖം കവിതകളുടെ ഒരു പൊതു ഭാവം ആണെന്ന് തോന്നുന്നു .ആ കവിത ഇപ്പോഴും കയ്യില്‍ ഉണ്ടോ ??കൈ അക്ഷരം ഒന്ന് കാണാന്‍ വേണ്ടി ആണ് ..വെര്‍തെ .....
ReplyDeletesorry,kavitha kayyil illa. njangalude kayyil kittiyappol thanne aa paper critical conditionilaayirunnu. pinne adhika kaalam athu jeevichilla...... :(
ReplyDelete